മാക്‌സ് ടാബ് 722; 8000 രൂപയ്ക്ക് വോയിസ് കോളിംഗ് സൗകര്യത്തോടു കൂടിയ ഡ്യുവല്‍ സിം ടാബ്ലറ്റ്

Posted By:

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മാക്‌സ് മൊബൈല്‍, 8000 രൂപ വിലവരുന്ന ടാബ്ലറ്റ് വിപണിയിലിറക്കി. ടാബ് 722 എന്നു പേരിട്ടിരിക്കുന്ന ഡ്യുവല്‍ സിം ടാബ്ലറ്റില്‍ വോയിസ് കോളിംഗ് സൗകര്യവുമുണ്ട്.

ടാബ് 722; 8000 രൂപയ്ക്ക് വോയിസ് കോളിംഗ് സൗകര്യത്തോടു കൂടിയ ടാബ്ലറ്റ്

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗുണമേന്മയുമുള്ള ഫോണുകളാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. സാങ്കേതികമായ കാര്യങ്ങളെ കുറിച്ചും ഇന്ത്യക്കാര്‍ ഏറെ ബോധവാന്‍മാരാണ്. ഈ ആവശ്യങ്ങള്‍ മനസിലാക്കി, എല്ലാ ഉപഭോക്താക്കള്‍ക്കും ന്യായമായ വിലയില്‍ പരമാവധി സൗകര്യങ്ങള്‍ ഉള്ള ഫോണ്‍ നല്‍കുക എന്നതാണ് മാക്‌സ് ലക്ഷ്യമിടുന്നതെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ മാക്‌സ് മൊബൈല്‍ ചെയര്‍മാനും എം.ഡിയുമായ അജയ് അഗര്‍വാള്‍ പറഞ്ഞു.

കാര്‍ബണ്‍, മൈക്രോമാക്‌സ്, ഐബാള്‍, സൈ്വപ് തുടങ്ങിയ കമ്പനികള്‍ അടുത്തിടെ ഇറക്കിയ ന്യായവില ടാബ്ലറ്റുകളുമായാണ് മാക്‌സ് ടാബ് 722 മത്സരിക്കേണ്ടി വരിക.

ഗിസ്‌ബോട്ട് ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടാബ്ലറ്റന്റെ പ്രത്യേകതകള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് WVGA ഡിസ്‌പ്ലെ
1 GHz മീഡിയ ടെക് MT 6575 പ്രൊസസര്‍
4 GB ഇന്റേണല്‍ സ്‌റ്റോറേജ്
512 MB RAM
വോയിസ് കോളിംഗ് സൗകര്യത്തോടു കൂടിയ ഡ്യുവല്‍ സിം
3 MP കാമറ പിന്‍വശത്ത്
1.3 MP ഫ്രണ്ട് ഫേസിംഗ് കാമറ
ബ്ലൂടൂത്ത്, Wi-Fi
ആന്‍ഡ്രോയ്ഡ് 4.0.4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒ.എസ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot