കരുതിയിരിക്കുക, ഓണ്‍ലൈനിലെ ക്രിസ്മസ്- ന്യൂഇയര്‍ തട്ടിപ്പുകളെ!!!

Posted By:

അടുത്ത കാലത്തായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപണിയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ആകെയുള്ള 15 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഒരുകോടിയിലധികം പേര്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെയാണ് ആശ്രയിക്കുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉത്സവ സീസണ്‍ ആകുന്നതോടെ ഇതില്‍ വന്‍വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്.

എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വര്‍ദ്ധിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. സൈബര്‍ തട്ടിപ്പുകള്‍. അതായത് ഹാക്കര്‍മാരുടെ വിളയാട്ടം. ഓണ്‍ലൈന്‍ ഷോപ്പിംഗിന് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍മഡാ ആണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ തന്നെ നിങ്ങളുടെ പിന്‍ നമ്പറോ പാസ്‌വേമഡാ ഒക്കെ ചോര്‍ത്താനായി ഹാക്കര്‍മാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്.

അതിന് ആധുനികമായ കുറെ രീതികളും അവര്‍ക്കുണ്ട്. തീര്‍ത്തും വിശ്വസനീയമെന്നു തോന്നുന്ന ലിങ്കുകളും പരസ്യങ്ങളും നല്‍കി അതിലുടെ ഉപഭോക്താക്കളെ വലയില്‍ ചാടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഈ ക്രിസ്മസ്- പുതുവത്സര സീസണില്‍ ഏറ്റവും കൂടുതലായി നടക്കാനിടയുള്ള 10 ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പട്ടിക സുരക്ഷ സൈറ്റായ മക്അഫി പുറത്തുവിടുകയുണ്ടായി. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കരുതിയിരിക്കുക, ഓണ്‍ലൈനിലെ ക്രിസ്മസ്- ന്യൂഇയര്‍ തട്ടിപ്പുകളെ!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot