ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഇനി സ്മാര്‍ട്ട് ഫോണിലും

Posted By:

എം.ഇ.എ. ഇന്ത്യ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു

പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഇനി സ്മാര്‍ട്ട്‌ഫോണിലും. എം.ഇ.എ. ഇന്ത്യ എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇതു സാധ്യമാക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട്, അപേക്ഷ സംബന്ധിച്ച് വിവരങ്ങള്‍, വിസ, വിദേശ യാത്രയ്ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍, കൈലാസ- മാനസ സരോവര്‍ യാത്ര, ഹജ് തീര്‍ഥാടനം തുടങ്ങി യാത്രാ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഈ ആപ്ലിക്കേഷന്‍ സഹായകമാണ്. അതോടൊപ്പം വിദേശത്തുള്ളവര്‍ക്ക് അടുത്തുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് എവിടെയെന്നറിയാനും ആവശ്യമെങ്കില്‍ സഹായം തേടാനും സാധിക്കും.
വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യമന്ത്രിയോട് നേരിട്ടു ചോദിക്കുവാനും സാധിക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് ഈ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഇനി സ്മാര്‍ട്ട് ഫോണി

ഏറ്റവും നല്ല ഒരു യാത്രാ സഹായി എന്ന് ആപ്ലിക്കേഷനെ വിശേഷിപ്പിക്കാം. പാസ്‌പോര്‍ട്ട് സംബന്ധിച്ച്, തൊട്ടടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എവിടെ, എങ്ങനെ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം, ഫീസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാഫോമും ലഭ്യമാകും. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവരാണെങ്കില്‍ അതിന്റെ അവസ്ഥ എന്താണെന്നും അറിയാന്‍ കഴിയും. പാസ്‌പോര്‍ട്ടിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും താമസിയാതെ സൗകര്യമൊരുക്കും.
ജോലി സംബന്ധമായോ പഠനത്തിനോ വിദേശത്തു പോകുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കാനും എം.ഇ.എ ഇന്ത്യക്കു സാധിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യണമെങ്കില്‍ അതിനുള്ള ഔദ്യോഗിക ഏജന്‍സികള്‍ ഏതെല്ലാം, ഇന്ത്യന്‍ വിസാ നിയമം, മറ്റു രാജ്യങ്ങളിലെ വിസയ്ക്ക് അപേക്ഷിക്കുന്നതിനാവശ്യമായ രേഖകള്‍ തുടങ്ങിയ വിവരങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഇനി സ്മാര്‍ട്ട് ഫോണി

ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് സംശയങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അതും പങ്കുവയ്ക്കാം. വിദേശകാര്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും സാധിക്കും. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും അപ്പപ്പോള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും. വിദേശകാര്യമന്ത്രിയുടെ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം, അവിടെ സടത്തുന്ന പ്രസംഗം, ഒപ്പുവയ്ക്കുന്ന കരാറുകള്‍, ഫോട്ടോകള്‍ തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ അറിയാന്‍ സാധിക്കുക.
ഇന്ത്യയെ സംബന്ധിച്ച ഫോട്ടോകള്‍, വിവരണങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യാനും നമ്മുടെ കൈവശമുള്ള ഫോട്ടോകളും വിവരങ്ങളും പങ്കുവയ്ക്കാനും സംവിധാനമുണ്ട്.
തീര്‍ഥാടനങ്ങള്‍ക്കാവശ്യമായ സഹായവും എം.ഇ.എ. ഇന്ത്യ ലഭ്യമാക്കുന്നുണ്ട്. ഹജ് തീര്‍ഥാടകര്‍ക്ക് വിമാനം, താമസം, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാന്‍ കഴിയും. കൈലാസ-മാനസസരോവര്‍ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് അതിനായി അപേക്ഷിക്കാനും സെലക്ഷന്‍ സ്റ്റാറ്റസ് അറിയാനും സാധിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെയും സില്‍വര്‍ ടച്ച് ടെക്‌നോളജീസിലെയും എന്‍ജിനീയര്‍മാരും എം.ഇ.എ. അണ്ടര്‍ സെക്രട്ടറി ഇ. വിഷ്ണുവര്‍ദ്ധന്‍ റെഡിയും ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot