ആമസോണിൽ നിന്നും നിങ്ങൾക്ക് ഒരു ആശുപത്രി മുറി സ്വന്തമാക്കാം
അമേരിക്കയിൽ ന്യൂയോർക്കിലെ ഇ.ഐ.ആർ ഹെൽത്ത്കെയർ എന്ന കമ്പനിയാണ് ഈ പുതിയ 'ആശുപത്രി മുറി' 'മേഡ് മോഡുലാർ' എന്നറിപ്പെടുന്ന സംവിധാനം വില്പന നടത്തുന്നത്.
ഇന്ന് ആമസോണിൽ നിന്നും എന്ത് വേണമെങ്കിലും പണമടച്ച് വാങ്ങാവുന്ന ഒരാവസ്ഥയിലാണ്. ആമസോണിൽ ലഭിക്കാത്തതായി ഒന്നുമില്ല എന്നുതന്നെ പറയാം. ചെറിയ പിൻ മുതൽ വലിയ ടിവികൾ വരെ ഇന്ന് ആമസോണിൽ നിന്നും വാങ്ങാവുന്നതാണ്. പല വിലയിലും, വിലയിളവിലും സാധങ്ങൾ ആമസോൺ നൽകാറുണ്ട്.

എന്നാൽ, ഇപ്പോൾ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ആമസോണിന്റെ പുതിയ ഉത്പന്നത്തെ പറ്റിയാണ്. അതെ, ഇതിലെ വിശേഷം എന്നുപറയുന്നത്, ആമസോൺ വിൽക്കുവാനായി കൊണ്ട് വന്നിരിക്കുന്നത് ഒരു 'ആശുപത്രി മുറി'യാണ്. കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്.

ആശുപത്രി മുറി
അമേരിക്കയിൽ ന്യൂയോർക്കിലെ ഇ.ഐ.ആർ ഹെൽത്ത്കെയർ എന്ന കമ്പനിയാണ് ഈ പുതിയ 'ആശുപത്രി മുറി' 'മേഡ് മോഡുലാർ' എന്നറിപ്പെടുന്ന സംവിധാനം വില്പന നടത്തുന്നത്. പരമ്പരാഗത നിർമ്മാണത്തേക്കാളും ഇത് വളരെ വ്യത്യസ്ഥത പുലർത്തുന്നതും നിലവാരമുള്ളതുമാണ്. ഡിസൈൻ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്, എന്നാൽ എല്ലാ മുറികളിലും ഒരു ബാത്ത്റൂമും കിടക്കയും ഉണ്ടായിരിക്കും. 285,000 ഡോളറിനാണ് ഓരോ യൂണിറ്റിന്റെയും വില.

മേഡ് മോഡുലാർ
"ഞങ്ങൾ ആശുപത്രികളെയും അതുപോലെയുള്ള ആരോഗ്യകേന്ദ്രങ്ങളെയുമാണ് ഈ വാണിജ്യത്തിൽ കേന്ദ്രികരിച്ചിരിക്കുന്നത്", ഇ.ഐ.ആർ ഹെൽത്ത്കെയർ കമ്പനിയുടെ സി.ഇ.ഓ ഗ്രാൻറ് ഗെയ്ഗർ പറഞ്ഞു. സിമുലേഷൻ ലാബുകൾ, അല്ലെങ്കിൽ അടിയന്തിര സംരക്ഷണ സൗകര്യം തുടങ്ങിയവയ്ക്കായി യൂണിറ്റുകൾ ഉപയോഗിക്കുന്നതിൽ ഇപ്പോൾ താത്പര്യമുള്ള ആശുപത്രികളെ തിരയുകയാണെന്ന് അദ്ദേഹം പറയുന്നു.

ഇ.ഐ.ആർ ഹെൽത്ത്കെയർ
സൈന്യത്തിൽ നിന്നും ഉപഭോക്താക്കളെ നോക്കുന്നുണ്ടെന്നും ഗെയ്ഗർ അഭിപ്രായപ്പെട്ടു. എന്നാൽ ആമസോൺ ഇതിനകം തന്നെ ബെഡ് പാൻ മുതൽ സിറിഞ്ചുകൾ വരെ വിൽക്കുന്നുണ്ടെന്നും, മുമ്പ് വലിയ ആശുപത്രികൾ ആരോഗ്യ സംവിധാനങ്ങൾ ഗ്രൂപ്പ് പർച്ചെസിങ് വഴി വാങ്ങുന്നുണ്ടെന്നും കൂടാതെ ഇതിന് ഡിസ്‌കൗണ്ട് ലഭിക്കാറുണ്ടെന്നും പറഞ്ഞു.

സി.ഇ.ഓ ഗ്രാൻറ് ഗെയ്ഗർ
ആമസോണിൽ തന്റെ യൂണിറ്റുകൾ വിൽക്കാൻ അനുമതി ലഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ആ ഗ്രൂപ്പുമായി സംസാരിച്ചെന്ന് ഗെയ്ഗർ പറഞ്ഞു. ഉൽപ്പന്നങ്ങൾ കപ്പൽ മാർഗം വഴി കൊണ്ടുപോകുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കമ്പനിയുടെ അംഗീകാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവയെ അനുബന്ധിച്ചാണ് ഭീമൻ ഷിപ്പിങ് കണ്ടെയ്നറുകളിൽ യൂണിറ്റുകൾ കൊണ്ടുപോകുന്നതും മറ്റും ചെയ്യുന്നത്.


Click it and Unblock the Notifications








