യുപിഎസി പരീക്ഷാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്ന പതിമൂന്നുകാരന്‍

|

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രശസ്തനും പ്രായം കുറഞ്ഞവനുമായ യൂട്യൂബറാണ് പതിമൂന്നുകാരന്‍ അമര്‍ സാത്വിക് തോഗിറ്റി. യുപിഎസി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ട പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് അമര്‍. 2016-ല്‍ ആരംഭിച്ച അമറിന്റെ ലേണ്‍ വിത്ത് അമര്‍ എന്ന യൂട്യൂബ് ചാനലിന് ഇപ്പോള്‍ 187000 വരിക്കാരുണ്ട്.

ഭൂമിശാസ്ത്രത്തിലെ എന്റെ താത്പര്യം

ഭൂമിശാസ്ത്രത്തിലെ എന്റെ താത്പര്യം

തെലുങ്കാനയിലെ മാഞ്ചേരിയല്‍ എന്ന ചെറുപട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ഈ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപനത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത് അധ്യാപകനായ പിതാവില്‍ നിന്നാണ്. 'ഭൂപഠങ്ങള്‍ വച്ച് കളിക്കുന്നത് എന്റെ വിനോദമായിരുന്നു' അമര്‍ പറയുന്നു. ഭൂമിശാസ്ത്രത്തിലെ എന്റെ താത്പര്യം കണ്ട് അച്ഛന്‍ എന്നെ ഭൂമിശാസ്ത്ര പാഠങ്ങള്‍ പഠിപ്പിച്ചു. ഒരു ദിവസം ഞാന്‍ ക്ലാസെടുത്ത് കാണിച്ചത് അമ്മ റെക്കോഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും അമര്‍ കൂട്ടിച്ചേര്‍ത്തു.

അമറിന്റെ ക്ലാസുകള്‍.

അമറിന്റെ ക്ലാസുകള്‍.

പേരുകള്‍, വിവിധ രാജ്യങ്ങളിലെ സ്ഥലങ്ങളുടെയും നദികളുടെയും പേരുകള്‍ മുതലായവ ഓര്‍മ്മിക്കുന്നതിനുള്ള സൂത്രവിദ്യകളാണ് അമര്‍ വീഡിയോകളിലൂടെ പ്രധാനമായും പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ ഭൂമിശാസ്ത്രം കടന്ന് സാമ്പത്തികശാസ്ത്രത്തിലും പൊളിട്ടിക്‌സിലും എത്തിനില്‍ക്കുകയാണ് അമറിന്റെ ക്ലാസുകള്‍.

 

 

അമറിന്റെ ആഗ്രഹം

അമറിന്റെ ആഗ്രഹം

ഐഎഎസ് ഓഫീസറാകണമെന്നാണ് അമറിന്റെ ആഗ്രഹം. അഴിമതിരഹിത ഇന്ത്യയാണ് തന്റെ സ്വപ്‌നമെന്നും അമര്‍ വ്യക്തമാക്കുന്നു.

വീഡിയോകളുടെ പ്രവര്‍ത്തനങ്ങള്‍

വീഡിയോകളുടെ പ്രവര്‍ത്തനങ്ങള്‍

വരിക്കാരുടെ ആവശ്യപ്രകാരം പഠിച്ചും വീഡിയോകള്‍ തയ്യാറാക്കാറുണ്ട്. ചിലപ്പോള്‍ മോശം കമന്റുകള്‍ ലഭിക്കാറുണ്ടെങ്കിലും അത് കാര്യമാക്കാതെ മുന്നോട്ട് പോകാന്‍ തന്നെയാണ് ഈ കൊച്ചുമിടുക്കന്റെ തീരുമാനം. പഠനത്തെ ബാധിക്കാതിരിക്കാന്‍ വാരാന്ത്യത്തിലാണ് അമര്‍ വീഡിയോകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്തുന്നത്.

നിര്‍മ്മിച്ചുകഴിഞ്ഞു.

നിര്‍മ്മിച്ചുകഴിഞ്ഞു.

അമറിന്റെ പത്തുവയസ്സുകാരനായ അനുജന്‍ ആംഗ് വിഗ്നേഷും ജ്യേഷ്ഠന്റെ പാതയില്‍ തന്നെയാണ്. ആംഗ് ഇതിനോടകം 13 വീഡിയോകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

പ്രാപ്തരാക്കുകയാണ് ലക്ഷ്യം

പ്രാപ്തരാക്കുകയാണ് ലക്ഷ്യം

മക്കളെക്കുറിച്ച് പറയുമ്പോള്‍ പിതാവ് ഗോവര്‍ദ്ധന്‍ ആചാരി തോഗിറ്റിക്ക് നൂറുനാവാണ്. 'എന്റെ മക്കള്‍ മിടുക്കന്മാരാണ്. എന്ത് പറഞ്ഞുകൊടുത്താലും അവര്‍ പെട്ടെന്ന് പഠിക്കും. പത്താം ക്ലാസിന് ശേഷം അവരെ നഗരത്തിലേക്ക് വിട്ട് പഠിപ്പിക്കണമെന്നാണ് ആഗ്രഹം. ഇവിടെയുള്ളപ്പോള്‍ പരമാവധി അറിവ് നേടാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.' അദ്ദേഹം പറഞ്ഞു.

അമറിന്റെ ഇഷ്ടവിഷയങ്ങള്‍

അമറിന്റെ ഇഷ്ടവിഷയങ്ങള്‍

അമറിന്റെ ഇഷ്ടവിഷയങ്ങള്‍ ഗണിതശാസ്ത്രവും ഫിസിക്‌സുമാണ്. വായിക്കാനും ഏറെ ഇഷ്ടമാണ്. പ്രിയ പുസ്തകങ്ങള്‍ ദി ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമും ആല്‍ക്കെമിസ്റ്റും.

Best Mobiles in India

Read more about:
English summary
Meet 13-year-old Amar, guru for UPSC aspirants, has 1.8 lakh YouTube subscribers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X