പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി ആപ്പ് അവതരിപ്പിച്ച് ഒന്‍പതാംക്ലാസുകാരന്‍ ആയുഷ്

|

ബാംഗ്ലൂര്‍ ഹെഡ് സ്റ്റാര്‍ട്ട് എഡ്യൂക്കേഷണല്‍ അക്കാദമിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആയുഷ് ഗാരത് ആളു ചില്ലറക്കാരനല്ല. ഇത്ര ചെറുപ്രായത്തിലെ തന്നെ അംഗീകൃത അസോസിയേറ്റ് ആന്‍ഡ്രോയിഡ് ഡെവലപ്പറാണ് കക്ഷി. ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി അറിയാവുന്നതുകൊണ്ടുതന്നെ അവരെ സഹായിക്കാന്‍ പുത്തനൊരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആയുഷ്.

പുത്തന്‍ സംരംഭത്തിലൂടെ

പുത്തന്‍ സംരംഭത്തിലൂടെ

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനായി പുത്തനൊരു സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍ സജ്ജീകരിച്ചിരിക്കുകയാണ് ആയുഷ്. mnutrition എന്ന പുത്തന്‍ സംരംഭത്തിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിച്ചുനല്‍കുകയാണ് ലക്ഷ്യം. അതും പോഷക സമൃദ്ധമായവ. ദരിദ്ര കുടുംബങ്ങളിലുള്ള കുട്ടികള്‍ക്ക് പോഷകക്കുറവ് കണ്ടുവരുന്നതിനാല്‍ പോഷകാഹാരങ്ങള്‍ കൂടുതലെത്തിക്കാനാണ് ശ്രമം.

പ്രവര്‍ത്തനം

പ്രവര്‍ത്തനം

ഗ്രാമീണ പ്രദേശങ്ങളിലും ഏറെ പൊതുജനശ്രദ്ധ പതിയാത്ത പ്രദേശങ്ങളിലും കേന്ദ്രീകരിച്ചാകും പുത്തന്‍ സംരംഭത്തിന്റെ പ്രവര്‍ത്തനം. പ്രദേശവാസികളെ വോളന്റിയര്‍മാരായി ഉള്‍പ്പെടുത്തിയാകും സേവനം നടത്തുക. ഇവര്‍ക്ക് ആപ്പില്‍ സന്ദര്‍ശനം നടത്തി സേവനം ആവശ്യമുള്ള സ്ഥലങ്ങളിലെത്താന്‍ സാധിക്കും. ഓണ്‍ലൈനിലൂടെ തികച്ചും സുതാര്യമായൊരു സഹായഹസ്തമാണ് ആപ്പിലൂടെ ആയുഷ് ലക്ഷ്യമിടുന്നത്.

സൗകര്യമൊരുക്കിയിട്ടുണ്ട്.

സൗകര്യമൊരുക്കിയിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനും ആപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ ഭാവിയില്‍ ഈ കുട്ടികളുടെ ആരോഗ്യ മാനസികശേഷി വിലയിരുത്താനാകും. ആവശ്യമെങ്കില്‍ ആന്റിബയോട്ടിക്കുകളും ഫുഡ് സപ്ലിമെന്റും നേരിട്ടെത്തിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. മാത്രമല്ല മരുന്നുകള്‍ കുട്ടികളില്‍ പ്രവര്‍ത്തിക്കുന്നത് വിലയിരുത്താനും കഴിയും.

വീക്ഷിക്കാനും കഴിയും.

വീക്ഷിക്കാനും കഴിയും.

പേപ്പറും പേനയും ഉപയോഗിച്ചുള്ള വിവരശേഖരണത്തിനുപരിയായി തികച്ചും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായിരിക്കും. ഭാവിയില്‍ ഇത്തരം വിവരങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടെടുക്കുകയും ആരോഗ്യസ്ഥിതി നിരന്തരം വീക്ഷിക്കാനും കഴിയും.

 

 

ഇത്തവണത്തെ ഫെയര്‍.

ഇത്തവണത്തെ ഫെയര്‍.

2018-19ലെ ഗൂഗിള്‍ സയന്‍സ് ഫെയറില്‍ തിരഞ്ഞെടുക്കപ്പെട്ട 100 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു ആയുഷ് ഗാരത്. കുട്ടികള്‍ സയന്‍സ് ആന്റ് ടെക്ക്‌നോളജി ഉപയോഗിച്ച് പരിസ്ഥിതി, സാമൂഹിക,സാമ്പത്തിക സ്ഥിതി എപ്രകാരം ഉയര്‍ത്തുന്നുവെന്ന് നിരീക്ഷിക്കുന്നതായിരുന്നു ഇത്തവണത്തെ ഫെയര്‍.

റോഡ് അപകടങ്ങൾ കുറയ്ക്കാനായി ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുടെ കൃതൃമബുദ്ധിയില്‍ അധിഷ്ഠിത ഉപകരണംറോഡ് അപകടങ്ങൾ കുറയ്ക്കാനായി ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുടെ കൃതൃമബുദ്ധിയില്‍ അധിഷ്ഠിത ഉപകരണം

Best Mobiles in India

Read more about:
English summary
Meet Ayush Gharat, Bengaluru Student Who Built An App To Care For Malnourished Kids

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X