ഇതാണ് 'ഡെയ്‌സി', മണിക്കുറിൽ 200 ഐഫോണുകൾ പുനർനിർമിക്കും
ഡേയ്സിക്ക് ഐഫോണുകൾ പുനർനിർമിക്കാനും റീസൈക്കിൾ ചെയ്യാനും കഴിയും, മാത്രവുമല്ല, ഇങ്ങനെ നിർമ്മിച്ചെടുത്ത ഐഫോണുകൾ യു.എസിലേക്കും, നെതർലാന്റിലെയും ഷോപ്പുകളിൽ കൊടുക്കുകയും ചെയ്യുന്നു.
ആപ്പിളിന് ആഗോള പുനരുൽപ്പാദന പരിപാടിയെ വിപുലപ്പെടുത്താൻ പദ്ധതിയുണ്ട്. മണിക്കൂറിൽ 200 ഐഫോണുകൾ വേർപെടുത്താൻ കഴിയുന്ന തരത്തിലുള്ള റോബോട്ടായ 'ഡെയ്സി' യെ ആപ്പിൾ അവതരിപ്പിച്ചു. 33 അടി നീളവും, അഞ്ച് കൈകളുമുള്ള ഡേയ്സിക്ക് 15 ഐഫോൺ മോഡലുകളിൽ പുനർനിർമിക്കാൻ കഴിയും.


ഐഫോണുകൾ
ഡേയ്സിക്ക് ഐഫോണുകൾ പുനർനിർമിക്കാനും റീസൈക്കിൾ ചെയ്യാനും കഴിയും, മാത്രവുമല്ല, ഇങ്ങനെ നിർമ്മിച്ചെടുത്ത ഐഫോണുകൾ യു.എസിലേക്കും, നെതർലാന്റിലെയും ഷോപ്പുകളിൽ കൊടുക്കുകയും ചെയ്യുന്നു.

മെറ്റീരിയൽ റിക്കവറി ലാബ്
ടെക്സാസിലെ ഓസ്റ്റിനിൽ ഭാവിയിൽ റീസൈക്ലിംഗ് പ്രക്രിയകൾ കണ്ടെത്തുന്നതിനായി സമർപ്പിച്ച "മെറ്റീരിയൽ റിക്കവറി ലാബ്" ആപ്പിൾ ആരംഭിച്ചു.

ആപ്പിൾ
ഇന്നത്തെ വ്യവസായ റീസൈക്കിൾ വെല്ലുവിളികൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനും അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്നതിനും ആപ്പിൾ എഞ്ചിനീയറിംഗും അക്കാഡമിയിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

അഡ്വാൻസ്ഡ് റീസൈക്ലിംഗ് ഇലക്ട്രോണിക്
"അഡ്വാൻസ്ഡ് റീസൈക്ലിംഗ് ഇലക്ട്രോണിക് വിതരണ ശൃംഖലയിലെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കണം. ഞങ്ങളുടെ വ്യവസായത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നതിനുള്ള പുതിയ പാത ആപ്പിളാണ്." ആപ്പിളിന്റെ വൈസ് പ്രസിഡന്റ് ലിസ ജാക്സൺ പറഞ്ഞു.

ഇലക്ട്രോണിക് മാലിന്യങ്ങൾ
ആപ്പിളിന് ഒരു ദശലക്ഷം ഉപകരണങ്ങളാണ് അതിന്റെ പ്രോഗ്രാമുകൾ വഴി ലഭിച്ചത്. ഡെയ്സിക്ക് പ്രതിവർഷം 1.2 ദശലക്ഷം ഡിവൈസുകളെ വേർപെടുത്താൻ കഴിയും. 2018-ൽ കമ്പനിയ്ക്ക് 7.8 ദശലക്ഷം ആപ്പിൾ ഉപകരണങ്ങൾ പുതുക്കി നൽകി, 48,000 മെട്രിക് ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടഞ്ഞു.

ഡെയ്സി
ഡേയ്സിക്ക് ഐഫോൺ കൂടാതെ, കോബാൾട്ട്, അലുമിനിയം, ടിൻ എന്നീ വസ്തുക്കളെ തിരിച്ചെടുക്കാൻ കഴിയും. ഡെയ്സി കണ്ടെത്തിയ വസ്തുക്കൾ ശേഖരിച്ചുകഴിഞ്ഞാൽ അവ വീണ്ടും നിർമ്മാണ പ്രക്രിയയിൽ പുനരുൽപ്പാദിപ്പിക്കപ്പെടുന്നു.


Click it and Unblock the Notifications