ഇന്ത്യയിൽ ആപ്പിൾ കമ്പനി സ്ഥാപിക്കുവാൻ മന്ത്രിയുമായി ചർച്ച

|

ഐഫോണിന്റെയും, ആപ്പിൾ ഉത്പന്നങ്ങളുടെയും വൻ വിലകാരണം ഇന്ത്യൻ വാണിജ്യമേഘലയിൽ ഇടം പിടിക്കാനാകാതെ ഇരിക്കുകയാണ് ആപ്പിൾ. ഇതിനുള്ള മുഖ്യമായ കാരണമെന്നത് ഇന്ത്യയിൽ ആപ്പിൾ കമ്പനി ഇല്ല എന്നുള്ളതാണ്.

ഇന്ത്യയിൽ ആപ്പിൾ കമ്പനി സ്ഥാപിക്കുവാൻ മന്ത്രിയുമായി ചർച്ച

 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ ഇന്ത്യൻ മന്ത്രിയുമായി ചർച്ചയിലാണ്, എന്നാൽ കാര്യങ്ങൾ ഫലം കാണാതെ പോവുകയാണ്. പക്ഷെ, അതിനുള്ള പ്രയത്നങ്ങൾ തുടർച്ചയായി നടന്നുപോവുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ 5G സ്മാർട്ഫോൺ വിവോ അവതരിപ്പിക്കും

വ്യവസായ-വാണിജ്യ മന്ത്രിയായ സുരേഷ് പ്രഭു അടുത്ത മാസം വെള്ളിയാഴ്ച്ച ദാവോസിൽ ആപ്പിൾ ജീവനക്കാരുമായി ചർച്ച നടത്തും.

ആപ്പിൾ കമ്പനി ഇന്ത്യയിൽ

ആപ്പിൾ കമ്പനി ഇന്ത്യയിൽ

ആപ്പിളുമായി നടത്തിയ കഴിഞ്ഞ ചർച്ചകളിൽ ഫലം കാണാതെപോയത് ആപ്പിലിന് ഇന്ത്യയുടെ നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിലാണ്. എന്നാൽ ആപ്പിൾ നിർമാണശാല ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മന്ത്രി സുരേഷ് പ്രഭു

മന്ത്രി സുരേഷ് പ്രഭു

"ഞങ്ങൾ ഇപ്പോൾ ആപ്പിളിനോട് സംസാരിക്കുകയാണ്, ആലോചനകൾ മുന്നോട്ട് പോകുന്നുണ്ട്. ഇവർ സമ്മതിച്ചാൽ, ഇന്ത്യയിൽ അവരുടെ സ്ഥാപനം തുടങ്ങുവാനായി അനുമതി നൽകും. ജനുവരിയിൽ ഡാവോസിൽ നടക്കാൻ പോകുന്ന ചർച്ചയിൽ മുൻനിര ജീവനക്കാരുമായി സംസാരിക്കും". മന്ത്രി പറഞ്ഞു.

ആപ്പിൾ ഉത്പന്നങ്ങൾ

ആപ്പിൾ ഉത്പന്നങ്ങൾ

15 വർഷത്തേക്ക്‌ ആപ്പിളിന്റെ നിർമാണ സാധങ്ങൾ, വസ്തുക്കൾ, റിപ്പയറിങ്/സർവീസ് തുടങ്ങിയവക്ക് ഡ്യൂട്ടി ഇളവ് നൽകണമെന്നാണ് ആപ്പിൾ കമ്പനിയുടെ നിബന്ധന. രാജ്യത്ത് സമാഹരിക്കാവുന്ന അസംസ്‌കൃത വസ്തുക്കളുടെ 30 ശതമാനം ഇളവും, കൂടാതെ കസ്റ്റംസ് ഡ്യൂട്ടി, രാജ്യത്ത് നിർമിക്കുന്ന ആപ്പിൾ ഉത്പന്നങ്ങളുടെ കാര്യത്തിലുള്ള ഇളവുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ആപ്പിൾ കമ്പനി
 

ആപ്പിൾ കമ്പനി

കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ആപ്പിളിന്റെ നിബന്ധനകൾ നിരസിച്ചിരുന്നു, പക്ഷെ, ആ വർഷത്തിന്റെ അന്ത്യത്തിൽ തന്നെ ആപ്പിളിന്റെ കമ്പനി ഇന്ത്യയിൽ സ്ഥാപിക്കാൻ പിന്താങ്ങുമെന്നും, ശരിയായ ഒരു നിർദേശത്തിനായി കാത്തുനിൽക്കുകയാണെന്നും സുരേഷ് പ്രഭു പറഞ്ഞു.

Most Read Articles
Best Mobiles in India

Read more about:
English summary
Apple's demands for setting up a manufacturing unit in India include duty exemption on manufacturing and repair units, components, capital equipment and consumables for smartphone manufacturing and service/repair for a period of 15 years. The company is also seeking a relaxation on the mandated 30 per cent local sourcing of components as well as a reduction in custom duties on completely-knocked-down and semi-knocked- down units of devices that are to be assembled in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X