ഇത് കേരളത്തിന്റെ ഇലക്ട്രിക്ക് മനുഷ്യൻ; ഏത് വൈദ്യുതിയും ഇദ്ദേഹത്തിന് പ്രശ്നമില്ല!

|

ഇത് കൊല്ലത്തുകാരൻ രാജ്‌മോഹൻ നായർ. കാഴ്ചയിൽ മറ്റേതൊരാളെയും പോലെ സാധാരണക്കാരൻ ആണെങ്കിലും ഇദ്ദേഹം അത്രക്ക് സാധാരണക്കാരൻ അല്ല. വേണമെങ്കിൽ ഒരു 'സൂപ്പർ പവർ മാൻ' എന്നൊക്കെ വിളിക്കാം. കാരണം നമ്മുടെയൊക്കെ ശരീരത്തിൽ വൈദ്യതി ഏറ്റാൽ ഷോക്കടിക്കുമെങ്കിൽ ഇദ്ദേഹത്തിന്റെ ശരീരത്തിൽ കൂടെ യാതൊരു പ്രശ്നവുമില്ലാതെ വൈദ്യുതി കടന്നുപോകും എന്നത് തന്നെയാണ് ഇദ്ദേഹത്തിന് 'സൂപ്പർ പവർ മാൻ' എന്ന പേര് കൊടുക്കാൻ കാരണം.

 

ഇലക്ട്രിക്ക് മനുഷ്യൻ

ഇലക്ട്രിക്ക് മനുഷ്യൻ

ഈയൊരു സവിശേഷത കൊണ്ട് തന്നെ ലോകമൊട്ടുക്കും ഇന്ന് ഇദ്ദേഹം പ്രശസ്തനാണ്. ഒരു ചെറിയ തോതിലുള്ള വൈദ്യതി പോലും ഏൽക്കുമ്പോൾ നമ്മുടെ ശരീരത്തെ അത് ബാധിക്കുമ്പോൾ ഒരുപരിധി വരെ ആംപിയർ കൂടിയ വൈദ്യുതിയെല്ലാം യാതൊരു കുഴപ്പവുമില്ലാതെ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കടന്നുപോകും. അതിനാൽ തന്നെ അല്പം അമാനുഷികമായ കാര്യങ്ങൾ ഇദ്ദേഹത്തിന് ചെയാൻ പറ്റുമെന്ന് നമുക്ക് സമ്മതിക്കാം.

സിനിമയല്ലിത് ജീവിതം

സിനിമയല്ലിത് ജീവിതം

നമ്മൾ കുറെയധികം ഹോളിവുഡ് സിനിമകളിലും മറ്റുമൊക്കെ ഇത്തരം സവിശേഷതയുള്ള ആളുകളെ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ സിനിമയല്ല, ജീവിതത്തിൽ ആണെന്ന് മാത്രം. എന്നുകരുതി സിനിമകളിലേത് പോലെ കൈകളിലൂടെ വൈദ്യതി പ്രവഹിക്കുന്ന ആയുധങ്ങളോ ഒന്നുമില്ല കേട്ടോ. കാഴ്ചയിലും രൂപത്തിലുമെല്ലാം സാധാരണക്കാരൻ തന്നെയായ ഇദ്ദേഹം പക്ഷെ വൈദ്യുതി ശരീരത്തിലൂടെ കത്തി വിടുമ്പോൾ മാത്രം അമാനുഷികനാകുന്നു.

കാഴ്ചക്കാരെ അതിശയത്തിലാക്കുന്ന കഴിവ്
 

കാഴ്ചക്കാരെ അതിശയത്തിലാക്കുന്ന കഴിവ്

തന്റെ ശരീരത്തിലൂടെ കടന്നുപോകുന്ന വൈദുതി ഉപയോഗിച്ച് ഇദ്ദേഹം ബൾബ് കത്തിക്കുന്നു, ചൂടുള്ള ചായയുണ്ടാക്കുന്നു, ഓംലെറ്റ് ഉണ്ടാക്കുന്നു, മറ്റു ഇലക്ട്രിക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നു.. അങ്ങനെ ഒരുപാട് കാര്യങ്ങൾ. ഈ കാഴ്ച കാണുന്നവൻ ഒന്ന് പേടിക്കുമെങ്കിലും പിന്നീട് പേടി മാറി അത്ഭുതത്തിലേക്കും അതിശയത്തിലേക്കും നീങ്ങും.

ങ്ങനെ രാജ്മോഹന് ഇത് സാധ്യമാകുന്നു..?

ങ്ങനെ രാജ്മോഹന് ഇത് സാധ്യമാകുന്നു..?

ഇതേ വൈദ്യതി വേറൊരാളുടെ ശരീരത്തിൽ കടത്തിവിട്ടാൽ അപ്പോഴേക്കും വൈദ്യുതിയുടെ ശക്തിയാൽ ആ ആളുടെ ഹൃദയം നിലയ്ക്കും. ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കടത്തിവിടുന്ന വൈദ്യുതിയുടെ അളവ് എത്രത്തോളമുണ്ടെന്ന് ഇങ്ങനെ മനസ്സിലാക്കാം.അപ്പോൾ എങ്ങനെ രാജ്മോഹന് മാത്രം ഇത് സാധ്യമാകുന്നു..? ലോകത്ത് ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങളുണ്ടല്ലോ. എന്തായാലും എന്താണെന്ന് നമുക്ക് നോക്കാം.

ദൈവത്തിന്റെ സമ്മാനം

ദൈവത്തിന്റെ സമ്മാനം

ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്, കൃത്യമായി പറഞ്ഞാൽ രാജ്മോഹന് ഏഴ് വയസ്സുള്ളപ്പോളാണ് അമ്മ മരണപ്പെടുന്നത്. തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിച്ച ഇദ്ദേഹം പിന്നീടാണ് തന്റെ ഈ കഴിവ് ദൈവത്തിന്റെ ഒരു സമ്മാനമാണെന്ന് തിരിച്ചറിഞ്ഞതും അതിന് ശേഷം ഈ കഴിവിലൂടെ ലോകം മൊത്തം ഞെട്ടിക്കാനും തുടങ്ങിയത്.

10 amps വരെ

10 amps വരെ

10 amps വരെയുള്ള വൈദ്യുതകിരണങ്ങൾ എങ്ങനെ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ യാതൊരു കുഴപ്പമോ തളർച്ചയോ ഇല്ലാതെ കടന്നു പോകുന്നു എന്നത് ശാസ്ത്രത്തിന് മൊത്തം അത്ഭുതം നിറഞ്ഞ കാര്യമാണ്. ഒരു സാധാരണ മനുഷ്യന്റെ പ്രതിരോധശക്തിയേക്കാൾ പത്തുമടങ്ങ് അധികമാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉള്ളതെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയ ചിലരുടെ റിപ്പോർട്ടുകൾ പറയുന്നു.

<strong>അങ്ങനെ അവസാനം ജിയോഫോണിൽ വാട്സാപ്പ് എത്തി! എങ്ങനെ ഡൗൺലോഡ് ചെയ്യാം?</strong>അങ്ങനെ അവസാനം ജിയോഫോണിൽ വാട്സാപ്പ് എത്തി! എങ്ങനെ ഡൗൺലോഡ് ചെയ്യാം?

Most Read Articles
Best Mobiles in India

Read more about:
English summary
Meet Rajmohan Nair; The Electric Man of Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X