വരുന്നു, സ്മാര്‍ടി റിംഗ്; സ്മാര്‍ട് വാച്ചിന് ഒരു പകരക്കാരന്‍

Posted By:

സ്മാര്‍ട്‌വാച്ചുകള്‍ വിപണിയില്‍ വേണ്ടത്ര ക്ലച്ച് പിടിച്ചില്ല എന്നതു വാസ്തവം തന്നെയാണ്. സാംസങ്ങിന്റെ ഗാലക്‌സി ഗിയര്‍ തന്നെ ഉദാഹരണം. എന്നാല്‍ അതിനു മുമ്പും സോണിയുള്‍പ്പെടെ വിവിധ കമ്പനികള്‍ സ്മാര്‍ട്‌വാച്ച് നിര്‍മിച്ചിരുന്നു. അതിനൊന്നും വേണ്ട രീതിയിലുള്ള സ്വീകാര്യത ലഭിച്ചതുമില്ല.

എന്നാല്‍ ഇപ്പോള്‍ സ്മാര്‍ടവാച്ചുകള്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന റിംഗുകള്‍ ഒരുക്കുകയാണ് ഒരു സ്റ്റാര്‍ട് അപ്. റിംഗ് എന്നു വച്ചാല്‍ മോതിരം പോലെ വിരലില്‍ ധരിക്കാവുന്ന ഉപകരണം. ബ്ലുടൂത്ത് വഴി സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ റിങ്ങിന് സ്‌ക്രീന്‍ തീരെ ചെറിയതാണ് എന്നതുമാത്രമാണ് പോരായ്മ.

സമയം അറിയാം എന്നതിനപ്പുറം ഇ മെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് നോട്ടിഫിക്കേഷന്‍ എന്നിവ ലഭ്യമാവുന്ന സ്മാര്‍ടി റിംഗിലൂടെ ഇന്‍ കമിംഗ് ഔട്ട് ഗോയിംഗ് കോളുകള്‍ നിയന്ത്രിക്കാനും കഴിയും. സ്‌റ്റോപ് വാച്ച്, ടൈമര്‍, എന്നിവയും ഇതിലുണ്ട്.

കൂടാതെ കണക്റ്റ് ചെയ്തിരിക്കുന്ന ഫോണ്‍ എവിടെയെങ്കിലും മറന്നു വച്ചാല്‍ അലാറം മുഴക്കുകയും ചെയ്യും. ഫോണിലെ ക്യാമറ, മ്യൂസിക് പ്ലെയര്‍ എന്നിവയും ഈ ഉപകരണത്തിലൂടെ നിയന്ത്രിക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കൊപ്പവും ഐ.ഒ.എസ്. ഫോണുകള്‍ക്കൊപ്പവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ വള അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

സ്മാര്‍ടി റിംഗിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ.

വരുന്നു, സ്മാര്‍ടി റിംഗ്; സ്മാര്‍ട് വാച്ചിന് ഒരു പകരക്കാരന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot