ലോകത്തിലെ ആദ്യ വനിതാ പ്രോഗ്രാമര്‍മാരും ടെക് ലോകത്തെ അറിയപ്പെടാത്ത സ്ത്രീരത്‌നങ്ങളും

|

സാങ്കേതിക രംഗത്തെ സ്ത്രീകളുടെ സംഭാവനം പലപ്പോഴും ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കാറില്ല. ലോകത്തിലെ ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒരു സ്ത്രീയായിരുന്നുവെന്ന് അറിയാവുന്നവര്‍ എത്ര പേരുണ്ട്. കമ്പ്യൂട്ടറിന്റെ ലോകത്ത് മാത്രമല്ല സാങ്കേതിക രംഗത്തും വന്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ഓര്‍മ്മിക്കുകയാണിവിടെ.

1. വില്യാമിന ഫ്‌ളെമിംഗ്

1. വില്യാമിന ഫ്‌ളെമിംഗ്

1800-കളുടെ അവസാനത്തില്‍ ഹാര്‍വാഡിലെ ഒരുകൂട്ടം ഗവേഷകര്‍ വാനനിരീക്ഷണത്തിലായിരുന്നു. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് അവര്‍ ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥനം ചെയ്ത് നിഗമനങ്ങളിലെത്തേണ്ടതുണ്ട്. ഇതൊക്കെ വെറും ഗുമസ്തപ്പണി മാത്രമാണെന്നായിരുന്നു പുരുഷന്മാരായ ഗവേഷക സംഘത്തിന്റെ നിലപാട്. വാനനിരീക്ഷണ കേന്ദ്രത്തിന്റെ തലവനായ എഡ്വേഡ് പിക്കറിംഗ് ആകെ വിഷമത്തിലായി. അദ്ദേഹം വില്യാമിന ഫ്‌ളെമിംഗിന്റെ സഹായം തേടി. അവരും മറ്റ് 80 സ്ത്രീകളും ചേര്‍ന്ന് നടത്തിയ കണക്കുകൂട്ടലാണ് ഇന്ന് നാം അറിയുന്ന പ്രപഞ്ചം.

 2. എനിയാക്കിന് പിന്നിലെ സ്ത്രീകള്‍

2. എനിയാക്കിന് പിന്നിലെ സ്ത്രീകള്‍

രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളത്തിന് വേണ്ടിയാണ് ലോകത്തിലെ ആദ്യ ഇലക്ട്രിക്കല്‍ കമ്പ്യൂട്ടറായ എനിയാക്ക് വികസിപ്പിച്ചെടുത്തത്. ഇതിന് വേണ്ട പ്രോഗ്രാമുകള്‍ തയ്യാറാക്കിയത് ആറ് സ്ത്രീകള്‍ ചേര്‍ന്നായിരുന്നു. ഇവരാണ് ലോകത്തിലെ ആദ്യ പ്രോഗ്രാമര്‍മാര്‍.

3. ഗ്രെയ്‌സ് ഹോപ്പര്‍

3. ഗ്രെയ്‌സ് ഹോപ്പര്‍

കമ്പ്യൂട്ടിംഗിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന ഗ്രെയ്‌സ് ഹോപ്പറുടെ തുടക്കവും അമേരിക്കന്‍ പട്ടാളത്തിലായിരുന്നു. സൈനിക നീക്കങ്ങള്‍ കുറ്റമറ്റതാക്കുന്നതിനായി വികസിപ്പിച്ചെടുത്ത മാര്‍ക്ക് 1-ന് വേണ്ടി അവര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കി. യുണീവാക് 1, പ്രോഗ്രാമിംഗ് ലാംഗ്വേജായ കോബോള്‍ എന്നിവ വികസിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിക്കാനും ഹോപ്പര്‍ക്ക് കഴിഞ്ഞു.

4. ആനി ഈസ്ലി

4. ആനി ഈസ്ലി

മനുഷ്യ കമ്പ്യൂട്ടറില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിലേക്കുള്ള ആനിയുടെ മാറ്റം സ്വാഭാവികമായിരുന്നു. നാസയില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ നിരവധി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതി. ഇതിലൊന്നാണ് ആദ്യ ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിച്ച ബാറ്ററിയുടെ നിര്‍മ്മാണത്തിലേക്ക് വഴിതെളിച്ചത്.

 5. മേരി അലന്‍ വൈക്‌സ്

5. മേരി അലന്‍ വൈക്‌സ്

ലോകത്തിലെ ആദ്യ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തവരില്‍ ഒരാളാണ് മേരി അലന്‍ വൈക്‌സ്. സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങിയ ആദ്യത്തെ ആളുകളുടെ കൂട്ടിത്തിലും മേരിയുണ്ട്. LINC കമ്പ്യൂട്ടറില്‍ പ്രോഗ്രാമറായിരുന്ന അവര്‍ കമ്പനിയുടെ ഓപ്പറേറ്റിംഗ് പ്രോഗ്രാം മാന്വല്‍ തയ്യാറാക്കി. LAP6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ശില്‍പ്പിയും അവരാണ്. വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിന്റെ ആദ്യ പ്രയോക്താവും മേരി അലന്‍ വൈക്‌സാണ്.

6. അഡെല്‍ ഗോള്‍ഡ്‌ബെര്‍ഗ്

6. അഡെല്‍ ഗോള്‍ഡ്‌ബെര്‍ഗ്

സിറോക്‌സ് പാലോ ആള്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ഗവേഷകയായിരുന്നു ഗോള്‍ഡ്‌ബെര്‍ഗ്. ഇവര്‍ അടങ്ങുന്ന സംഘമാണ് ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചെടുത്തത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റീവ് ജോബ്‌സ് ആദ്യത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഇക്കാര്യം അദ്ദേഹം തന്നെ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.

7. ജ്വാന്‍ ബോള്‍

7. ജ്വാന്‍ ബോള്‍

ആദ്യ കമ്പ്യൂട്ടര്‍ അടിസ്ഥാന ഡേറ്റിംഗ് സേവനം ആരംഭിച്ചതിന്റെ പേര് ഇപ്പോഴും പുരുഷന്മാര്‍ക്കാണ്. എന്നാല്‍ ഓപ്പറേഷന്‍ മാച്ച് എന്ന ആ സംരംഭത്തിന് മുമ്പേ ജ്വാന്‍ ബോള്‍ സെന്റ് ജെയിംസ് കമ്പ്യൂട്ടര്‍ ഡേറ്റിംഗ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. ഓപ്പറേഷന്‍ മാച്ച് നിലവില്‍ വരുന്നതിന് കൃത്യം ഒരുവര്‍ഷം മുമ്പ്. പിന്നീട് ഇതിന്റെ പേര് കോം-പാറ്റ് എന്നാക്കി മാറ്റി.

8. കാരന്‍ സ്പാര്‍ക്ക് ജെയിംസ്

8. കാരന്‍ സ്പാര്‍ക്ക് ജെയിംസ്

ഇന്ന് നാം ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനുകളുടെ ജീവവായുവായ നാചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗിന്റെ ഉപജ്ഞാതാവാണ് കാരന്‍ സ്പാര്‍ക്ക് ജെയിംസ്. സമാനമായ വാക്കുകളെ തിരിച്ചറിയാനുള്ള കഴിവ് സെര്‍ച്ച് എന്‍ജിനുകള്‍ക്ക് നല്‍കിയതും ടേം വെയിംഗ് അവതരിപ്പിച്ചതും കാരനാണ്.

9. എലിസബത്ത് ഫെയ്ന്‍ലര്‍

9. എലിസബത്ത് ഫെയ്ന്‍ലര്‍

ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ ആര്‍പാനെറ്റിന്റെ നിയന്ത്രണ കേന്ദ്രമായിരുന്ന നെറ്റ്‌വര്‍ക്ക് ഇന്‍ഫൊര്‍മേഷന്‍ സെന്ററിന്റെ ചുമതലക്കാരിയായിരുന്നു എലിസബത്ത്. ഡൊമൈന്‍ നെയിം സിസ്റ്റം, ഡൊമൈന്‍ നെയിമിംഗ് പ്രോട്ടോക്കോള്‍ എന്നിവയിലും എലിസബത്തിന്റെ കരസ്പര്‍ശം കാണാം.

10. കരോള്‍ ഷ്വാ

10. കരോള്‍ ഷ്വാ

ആദ്യ വീഡിയോ ഗെയിം സ്രഷ്ടാവും പ്രോഗ്രാമറുമാണ് കരോള്‍ ഷ്വാ. അവരുടെ ഏറ്റവും പ്രശസ്തമായ ഗെയിമാണ് 1982-ല്‍ പുറത്തിറങ്ങിയ റിവര്‍ റെയ്ഡ്. 3-D- ടിക്-ടാക്-ടോ, വീഡിയോ ചെക്കേഴ്‌സ് എന്നിവയുടെ നിര്‍മ്മാണത്തിലും അവര്‍ സഹകരിച്ചിരുന്നു. ഒരു സ്ത്രീ രൂപകല്‍പ്പനയും പ്രോഗ്രാമിംഗും നിര്‍വ്വഹിച്ച ആദ്യ ഗെയമെന്ന ഖ്യാതിയുള്ള പോളോ കരോളിന്റെ മികവിന് തെളിവാണ്.

11. സൂസന്‍ കാരെ

11. സൂസന്‍ കാരെ

ആപ്പിളിന്റെ സിഗ്നേച്ചര്‍ ഗ്രാഫിക്‌സില്‍ ഇന്ന് നാം കാണുന്നതിന്റെ എല്ലാം തുടക്കം ഗ്രാഫിക് ഡിസൈനറായ സൂസന്‍ കാരെയുടെ മനസ്സിലാണ്. സ്റ്റീബ് ജോബ്‌സിന്റെ നിര്‍ദ്ദേശപ്രകാരം സൂസന്‍ തയ്യാറാക്കിയ ഗ്രാഫിക്‌സുകള്‍ കാലത്തെ അതിജീവിച്ചുവെന്ന് പറയാം. ആപ്പിള്‍ ക്ലോക്ക്, പോയിന്റര്‍ ഫിംഗര്‍, ട്രാഷ് ക്യാന്‍ എന്നിവ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം.

12. ഡോണ ഡുബിന്‍സ്‌കൈ

12. ഡോണ ഡുബിന്‍സ്‌കൈ

പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് (പിഡിഎ) പാം പൈലറ്റ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച വനിതയാണ് ഡോണ. ഇതിന്റെ മാതൃക നിര്‍മ്മിച്ചത് ജെഫ് ഹോക്കിന്‍സ് ആയിരുന്നുവെഹ്കിലും വിപണിയിലെത്തിച്ചത് ഡോണയായിരുന്നു. ആദ്യ പിഡിഎ കമ്പനി പാം സ്ഥാപിച്ചത് ആപ്പിളായിരുന്നു. പാമിനോട് വിട പറഞ്ഞ ഡോണ ഹാന്‍ഡ്‌സ്പ്രിംഗ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു. വിസര്‍ എന്ന പേരില്‍ പിഡിഎ ഇറക്കിയിരുന്നത് ഈ കമ്പനിയാണ്.

 13. മേഗന്‍ സ്മിത്ത്

13. മേഗന്‍ സ്മിത്ത്

വൈറ്റ് ഹൗസിലെ മൂന്നാമത്തെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയിരുന്നു മേഗന്‍ സ്മിത്ത്. ഗൂഗിളില്‍ നിന്ന് പടിയിറങ്ങിയ സ്മിത്ത് ഒബാമയുടെ കാലത്താണ് വൈറ്റ്ഹൗസില്‍ എത്തിയത്. നെറ്റ് ന്യൂട്രാലിറ്റി, ഫ്രീ ആന്റ് ഓപ്പണ്‍ ഇന്റര്‍നെറ്റ് തുടങ്ങിയ വിഷയങ്ങളില്‍ ഒബാമ സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്നില്‍ സ്മിത്തിന്റെ സ്വാധീനം കാണാനാകും.

 14. വിക്ടോറിയ അലോണ്‍സോ

14. വിക്ടോറിയ അലോണ്‍സോ

VFX രംഗത്തെ അതികായയാണ് വിക്ടോറിയ അലോണ്‍സോ. മാര്‍വെല്‍ സ്റ്റുഡിയോയില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അലോണ്‍സോ ഇപ്പോള്‍. അവെഞ്ചര്‍ സീരീസ്, ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി തുടങ്ങിയ ചിത്രങ്ങളുടെ VFX-ന് മേല്‍നോട്ടം വഹിച്ചത് അലോണ്‍സോയായിരുന്നു.

 15. എയ്‌ഞ്ചെലിക്ക റോസ്

15. എയ്‌ഞ്ചെലിക്ക റോസ്

ടെക്ക് ലോകത്തെ ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ട്രാന്‍സ്‌ജെന്‍ഡറാണ് എയ്‌ഞ്ചെലിക്ക റോസ്. സാങ്കേതിക പരിശീലനത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ടെക്ക് സോഷ്യല്‍ എന്റര്‍പ്രൈസസിന്റെ സ്ഥാപകയാണ് റോസ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ടെക് ലോകത്ത് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നു.

ബിഎസ്എന്‍എല്ലിന്റെ ഈ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ 25% ക്യാഷ്ബാക്ക് ഓഫര്‍..!ബിഎസ്എന്‍എല്ലിന്റെ ഈ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ 25% ക്യാഷ്ബാക്ക് ഓഫര്‍..!

Best Mobiles in India

Read more about:
English summary
Meet the world's first computer programmers, and 12 other unsung women in tech

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X