സുഷിരങ്ങൾ ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ ഇപ്പോൾ വിപണിയിൽ

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് പുറകിലായി നല്‍കിയിട്ടുണ്ട്. അത് ഫോണിന്റെ ഗ്ലാസ്നടിയിലായാണ് സ്ഥാപിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് വേണ്ടി ഫോണിന്റെ പിന്‍ഭാഗത്ത് പ്രത്യേക ദ്വാരം

|

ലോകത്തിലെ തന്നെ ആദ്യത്തെ സ്പീക്കറുകളും ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത സ്മാര്‍ട്‌ഫോണാണ് മെയ്‌സു സീറോ. ചൈനീസ് കമ്പനിയായ മെയ്‌സുവാണ് ഈ പുതിയ പ്രത്യകതകളോട് കൂടിയ സ്മാർട്ഫോൺ അവതരിപ്പിച്ചത്. ഇതുവരെ ഒരു സ്മാർട്ഫോൺ നിർമിത കമ്പനികളും അവതരിപ്പിക്കാത്ത ഒരു സവിശേഷതയാർന്ന സ്മാർട്ഫോണാണ് മെയ്‌സു സീറോ എന്ന് പറയാം.

സുഷിരങ്ങൾ ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ ഇപ്പോൾ വിപണിയിൽ

മികച്ച ബാറ്ററി ബാക്ക്അപ്പുള്ള 10000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍മികച്ച ബാറ്ററി ബാക്ക്അപ്പുള്ള 10000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

മെയ്‌സു സീറോ

മെയ്‌സു സീറോ

ദ്വാരങ്ങളെല്ലാം ഒഴിവാക്കി പൂര്‍ണമായും വെള്ളം അകത്ത് കയറാത്ത രീതിയിലാണ് മെയ്‌സു സീറോയുടെ രൂപഘടന. എന്നാല്‍ ഒഴിവാക്കിയതിനെല്ലാം പകരമുള്ള സംവിധാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മെയ്‌സു സീറോ പറഞ്ഞു.

 അക്വാസ്റ്റിക് സര്‍ഫെയ്‌സ് സ്‌ക്രീന്‍

അക്വാസ്റ്റിക് സര്‍ഫെയ്‌സ് സ്‌ക്രീന്‍

വോളിയം പവര്‍ ബട്ടനുകളുടെ സ്ഥാനത്ത് കപ്പാസിറ്റീവ് ടച്ച് സെന്‍സറുകളും കൂടാതെ സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള ഇ-സിം സംവിധാനമാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്. 5.99 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേയാണ് മെയ്‌സു സീറോയ്ക്കുള്ളത്. സോണിയുടെ ബ്രാവിയ ഓഎല്‍ഇഡി ടിവിയില്‍ ശബ്ദം പുറപ്പെടുവിക്കുന്ന അക്വാസ്റ്റിക് സര്‍ഫെയ്‌സ് സ്‌ക്രീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

അമോലെഡ് ഡിസ്‌പ്ലേ

അമോലെഡ് ഡിസ്‌പ്ലേ

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് പുറകിലായി നല്‍കിയിട്ടുണ്ട്. അത് ഫോണിന്റെ ഗ്ലാസ്നടിയിലായാണ് സ്ഥാപിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് വേണ്ടി ഫോണിന്റെ പിന്‍ഭാഗത്ത് പ്രത്യേക ദ്വാരം ഉണ്ടാക്കിയിട്ടില്ല. വയർലെസ്സ് ചാർജിങ് സംവിധാനമാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്നത്.

എം സൗണ്ട് 2.0 ഇൻ സ്ക്രീൻ സൗണ്ട് ടെക്നോളജി

എം സൗണ്ട് 2.0 ഇൻ സ്ക്രീൻ സൗണ്ട് ടെക്നോളജി

മെയ്‌സു സീറോ നിങ്ങൾക്ക് സ്വന്തമാക്കുവാനായി ചിലവാക്കേണ്ട തുക 92,300 രൂപയാണ്. ആകെ 100 സ്മാർട്ഫോണുകളാണ് ലഭ്യമായിട്ടുള്ളത്. "എം സൗണ്ട് 2.0 ഇൻ സ്ക്രീൻ സൗണ്ട് ടെക്നോളജി" എന്ന സംവിധാനമാണ് സ്‌പീക്കറിന് പകരം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തികച്ചും 'വാട്ടർ റെസിസ്റ്റന്റ്' രീതിയിലാണ് ഈ പുതിയ സ്മാർട്ഫോൺ വികസിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗന്റെ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഈ ഫോണിന്റെ ഷിപ്മെന്റ് ആരംഭിക്കും.

Best Mobiles in India

English summary
Resembling Galaxy S9, the Meizu Zero has slim top and bottom bezels with curved sides, ceramic body, and IP68-rated water-and-dust resistance. Moreover, the screen uses Meizu's "mSound 2.0" technology that allows it to double up as a speaker and earpiece.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X