മിമോടോ : ഓരോ 30 സെക്കണ്ടിലും ചിത്രമെടുക്കുന്ന ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ക്യാമറ

By Super
|
മിമോടോ : ഓരോ 30 സെക്കണ്ടിലും ചിത്രമെടുക്കുന്ന ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ക്യാമറ

പലപ്പോഴും ഒരു ക്യാമറ കൈയ്യിലുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകാറില്ലേ ? പല വിലപ്പെട്ട നിമിഷങ്ങളും പകര്‍ത്തി വയ്ക്കാന്‍ സാധിയ്ക്കാതെ പോകുന്നത് ഈ ഡിജിറ്റല്‍ ചുറ്റുപാടില്‍ തികച്ചും വേദനാജനകമാണ്. ഒരു ക്യാമറ കൊണ്ടു നടക്കാന്‍ മറക്കുന്നതോ, ഫോണിലെ ക്യാമറ ഉപയോഗിയ്ക്കാന്‍ മറക്കുന്നതോ ഒക്കെയാകാം കാരണങ്ങള്‍. ഈ സമയങ്ങളിലൊക്കെയും ഓട്ടോമാറ്റിക്കായി നമുക്കു വേണ്ടി ഒരു ക്യാമറ നമുക്കൊപ്പം നിന്ന് നമ്മുടെ കാഴചയായി ചിത്രങ്ങളെടുത്താലോ ? അപൂര്‍വനിമിഷങ്ങളെല്ലാം ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടാലോ ?

ഇത് കഥയും, ഹോളിവുഡ് സിനിമയിലെ ജെയിംസ് ബോണ്ടിന്റെ ലോകവുമൊന്നുമല്ല. സത്യമാണ്. ഇപ്പോള്‍ മുകളില്‍ പറഞ്ഞതെല്ലാം യാഥാര്‍ത്ഥ്യമാണ്. അതെ, ഷര്‍ട്ടിലോ, മാലയിലോ അണിഞ്ഞു നടക്കാവുന്ന ഒരു കുഞ്ഞന്‍ ക്യാമറ വന്നിരിയ്ക്കുന്നു. കിക്ക്‌സ്റ്റാര്‍ട്ടര്‍ എന്ന വെബ്‌സൈറ്റില്‍ മിമോടോ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ഇത്തിരിക്കുഞ്ഞനെ ഒരു കൂട്ടം ശാസ്ത്രജ്ഞറാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ഓരോ 30 സെക്കണ്ടിലും ചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ള ഈ ക്യാമറയ്ക്ക 5 എം പി റെസല്യൂഷനുണ്ട്.

 
മിമോടോ : ഓരോ 30 സെക്കണ്ടിലും ചിത്രമെടുക്കുന്ന ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ക്യാമറ

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ ക്യാമറയ്ക്ക് ജി പി എസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ സാധിയ്ക്കും. മാത്രമല്ല ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന പ്രത്യേക തരം ആപ്ലിക്കേഷനുകളുടെ സഹായത്താല്‍ ചിത്രങ്ങളെ കൃത്യമായി അടുക്കി,തരംതിരിച്ച് ശേഖരിയ്ക്കാന്‍ ഈ ചിമിഴ് പോലെയുള്ള ക്യാമറയ്ക്ക് സാധിയ്ക്കും. ലൈഫ് ലോഗിങ് എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. കമ്പനിയുടെ വക്താവിന്റെ വാക്കുകളില്‍ മൊമെന്റുകളായാണ് മിമോടോ ചിത്രങ്ങളെ ശേഖരിയ്ക്കുന്നത്. ജീവിതത്തില്‍ കടന്നുപോയ നിമിഷങ്ങളിലേയ്ക്ക് അനായാസമായി തിരിച്ചു ചെന്ന്, ഹൃദയം നിറഞ്ഞ വേളകളെല്ലാം,ഒരല്പം പോലും നഷ്ടപ്പെടാതെ ആസ്വദിയ്ക്കാന്‍ ഈ ക്യാമറ നിങ്ങളെ സഹായിയ്ക്കും.

ടൈംലൈന്‍ നോക്കി കടന്നുപോയ മൊമെന്റുകളില്‍ നിന്ന് എളുപ്പത്തില്‍ വേണ്ടത് തിരഞ്ഞെടുത്ത് കാണാന്‍ ഇതിലെ പ്രത്യേക തരം ശേഖരണ രീതി സഹായിയ്ക്കും. രണ്ട് ദിവസത്തെ ബാറ്ററി ആയുസ്സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വിപണിയിലെത്തിയാല്‍ പിന്നെ ഈ കുഞ്ഞന്‍ ക്യാമറ തരംഗമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി പ്രിയപ്പെട്ട നിമിഷങ്ങള്‍ ഒന്നും തന്നെ നഷ്ടമാകില്ല.

Memoto-1

Memoto-1

Memoto-1
Memoto-2

Memoto-2

Memoto-2
Memoto-3

Memoto-3

Memoto-3
Memoto-4
 

Memoto-4

Memoto-4

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X