Home
News

ഇനി ഇവന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും! മെറ്റാ എഐ ഇന്ത്യയിൽ എത്തി

ആഗോള വിപണിയിൽ ലോഞ്ച് ആയി ഏതാനും മാസങ്ങൾക്ക് ശേഷം, കമ്പനിയുടെ ഏറ്റവും നൂതനമായ വലിയ ഭാഷാ മോഡലായ (എൽഎൽഎം) ലാമ 3 നൽകുന്ന മെറ്റാ എഐയുടെ ഇന്ത്യയിലെ സമാരംഭം മെറ്റ തിങ്കളാഴ്ച (24 /06) പ്രഖ്യാപിച്ചു. രാജ്യത്ത് ഉടനീളം ഉള്ള മെറ്റാ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് ഇപ്പോൾ ഫീഡ്, ചാറ്റുകൾ, പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഉള്ള മറ്റ് സ്ഥലങ്ങൾ എന്നിവയിൽ മെറ്റാ എഐ ആക്‌സസ് ചെയ്യാൻ സാധിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് meta.ai എന്ന വെബ്സൈറ്റ് വഴി വെബിൽ എഐ ചാറ്റ്ബോട്ട് നേരിട്ട് ആക്സസ് ചെയ്യാനും കഴിയും.

തുടക്കത്തിൽ, മെറ്റാ എഐ ഇംഗ്ലീഷിൽ ലഭ്യമാകും. കമ്പനി പറയുന്നത് അനുസരിച്ച്, ഉപയോക്താക്കൾക്ക് അവർ ഇതിനകം ഉപയോഗിക്കുന്ന ആപ്പുകളിലെ പുതിയ എഐ ടൂൾ പ്രയോജനപ്പെടുത്താം. കമ്പനി പ്രസ്താവിക്കുന്നത്, "മെറ്റാ എഐ മുമ്പത്തേക്കാൾ മികച്ചതും വേഗത ഏറിയതും രസകരവുമാണ്, കൂടാതെ ഇത് ലാമ 3 (Llama 3) ആണ് നൽകുന്നത്" എന്നാണ്.

ഇനി ഇവന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും! മെറ്റാ എഐ ഇന്ത്യയിൽ എത്തി

നേരത്തെ പറഞ്ഞത് പോലെ മെറ്റാ എഐ ലാമ 3 പവേർഡ് ആണെങ്കിലും, മെറ്റാ എഐയിലെ പുതിയ ടെക്‌സ്‌റ്റ് അധിഷ്‌ഠിത അനുഭവങ്ങൾ ലാമ 2 അടിസ്ഥാനമാക്കി ഉള്ളതാണ്. അതേ സമയം ഇമേജ് ജനറേഷൻ ടൂളുകൾ ഏറ്റവും പുതിയ ലാമ 3 ആണ് നൽകുന്നത്.

വാട്ട്സ്ആപ്പ് (WhatsApp), ഇൻസ്റ്റാഗ്രാം (Instagram), ഫേസ്‌ബുക്ക് (Facebook), മെസ്സഞ്ചർ (Messenger) എന്നിവയിൽ മെറ്റാ എഐ ആക്‌സസ് ചെയ്യാൻ, ഉപയോക്താക്കൾ ഈ ആപ്പുകളുടെ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മുകളിൽ പറഞ്ഞ ഓരോ പ്ലാറ്റ്‌ഫോമിലും മെറ്റാ അതിൻ്റെ എഐ ഒരേ രീതിയിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

വാട്ട്‌സ്ആപ്പിൽ, ഉപയോക്താക്കൾക്ക് ഒരു നിർദ്ദിഷ്ട പ്രവർത്തനത്തിനുള്ള ശുപാർശകൾ ആവശ്യപ്പെടാം അല്ലെങ്കിൽ വരാനിരിക്കുന്ന റോഡ് യാത്രയ്ക്കുള്ള പ്ലാൻ ആവശ്യപ്പെടാം. അത് പോലെ, വെബിൽ, ഒരു മൾട്ടിപ്പിൾ ചോയ്‌സ് ടെസ്റ്റ് സൃഷ്‌ടിക്കാനും മെറ്റാ എഐയ്ക്ക് കഴിയും. അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ മാറിയ ഒരു പുതിയ സ്ഥലം അലങ്കരിക്കാൻ പോലും ഇത് നിങ്ങളെ സഹായിക്കും.

ഫേസ്‌ബുക്കിൽ, മെറ്റാ എഐ ഫീഡിന് ഉള്ളിൽ തന്നെ ലഭ്യമാകും. കൂടുതൽ സ്ഥിതിവിവര കണക്കുകൾക്കായി ഒരു നിർദ്ദിഷ്ട പോസ്റ്റിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അത് പോലെ, മെറ്റാ എഐ ചിത്രങ്ങളും വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകൾ സൃഷ്‌ടിക്കുന്നതിനും അല്ലെങ്കിൽ നിലവിലുള്ള ഒരു ഇമേജ് റീടച്ച് ചെയ്യാനും മെറ്റാ എഐയോട് ആവശ്യപ്പെടാവുന്നതാണ്.

മെറ്റാ അതിൻ്റെ എഐ ടൂൾ ഉത്തരവാദിത്തത്തോടെ നിർമ്മിച്ചതാണെന്ന് കമ്പനി ഹൈലൈറ്റ് ചെയ്യുന്നു. മോഡൽ അതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഉള്ളിൽ സഹായകരവും സുരക്ഷിതവുമായ പ്രതികരണങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിർദ്ദിഷ്ട നിർദ്ദേശങ്ങളോടെ പരിശീലിപ്പിച്ചിരിക്കുന്നു എന്നാണ് കമ്പനിയുടെ അഭിപ്രായം. ഉപയോഗിച്ച ശേഷം മാത്രമേ ഇത് എത്രമാത്രം ഉപകാരപ്പെടു എന്ന് അറിയുവാൻ സാധിക്കു.

നിലവിൽ ഇന്ത്യയിൽ മെറ്റാ എഐ ഇംഗ്ലീഷിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. മറ്റ് ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന ഉപയോക്താക്കൾക്ക് ഇത് ഒരു പരിമിതി ആയേക്കാം. കൂടാതെ, മെറ്റാ എഐയുടെ ഇമേജ് ജനറേഷൻ പക്ഷപാതം കാണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ആളുകളുടെ ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ ഈ പ്രവണത കൂടുതലായി കാണപ്പെടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
After a few months in the global market, the company announced on Monday (24/06) the launch of Meta AI powered by Llama 3, the company's most advanced large language model (LLL). Meta platform users across the country can now access Meta AI in feeds, chats, and other places across platforms. Additionally, users can also directly access the AI ​​chatbot on the web via the meta.ai website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X