Mi 8 Explorer Edition ട്രാൻസ്പരന്റ് ബാക്ക് ഒറിജിനലോ അതോ വ്യാജമോ?

By Shafik
|

ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉള്ളിലുള്ള ഹാർഡ്‌വെയർ ഭാഗങ്ങൾ കാണിക്കുന്ന ട്രാൻസ്പെരന്റ് ആയ കവറിങ് ഉൾപ്പെടുത്തി ചില കമ്പനികളെല്ലാം ഈയടുത്തായി ഉപകരണങ്ങൾ ഇറക്കിയിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയമായ ചില ഉപകരണങ്ങളുമുണ്ട്. ഈയൊരു മാതൃക പിന്തുടർന്ന് ഫോണുകളും തങ്ങളുടെ പുതിയ ഫോൺ മോഡലുകളിൽ ഈയൊരു ഡിസൈൻ കൊടുക്കുന്നതിൽ അതിശയമില്ല.

Mi 8 Explorer Edition ട്രാൻസ്പരന്റ് ബാക്ക് ഒറിജിനലോ അതോ വ്യാജമോ?

ഷവോമിയുടെ Mi 8 Explorer Editionഉം ഈയൊരു ഡിസൈൻ പിൻപറ്റിയാണ് വന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഈ ഡിസൈൻ ഒറിജിനൽ ഹാർഡ്‌വെയർ തന്നെയാണോ പിറകിൽ കാണിക്കുന്നത്, അല്ലെങ്കിൽ എന്തെങ്കിലും ചിത്രങ്ങൾ ഉൾകൊള്ളിച്ചതാണോ എന്നതാണ്.

വിഷയം ചർച്ചയായതോടെ ടെക്ക് ലോകത്തെ പലരും വിഷയത്തിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ കമ്പനി തന്നെ അതിന് മറുപടിയുമായി വന്നിരിക്കുകയാണ്. The Verge മാസികയ്ക്ക് നൽകിയ ഒരു പ്രസ്താവനയിലാണ് ഷവോമി തങ്ങൾക്ക് പറയാനുള്ളത് വ്യക്തമാക്കിയിരിക്കുന്നത്.

Mi 8 Explorer Editionന്റെ പിറകിൽ നിങ്ങൾ കാണുന്ന കവറിങ്ങിന് അടിയിലുള്ള ട്രാൻസ്പെരന്റ് ആയി കാണുന്ന ഭാഗങ്ങൾ യഥാർത്ഥ ഹാർഡ്‌വെയർ ആണെന്നും അവ സ്റ്റിക്കർ അല്ലെന്നും കമ്പനി പറഞ്ഞിരിക്കുകയാണ്. പിറകിൽ മുകൾവശത്ത് കാണുന്ന ഭാഗങ്ങൾ പൂർണ്ണമായും ഫോണിലെ യഥാർത്ഥ ഹാർഡ്‌വെയറിന്റെ ഭാഗം തന്നെയാണെന്ന് കമ്പനി വ്യക്തമായി തന്നെ പറഞ്ഞു.

HTC U12+, erryRigEverythingയുടെ വൺപ്ലസ് 6 DIY കവർ എന്നിവ നമ്മൾ കണ്ടാൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം അവയുടെ ഹാർഡ്‌വെയർ അത്രമാത്രം കാണാൻ ഒരു ഭംഗി തോന്നിക്കുന്നതല്ല എന്നതാണ്. എന്നാൽ കാര്യങ്ങൾ ഇവിടെ ഷവോമിയിൽ എത്തിയപ്പോൾ കാഴ്ചയിൽ ഏറെ ഭംഗി സ്ഫുരിക്കുന്ന ഒരു പിറകുവശമാണ് നമുക്ക് കിട്ടുന്നത്. ഇത് തന്നെയാണ് കൂടുതൽ സംശയങ്ങൾ ഉണ്ടാക്കാൻ കാരണമായതും.

Mi 8 സവിശേഷതകൾ

18.7: 9 അനുപാതത്തിലും 88.5 ശതമാനം സ്ക്രീൻ-ടു-ശരീര അനുപാതത്തിലും സാംസങ് അമോലെഡ് 6.21 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2248 പിക്സൽ ഡിസ്പ്ളേ, ഡ്യുവൽ സിം, ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoC, 6 ജിബി / 8 ജിബി എൽപിഡിആർ 4 എക്സ് റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 8 ജിബി റാം ആണ് എക്സ്പ്ലോറർ പതിപ്പിൽ വരുന്നത്.
Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!

ക്യാമറയുടെ കാര്യത്തിൽ 1.4 മൈക്രോൺ പിക്സൽ, 4-ആക്സിസ് OIS, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, AI സവിശേഷതകൾ, എ.ഐ. സീൻ ഡിറ്റക്ഷൻ എന്നിവയുള്ള ഇരട്ട 12 മെഗാപിക്സൽ സെൻസറുകൾ പിറകിലും 20 മെഗാപിക്സൽ ക്യാമറ മുമ്പിലും ഉണ്ട്. എഫ് / 2.0 അപ്പെർച്ചർ ഉള്ള ഈ സെൽഫി ക്യാമറയിൽ 1.8 മൈക്രോൺ പിക്സലുകൾ, എആർ പോർട്രെയിറ്റ് മോഡ് എന്നിവയും ലഭ്യമാണ്.

64ജിബി, 128ജിബി , 256ജിബി എന്നിങ്ങനെ ഇൻബിൽറ്റ് സ്റ്റോറേജ് ലഭ്യമാണ്. 3400mAh ബാറ്ററിയാണ് ഈ മോഡലുകളിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, ബ്ലൂടൂത്ത് 5.0, എൻഎഫ്സി, ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ്, റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്- സി എന്നിവയും ഉണ്ട്.

Best Mobiles in India

Read more about:
English summary
Mi 8 Explorer Edition Transperent Back Cover.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X