വരുന്നു....എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019; വൻ വിലക്കിഴിവിൽ ഷവോമി സ്മാർട്ഫോണുകൾ, ടി.വികൾ

|

ഷവോമി ഓരോ ദിനത്തിലും പുത്തൻ ഓഫറുകളുമായിട്ടാണ് വിപണിയിൽ ഉപയോക്തക്കൾക്കായി എത്തുന്നത്. എന്നത്തേയും പൊലെ ഇത്തവണ ഒരു വമ്പൻ ഓഫറുമായിട്ടാണ് ഷവോമിയുടെ രംഗപ്രേവേഷം.

 
വരുന്നു....എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019; വൻ വിലക്കിഴിവിൽ ഷവോമി

'ഞാന്‍ ഇതെന്തിനു കാണുന്നു' പുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക്'ഞാന്‍ ഇതെന്തിനു കാണുന്നു' പുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

ഷവോമി എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019

ഷവോമി എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019

ഈ ഓഫർ വഴി ഉപയോക്താക്കൾക്ക് ഷവോമിയുടെ വിവിധ ഉപകരണങ്ങൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. ഉപകരണങ്ങള്‍ വില കുറച്ചു നിര്‍മിച്ചു വില്‍ക്കുന്ന കമ്പനികളില്‍ പ്രമുഖരായ ചൈനീസ് ബ്രാന്‍ഡ് ഷവോമി എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019 (Mi Fan Festival 2019) ഏപ്രില്‍ നാലു മുതല്‍ ആറു വരെ ആഘോഷിക്കന്‍ തീരുമാനിച്ചു.

എംഐ എല്‍.ഇ.ഡി ടി.വി 4 പ്രോ

എംഐ എല്‍.ഇ.ഡി ടി.വി 4 പ്രോ

പോക്കോ എഫ്1, റെഡ്മി നോട്ട് 6 പ്രോ തുടങ്ങിയവ മുതല്‍ എംഐ എല്‍.ഇ.ഡി ടി.വി 4 പ്രോ, എംഐ ബാന്‍ഡ്, എംഐ എയര്‍ പ്യൂരിഫയര്‍ 2എസ് തുടങ്ങിയവ വിലയിളവിൽ വാങ്ങാനാകും. ഇതോടൊപ്പം ഒരു രൂപ ഫ്ലാഷ് സെയിലും, മിസ്റ്ററി ബോക്‌സ് സെയിലും (Mystery Box Sale) ഈ ത്രിദിന വില്‍പന മേളയ്ക്കിടയില്‍ നടത്തും.

എംഐ ബാന്‍ഡ്
 

എംഐ ബാന്‍ഡ്

എംഐ ഫാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എംഐ.കോം, എംഐ ഹോം, എംഐ സ്‌റ്റോര്‍ എന്നീ വെബ്‌സൈറ്റുകളിലും കമ്പനിയുടെ പാര്‍ട്ണര്‍മാരായ ഓണ്‍ലൈന്‍ വില്‍പനക്കാരുടെ സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്. ചില സ്മാര്‍ട് ഫോണ്‍ വില്‍പന നടത്തുന്ന ഷോപ്പുകളിൽ ഈ ഓഫറുകള്‍ ലഭ്യമായിരിക്കും.

കമ്പനി നൽകുന്ന ചില ഓഫറുകള്‍ നോക്കാം

 പോക്കോ എഫ്1

പോക്കോ എഫ്1

1. പോക്കോ എഫ്1 6ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് മോഡലിന് 20,999 രൂപയായിരിക്കും വില. (22,999 എം.ആര്‍.പി)

2∙ റെഡ്മി നോട്ട് 5 പ്രോ 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് മോഡലിന് 10,999 രൂപയായിരിക്കും വില. (12,999 രൂപ എംആര്‍പി)

 

റെഡ്മി നോട്ട് 7 പ്രോ

റെഡ്മി നോട്ട് 7 പ്രോ

3∙ റെഡ്മി നോട്ട് 5 പ്രോ 6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് മോഡലിന് 11,999 രൂപയായിരിക്കും
വില. (എംആര്‍പി 13,999 രൂപ)

4∙ റെഡ്മി നോട്ട് 6 പ്രോ 4 ജി.ബി റാം, 64ജി.ബി സ്റ്റോറേജ് മോഡലിന് 3,000 രൂപയാണ് കിഴിവ്--10,999 രൂപയ്ക്കു ലഭിക്കും.

അടുത്തിടെയായി അവതരിപ്പിച്ച റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡമി ഗോ മോഡലുകള്‍ക്ക് കിഴിവു നല്‍കുമെന്നു പറയുന്നു.

എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2

എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2

എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2 (699 രൂപ), എംഐ ഇയര്‍ഫോണ്‍സ് (599 രൂപ), എംഐ ബോഡി കോംപോസിഷന്‍ (1,499 രൂപ), എംഐ എയര്‍ പ്യൂരിഫയര്‍ 2 എസ് (8,499 രൂപ), എംഐ ബാന്‍ഡ് എച്ആര്‍എക്‌സ് എഡിഷന്‍ (999 രൂപ) തുടങ്ങിയവയാണ് മറ്റു ചില ഉപകരണങ്ങളുടേ പ്രത്യേക വില. ഏപ്രില്‍ 4ന് ഉച്ചയ്ക്ക് 12 നാണ് വില്‍പന തുടങ്ങുന്നത്.

എംഐ ഇയര്‍ഫോണ്‍സ്

എംഐ ഇയര്‍ഫോണ്‍സ്

ഈ കിഴിവ് കൂടാതെ, എച്ച്.ഡി.എഫ്‌.സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 5 ശതമാനം അധികം ഇളവും നല്‍കും. ഇങ്ങനെ ലഭിക്കുന്ന പരമാവധി കിഴിവ് 500 രൂപയായിരിക്കും. എച്ച്.ഡി.എഫ്‌.സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എംഐ എല്‍.ഇ.ഡി ടിവി, എംഐ സൗണ്ട് ബാര്‍ എന്നിവ വാങ്ങുകയാണെങ്കില്‍ ഇ.എം.ഐയിൽ വാങ്ങാം.

റെഡമി ഗോ

റെഡമി ഗോ

മൊബിക്വിക് സേവനം പ്രയോജന പ്പെടുത്തുന്നവര്‍ക്ക് മോബിക്വിക് സൂപ്പര്‍ ക്യാഷ് 2,000 രൂപ വരെ അധികം കിഴിവു ലഭിക്കും. ഫെസ്റ്റിവവല്‍ സമയത്ത് ഏത് ഉപകരണം വാങ്ങിയാലും ഇത് ലഭിക്കും. എംഐ പേ ഉപയോഗിച്ചാണ് പണമടയ്ക്കുന്നതെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഓരോ ദിവസവും എംഐ ടിവി, റെഡ്മി നോട്ട് 7 എന്നിവ സമ്മാനമായി നേടാനുള്ള സാധ്യതയും ഉണ്ടെന്ന് കമ്പനി പറയുന്നു.

എംഐ ബോഡി കോംപോസിഷന്‍

എംഐ ബോഡി കോംപോസിഷന്‍

മുന്‍വര്‍ഷങ്ങളിലേതു പോലെ, ഇന്ററാക്ടീവ് ഗെയിമുകളായ ഫണ്‍ ആന്‍ഡ് ഫ്യൂറിയസ് ഒക്കെ കളിച്ച് റെഡ്മി നോട്ട് 7 സമ്മാനമായി നേടാം.

പ്ലേ ആന്‍ഡ് വിന്‍ ഗെയിം കളിച്ചു ജയിക്കുന്നവര്‍ക്ക്
പോക്കൊ എഫ്1, എംഐ ബാന്‍ഡ് 3, എംഐ കൂപ്പണുകള്‍ എന്നിവ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും ഷവോമി പറഞ്ഞു.

ഷവോമി

ഷവോമി

1 രൂപ ഫ്ളാഷ് സെയിലില്‍ പങ്കെടുക്കുന്നവര്‍ക്ക് റെഡ്മി നോട്ട് 7 പ്രോ, പോക്കോ എഫ്1 എംഐ സൗണ്ട്ബാര്‍, എംഐ എല്‍ഇഡി ടിവി 4എ പ്രോ (32-ഇഞ്ച്) ഹോം സെക്യൂരിറ്റി ക്യാമറ, എംഐ സ്‌പോര്‍ട്‌സ് ആന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സ് എന്നിവ ലഭിക്കാം. ഉത്സവ ദിനങ്ങളില്‍ ഉച്ച തിരിഞ്ഞ് 2 മണിക്കായിരിക്കും സെയില്‍.

എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2

എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2

മിസ്റ്ററി ബോക്‌സ് സെയിലാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. 99 രൂപ നല്‍കിയാല്‍ 2,400 രൂപവരെ വില വരുന്ന ഷവോമി പ്രൊഡക്ടുകള്‍ ഒരുമിച്ചു ലഭിക്കുന്നതാണ് മിസ്റ്ററി ബോക്‌സ് വില്‍പന. ഉത്സവ ദിനങ്ങളില്‍ വൈകീട്ട് 4 മണിക്കായിരിക്കും മിസ്റ്ററി ബോക്‌സ് വില്‍പന.

 പുത്തൻ ഓഫറുകളുമായി ഷവോമി

പുത്തൻ ഓഫറുകളുമായി ഷവോമി

റെഡ്മി നോട്ട് 7 പ്രോ 13,999 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. അല്‍പം വിലക്കൂടുതല്‍ പ്രശ്‌നമല്ലെങ്കില്‍ ഈ മോഡല്‍ വാങ്ങുന്നതായിരിക്കും ഉചിതം. കൂടാതെ റെഡ്മി നോട്ട് 7 ന്റെ വില 9,999 രൂപയാണ്. ഇവ രണ്ടും ഈ
വര്‍ഷത്തെ മോഡലുകളാണ്.

Best Mobiles in India

English summary
Mi Fan Festival 2019 has been announced by Xiaomi, and it will start from April 4 i.e., Thursday going up to April 6 i.e., Saturday this week. The three-day sale will see discounts on phones like the Poco F1 and the Redmi Note 6 Pro, and other products like the Mi LED TV 4 Pro, Mi Band, and the Mi Air Purifier 2S will also be listed with price drops. Xiaomi will also host its customary Re. 1 Mi Flash Sale and a new Mystery Box Sale will also be conducted during the sale period.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X