ഷവോമി വില്‍പന മേള: 40 ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണുകളും ലഭ്യമാകും

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ മീ ഫാന്‍ ഫെസ്റ്റിവല്‍ എത്തുന്നു. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലാണ് നടക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, വെയറബിള്‍സ്, കൂപ്പണുകള്‍ തുടങ്ങിയവ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷവോമി വില്‍പന മേള: 40 ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണുകളും ലഭ്യമാകു

റെഡ്മി നോട്ട് 5 പ്രോയ്‌ക്കൊപ്പം മീ ഇയര്‍ഫോണുകളും സൗജന്യമായി നല്‍കും. ഇതു കൂടാതെ മറ്റു കമ്പനികളും ചേര്‍ന്ന് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മ്യൂസിക്.ലിങ്കുമായി ചേര്‍ന്നാണ് മീ മിക്‌സ് 2 എസ് നേടാനുളള അവസരം ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ ഫേസ്ബുക്ക് വഴി സുഹൃത്തുക്കളെ അറിയിച്ച് നിശ്ചിത ലൈക്കുകള്‍ സ്വന്തമാക്കിയാല്‍ മീ ബാന്‍ഡ് ഫ്രീയായി ലഭിക്കും.

40 ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണുകളും ഈ മേളയില്‍ ലഭിക്കും. എന്നാല്‍ കൂപ്പണ്‍ നേടണമെങ്കില്‍ ടീം ഉണ്ടാക്കുകയും മറ്റുളളവരെ ടീമില്‍ ചേര്‍ക്കാന്‍ ക്ഷണിക്കുകയും വേണം. രണ്ടംഗം ടീമിന് 300 രൂപയുടെ കൂപ്പണാണ് ലഭിക്കുന്നത്. ക്രേസിം കോംബോ എന്ന പേരില്‍ മറ്റു ഓഫറുകളും നല്‍കുമെന്ന് കമ്പനി പറഞ്ഞു.

അഞ്ച്, ആറ് എന്നീ രണ്ടു തീയതികളിലും ഉച്ചയ്ക്ക് 12.55 ഓടെ സൈന്‍ ഇന്‍ ചെയ്തിരിക്കുകയും സമയം അവസാനിക്കുന്നതിനു മുന്‍പ് ഓര്‍ഡറുകള്‍ നല്‍കണമെന്നും ഷവോമി ഉപഭോക്താക്കളെ അറിയിച്ചു. 48 മണിക്കൂറിനുളളില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാക്കാനാണ് ഇതു കൊണ്ട് ഷവോമി ലക്ഷ്യമിടുന്നത്.

120 മെഗാപിക്സൽ ക്യാമറ, റെക്കോർഡ് ചെയ്യുക 13K വിഡിയോ.. കേട്ടിട്ട് തന്നെ തലകറങ്ങുന്നു..

English summary
Xiaomi India has announced that its 2018 edition of the Mi Fan Festival will be held on April 5 and 6 in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot