Home
News

എംഐ ഓഡിയോ പ്രോഡക്റ്റുകൾക്ക് മികച്ച ഓഫറുകളുമായി എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 ഇന്ന് മുതൽ

എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 ഇന്ന് മുതൽ ജൂൺ 16 വരെ നടക്കുന്നതാണ്. എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 ഇവന്റിൽ കമ്പനി സീരിസിൽ വരുന്ന ഓഡിയോ ഉൽപ്പന്നങ്ങൾക്ക് മികച്ച കിഴിവുകൾ നൽകുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ, ഈ ഈവന്റിൽ വിൽപ്പന നടത്തുന്ന ഉൽ‌പ്പന്നങ്ങളുടെ ഒരു പട്ടിക കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഡിയോ പ്രോഡക്റ്റുകൾക്ക് 2,500 രൂപ വരെ ഷാവോമി ഇളവുകൾ നൽകുന്നു. വരാനിരിക്കുന്ന എംഐ മ്യൂസിക് ഫെസ്റ്റിവലിൽ ഷവോമി നൽകുന്ന കിഴിവുകളെയും ഓഫറുകളെയും കുറിച്ചുള്ള വിശദാംശങ്ങൾ നമുക്ക് അടുത്തറിയാം.

എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021

എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021

എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 ഇവന്റിൽ എംഐ, റെഡ്മി എന്നിവയിൽ നിന്നുള്ള ഓഡിയോ പ്രോഡക്റ്റുകൾക്ക് 2,500 രൂപ വരെ കിഴിവ് നൽകുമെന്ന് ഷവോമി പറഞ്ഞു. ആൽബം കവർ ചലഞ്ച് എന്നറിയപ്പെടുന്ന ഒരു മത്സരവും കമ്പനി ഇവിടെ നടത്തുന്നുണ്ട്. ഈ ചലഞ്ച് വിജയികൾക്ക് കമ്പനിയിൽ നിന്ന് സൗജന്യ ഓഡിയോ ഡിവൈസുകൾ ലഭിക്കും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ സ്വന്തം എംഐ മ്യൂസിക് ഫെസ്റ്റിവൽ ആൽബം കവർ അപ്‌ലോഡ് ചെയ്യ്ത് നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റർ ഹാൻഡിൽ #MiMusicFestiv21 ഉപയോഗിച്ച് ഷെയർ ചെയ്യുക എന്നുള്ളതാണ്.

എംഐ ഓഡിയോ പ്രോഡക്റ്റുകൾക്ക് മികച്ച ഓഫറുകളുമായി എംഐ  മ്യൂസിക് ഫെസ്റ്റിവൽ 2021

വയർഡ് ഇയർഫോണുകൾ, വയർലെസ് ഇയർഫോണുകൾ (നെക്ക്ബാൻഡ് ഡിസൈൻ), ട്രൂ വയർലെസ് സ്റ്റുഡിയോ (ടിഡബ്ല്യുഎസ്), സ്പീക്കറുകൾ, സൗണ്ട്ബാറുകൾ എന്നിവയുൾപ്പെടെ എംഐ, റെഡ്മി ബ്രാൻഡഡ് ഓഡിയോ ഉൽപ്പന്നങ്ങൾക്ക് ഷവോമി 50% വരെ കിഴിവ് നൽകുന്നു. ഷവോമി രണ്ട് കോംബോ ഡീലുകളും ഇതിൽ നൽകുന്നുണ്ട്, അവ എല്ലാ ഉൽപ്പന്നങ്ങൾക്കും പരമാവധി കിഴിവ് നൽകുന്നുണ്ട്. ഒരു ഡീലിൽ 9,999 രൂപ വിലയുള്ള എംഐ വാച്ച് റിവോൾവ്, എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി എന്നിവ 9,499 രൂപ കിഴിവ് വിലയിൽ ലഭിക്കുന്നു.

എംഐ ഓഡിയോ പ്രോഡക്റ്റുകൾക്ക് മികച്ച ഓഫറുകളുമായി എംഐ  മ്യൂസിക് ഫെസ്റ്റിവൽ 2021 ഇന്ന് മുതൽ

ഇതിനുപുറമെ, 5,499 രൂപ വില വരുന്ന എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കറും എംഐ ട്രൂ വയർലെസും ഉൾപ്പെടുന്ന മറ്റൊരു ഡീൽ കിഴിവിൽ 3,999 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. എംഐ ഔദ്യോഗിക വെബ്‌സൈറ്റിൽ സമർപ്പിത എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 പ്രോഡക്റ്റുകൾ കമ്പനി പട്ടികപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് ഓർഡറുകൾ ഇപ്പോൾ നൽകാവുന്നതാണ്. ഈ എംഐ സെയിൽ പേജിൽ വരുന്ന ഓഡിയോ പ്രോഡക്റ്റുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ട് വിലയും യഥാർത്ഥ വിലയും അറിയുവാൻ സാധിക്കുന്നതാണ്. ഏതാണ്ട് എംഐയിൽ നിന്നുമുള്ള എല്ലാ ഓഡിയോ പ്രോഡക്റ്റുകളും നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാവുന്നതാണ്, അതും ഏറ്റവും മികച്ച കിഴിവ് വിലയിൽ.

എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 ൽ നിന്നും ഓഡിയോ പ്രോഡക്റ്റുകൾ വാങ്ങുവാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്താൽ മതിയാകും

Xiaomi Mi Music Festival 2021

കൂടുതൽ വായിക്കുക: അസ്യൂസ് റോഗ് സ്ട്രിക്‌സ് ജി 15, റോഗ് സ്ട്രിക്‌സ് ജി 15 അഡ്വാന്റേജ് എഡിഷൻ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
The company is offering substantial discounts on its extensive line of audio goods as part of the Mi Music Festival 2021 event. In the most recent development, the company has revealed a list of products that will be available at steep discounts during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X