മി സൂപ്പര്‍ സെയിലില്‍ 6 ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതുവരെ കാണാത്തത്ര കുറഞ്ഞ വില
ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. മി സൂപ്പര്‍ സെയിലില്‍ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ഇതുവരെ കാണാത്തത്ര കുറഞ്ഞ വിലയ്ക്ക് 6 ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ സൂപ്പര്‍ സെയിലില്‍ വില്‍ക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം.


1. ഷവോമി റെഡ്മി 6
ഷവോമി റെഡ്മി 6-ന്റെ 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മോഡല്‍ 2000 രൂപ വിലക്കിഴിവില്‍ 6999 രൂപയ്ക്ക് ലഭിക്കും. 3 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് വില 7499 രൂപയാണ്. ഇതിന് ലഭിക്കുന്ന വിലക്കിഴിവ് 3000 രൂപയാണ്. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2.0 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി22 SoC, 3000 mAh ബാറ്ററി എന്നിവയാണ് ഷവോമി റെഡ്മി 6-ന്റെ പ്രധാന സവിശേഷതകള്‍. പിന്നില്‍ 12MP, 5MP ക്യാമറകളും മുന്നില്‍ 5MP ക്യാമറയുമുണ്ട്.

2. ഷവോമി റെഡ്മി 6 പ്രോ
ഷവോമി റെഡ്മി 6 പ്രോ 3ജിബി റാം, 32 ജീബി സ്റ്റോറേജ് മോഡലിന്റെ സൂപ്പര്‍ സെയിലിലെ വില 8999 രൂപയാണ്. 2000 രൂപയാണ് ഇതിന് ലഭിക്കുന്ന ഡിസ്‌കൗണ്ട്. 4ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡല്‍ 3500 രൂപ വിലക്കിഴിവോടെ 9999 രൂപയ്ക്ക് സ്വന്തമാക്കാം. 5.84 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4000 mAh ബാറ്ററി ഇങ്ങനെ പോകുന്നു ഷവോമി റെഡ്മി 6 പ്രോയുടെ ആകര്‍ഷണങ്ങള്‍. സെല്‍ഫി ക്യാമറ 5MP-യും പിന്നിലെ ക്യാമറകള്‍ 12MP+5MP-യുമാണ്.

3. ഷവോമി റെഡ്മി നോട്ട് 5 പ്രോ
4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജോട് കൂടിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ അടിസ്ഥാന മോഡലിന്റെ വില 12999 രൂപയാണ്. അതായത് 2000 രൂപ വിലക്കിഴിവ് ലഭിക്കും. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡല്‍ 6000 രൂപ വിലക്കിഴിവോടെ 11999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. 5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4000 mAh ബാറ്ററി, പിന്നില്‍ 12MP+5MP ക്യാമറകള്‍, 20MP സെല്‍ഫി ക്യാമറ എന്നിവയാണ് ഷവോമി റെഡ്മി 5 പ്രോയുടെ പ്രധാന സവിശേഷതകള്‍.

4. ഷവോമി പൊക്കോ F1
ഷവോമി പൊക്കോ F1-ന്റെ മൂന്ന് മോഡലുകള്‍ സൂപ്പര്‍ സെയിലില്‍ ലഭിക്കും. 6ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 17999 രൂപയാണ്. 4000 രൂപ വിലക്കിഴിവ് ഉള്‍പ്പെടെയാണ് ഈ വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിനും 4000 രൂപ വിലക്കിഴിവുണ്ട്. അതിന്റെ വില്‍പ്പന വില 20999 രൂപയാണ്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡല്‍ 2000 രൂപ ഡിസ്‌കൗണ്ട് ഉള്‍പ്പെടെ 27999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവും സൂപ്പര്‍ സെയില്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

5. ഷവോമി മി A2
ഷവോമി മി A2-ന്റെ അടിസ്ഥാന മോഡലിന് സൂപ്പര്‍ സെയിലില്‍ 6500 രൂപ വിലക്കിഴിവ് ലഭിക്കും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് വില 10999 രൂപ മാത്രം. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡല്‍ 4501 രൂപ വിലക്കിഴിവില്‍ 15999 രൂപയ്ക്ക് വില്‍ക്കുന്നു. 5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC, 3010 mAh ബാറ്ററി, പിന്നില്‍ 20MP+12MP ക്യാമറകള്‍, മുന്നില്‍ 20MP ക്യാമറ എന്നിവയാണ് ഷവോമി മി A2-ന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

6. ഷവോമി റെഡ്മി Y2
3 ജിബി റാമും 32 ജിബി സ്‌റ്റോറേജുമുള്ള ഷവോമി റെഡ്മി Y2 അടിസ്ഥാന മോഡല്‍ 2500 രൂപ വിലക്കിഴിവില്‍ 7999 രൂപയ്ക്കാണ് മി സൂപ്പര്‍ സെയിലില്‍ വില്‍ക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 9999 രൂപയാണ്. 3500 രൂപ ഡിസ്‌കൗണ്ട് ഉള്‍പ്പെടെയാണ് ഈ വില. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 SoC, പിന്നില്‍ 12MP+5MP ക്യാമറകള്‍, 16MP സെല്‍ഫി ക്യാമറ തുടങ്ങിയവയാണ് ഷവോമി റെഡ്മി Y2-ന്റെ പ്രധാന സവിശേഷതകള്‍.


Click it and Unblock the Notifications