മീ ടിവി 4എ യുമായി മത്സരിക്കാന്‍ പുതിയ ആന്‍ഡ്രോയിഡ് ടിവി മാര്‍ച്ച് 13ന് ഇന്ത്യയില്‍ എത്തും

Posted By: Samuel P Mohan

ഷവോമിയുടെ 4കെ എച്ച്ഡി ഫീച്ചറുളള ടിവി ഇന്ത്യയില്‍ എത്തിയതിനു പിന്നാലെ രാജ്യത്ത് ഏറ്റവും വില കുറഞ്ഞ മറ്റു രണ്ടു ടിവികളും അവതരിപ്പിക്കാന്‍ പോകുന്നു ഷവോമി. 32 ഇഞ്ചും 42 ഇഞ്ചുമാണ് ആ പുതിയ ടിവികള്‍.

മീ ടിവി 4എ യുമായി മത്സരിക്കാന്‍ പുതിയ ആന്‍ഡ്രോയിഡ് ടിവി മാര്‍ച്ച് 13ന

എന്നാല്‍ മാര്‍ച്ച് 13ന് വ്യൂ (Vu) ടെലിവിഷന്‍സ് ആന്‍ഡ്രോയിഡ് ടിവി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുളള ടിവി പുറത്തിറക്കുന്നതിന് വ്യൂ ടെലിവിഷന്‍സ് ബാംഗ്ലൂരുവില്‍ ഒരു പരിപാടി നടത്തുന്നുണ്ട്.

വ്യൂ ടെലിവിഷന്‍സ് അടിസ്ഥാനപരമായി ഷവോമി പുതുതായി പുറത്തിറക്കാന്‍ പോകുന്ന 32 ഇഞ്ചും 43 ഇഞ്ചും മീ 4എ ടിവികളുമായി മത്സരിക്കാന്‍ തന്നെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യൂ ടെലിവിഷന്‍സ്

മുംബയിലെ വ്യൂ ടെലിവിഷന്‍സ് എന്ന കമ്പനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആന്‍ഡ്രോയിഡ്-അധിഷ്ടിത സ്മാര്‍ട്ട് ടെലിവിഷനുകള്‍ അവതരിപ്പിച്ചു. ഈ എത്താന്‍ പോകുന്ന ആന്‍ഡ്രോയിഡ് ടിവി അതിന്റെ ഓഫറുകള്‍ പ്രഖ്യാപിച്ച് എത്തുന്ന ആദ്യത്തെ ടിവിയാണെന്നും കമ്പനി പറയുന്നു.

വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ടിവിയുടെ വില ഏകദേശം മീ ടിവി 4എക്ക് സാമ്യമാകും. മീ ടിവി 4എ 32 ഇഞ്ചിന് 13,999 രൂപയും 43 ഇഞ്ചിന് 22,999 രൂപയുമാണ്.

മീ ടിവി 4എ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മീ ടിവി 4സിയുടെ അപ്‌ഡേറ്റാണ് 4എ. 32 ഇഞ്ച് മി ടിവി 4എയ്ക്ക് എച്ച്ഡി റിസൊല്യൂഷന്‍ 1366X 768 പിക്‌സല്‍ റസൊല്യൂഷനും 43 ഇഞ്ച് മീ ടിവി 4എയ്ക്ക് 1920X1080 ഫുള്‍ എച്ച്ഡി റസൊല്യൂഷനുമാണ്. 1.5GHz ക്വാഡ്‌കോര്‍ അംലോജിക് T962 കോര്‍ടെക്‌സ്-A53 പ്രോസസര്‍ മാലി-T450 ജിപിയുവിലാണ് ഈ രണ്ട് ടിവികളുടേയും പ്രോസസര്‍.

ഐഡിയയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു

മറ്റു സവിശേഷതകള്‍

1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വൈഫൈ എന്നിവയും ഈ ടിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 32 ഇഞ്ച് മീ ടിവി 4എയ്ക്ക് മൂന്ന് HDMI പോര്‍ട്ടുകളാണ്, അതില്‍ ഒന്ന് ARC പോര്‍ട്ടും മറ്റു രണ്ടെണ്ണം യുഎസ്ബി പോര്‍ട്ടും ഇതര്‍നെറ്റ് പോര്‍ട്ടുമാണ്. എന്നാല്‍ 43 ഇഞ്ച് മീ ടിവി 4എക്ക് മൂന്ന് HDMI പോര്‍ട്ടുകളും, മൂന്ന് യുഎസ്ബി പോര്‍ട്ടുകളും അതിനോടൊപ്പം S/PDIF പോര്‍ട്ടും ഉണ്ട്.

55 ഇഞ്ച് മീ ടിവി 4നെ പോലെ തന്നെയാണ് മീ ടിവി 4എ. കൂടാതെ ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുളളതും റണ്‍ ചെയ്യുന്നത് ഷവോമിയുടെ കസ്റ്റം റോം പാച്ച്‌വാളിലുമാണ്. 12 ഇന്ത്യന്‍ ഭാഷകളിലുടനീളം 500,00 മണിക്കൂറിലധികം ദൈര്‍ഘ്യമുളള ഉളളടക്കം ലഭിക്കുമെന്നും കമ്പനി പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Vu Televisions is set to launch an Android TV-based television on March 13. The new Android TV is expected to take on Mi TV 4A range

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot