വൈദ്യുതി ഇല്ലാതെതന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം... കണ്ടുപിടുത്തത്തിനു പിന്നില്‍ മലയാളി

Posted By:

വൈദ്യുതി ഇല്ലാതെതന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉപകരണവുമായി മലയാളി എഞ്ചിനീയര്‍. ബസിലും ബൈക്കിലും കാറിലും ഒക്കെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന കാറ്റുപയോഗിച്ചാണ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

വൈദ്യുതി ഇല്ലാതെതന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം...

കടപ്പാട്: http://www.evartha.in

ട്രാവല്‍മേറ്റ് മൈക്രോ വിന്‍ഡ്ഡ്രിവണ്‍ ചാര്‍ജര്‍ എന്ന ഉപകരണം കെ.എസ്.ഇ.ബിയില്‍ എഞ്ചിനീയറായ കെ.സി. ബൈജുവാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു ഡൈനാമോ ആണ് ഉപകരണത്തിന്റെ പ്രധാനഭാഗം. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റ് ഡൈനാമോയുടെ ഫാന്‍ ലീഫുകള്‍ കറക്കും.

ഇത്തരത്തില്‍ ഡൈനാമോയില്‍ നിന്നുണ്ടാകുന്ന വൈദ്യുതി പ്രത്യേക റെക്റ്റിഫയര്‍ റെഗുലേറ്റര്‍ സര്‍ക്യൂട്ടിലൂടെ കടത്തിവിട്ട് ചെറിയ യു.എസ്.ബി കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

കൈയില്‍ ഒതുങ്ങുന്ന ഉപകരണം കൊണ്ടുനടക്കാനും ഏറെ സൗകര്യപ്രദമാണ്. സൈക്കിളിലും ബൈക്കിലും ഹാന്‍ഡിലില്‍ ഘടിപ്പിക്കാനും കഴിയും. 100 രൂപ മാത്രമാണ് ഈ ചാര്‍ജറിന്റെ ചെലവെന്ന് ബൈജു പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot