കിടിലന്‍ ഓഫറില്‍ മൈക്രോമാക്‌സിന്റെ ആന്‍ഡ്രോയിഡ് ഗോ ഫോണ്‍, 'ഭാരത് ഗോ' ഇന്ത്യയില്‍ അവതരിപ്പിച്ചു!

|

2018ല്‍ താരമായി മൈക്രോമാക്‌സിന്റെ പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. ഗൂഗിളിന്റെ ആന്‍ഡ്രേയിഡ് ഓറിയോ ഗോ എഡിഷനില്‍ റണ്‍ ചെയ്യുന്ന ആദ്യത്തെ ഫോണായ 'ഭാരത് ഗോ' ആണ് ഈ ഫോണ്‍. ആന്‍ഡ്രോയിഡ് ഓറിയോ അനുഭവം നല്‍കുന്ന ഒരു എന്‍ട്രി ലെവല്‍ ഫോണായിരിക്കും മൈക്രോമാക്‌സ് ഭാരത് ഗോ.

കിടിലന്‍ ഓഫറില്‍ മൈക്രോമാക്‌സിന്റെ ആന്‍ഡ്രോയിഡ് ഗോ ഫോണ്‍, 'ഭാരത് ഗോ'

എയര്‍ടെല്ലുമായി സഹകരിച്ചാണ് ഇൗ ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ ഓഫറുകളും ഉണ്ട്. 4,399 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഭാരത് ഗോ ഫോണ്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. അങ്ങനെ അവര്‍ക്ക് ഈ ഫോണ്‍ 2,399 രൂപയ്ക്ക് ലഭിക്കുന്നു. നിലവിലെ മറ്റു ആന്‍ഡ്രോയിഡ് ഗോ ഫോണുകളാണ് നോക്കിയ 1, ലാവ Z5 എന്നിവ. അടുത്തിടെയാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിയത്.

ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍) എന്നു പറയുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ഒരു സോഫ്റ്റ്‌വയറാണ്. ഇത് 1ജിബി അല്ലെങ്കില്‍ അതിനു താഴെയുളള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുയാണ്. ലോ എന്‍ഡ് വിഡ്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്‌സുകള്‍ ഇതില്‍ ആക്‌സസ് ചെയ്യുന്നു. ഗൂഗിള്‍ ഗോ, ഗൂഗിള്‍ വിഡ്ത്, ജിമെയില്‍ ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, ഫയല്‍ ഗോ എന്നീ ആപ്‌സുകളാണ് ഈ ഫോണില്‍.

558 രൂപയ്ക്ക് 246 ജിബി ഡേറ്റ, 82 ദിവസം വാലിഡിറ്റി: എയര്‍ടെല്‍ പ്ലാന്‍ തകര്‍ക്കും..!558 രൂപയ്ക്ക് 246 ജിബി ഡേറ്റ, 82 ദിവസം വാലിഡിറ്റി: എയര്‍ടെല്‍ പ്ലാന്‍ തകര്‍ക്കും..!

4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഭാരത് ഗോ ഫോണിന്. ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1ജിബി DDR3 റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. മുന്‍ ക്യാമറയും പിന്‍ ക്യാമറയും 5എംപിയാണ്. 2000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
Under this partnership, the Android Oreo (Go edition) device, which has a MOP of Rs 4,399, comes with a special cashback of Rs 2,000 as part of Airtel’s ‘Mera Pehla Smartphone’ initiative.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X