മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ സാംസങ്ങിനെ മറികടന്ന് മൈക്രാമാക്‌സ് ഒന്നാമത്

Posted By:

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കമ്പനി എന്ന പേര് സാംസങ്ങിനെ മറികടന്ന് മൈക്രോമാക്‌സ് സ്വന്തമാക്കി. മൈക്രോമാക്‌സിന് വിപണിയില്‍ 16.6 ശതമാനം ഓഹരിയാണ് ഉള്ളത്. സാംസങ്ങിനാവട്ടെ ഇത് 14.4 ശതമാനമാണ്. ഇതാദ്യമായാണ് സാംസങ്ങിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.

മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ സാംസങ്ങിനെ മറികടന്ന് മൈക്രാമാക്‌സ് ഒന്നാമത്

കൗണ്ടര്‍ പോയന്റ് റിസര്‍ച്ച് എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട 2014-ലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഇത്. 10.9 ശതമാനം ഓഹരിയുള്ള നോകിയയാണ് മൂന്നാംസ്ഥാനത്ത്. കാര്‍ബണ്‍, ലാവ എന്നീ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ നാലും അഞ്ചും സ്ഥാനത്താണ്.

അതേസമയം സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ സാംസങ്ങ് തന്നെയാണ് ഒന്നാമത്. 25.3 ശതമാനമാണ് വിപണിയില്‍ സാംസങ്ങ് ഫോണുകള്‍ ഉള്ളത്. 19.1 ശതമാനം ഓഹരയുള്ള മൈക്രോമാക്‌സാണ് രണ്ടാമത്. കാര്‍ബണ്‍, മോട്ടറോള, നോകിയ എന്നീ കമ്പനികളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം.

English summary
Micromax beats Samsung, becomes India's No. 1 mobile vendor, Micromax beats Samsung to become India's No.1 Mobile vendor, Samsung lost pole position in Indian Mobile phone market, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot