മൈക്രോമാക്‌സ് ഉത്പന്നങ്ങള്‍ ഇനി റഷ്യയിലും

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരും ലോകത്തെ 11-ാം സ്ഥാനക്കാരുമായ മൈക്രോമാക്‌സ് റഷ്യയിലും പ്രവര്‍ത്തനം ആരംഭിച്ചു. റഷ്യയിലെ പ്രമുഖ വിതരണക്കാരായ VVP ഗ്രൂപ്പുമായി ചേര്‍ന്നാണ് ബിസിനസ് നടത്തുകയെന്ന് കമ്പനി അറിയിച്ചു.

മൈക്രോമാക്‌സ് ഉത്പന്നങ്ങള്‍ ഇനി റഷ്യയിലും

ആദ്യഘട്ടത്തില്‍ 14 ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുക. ഈ മാസം അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 60-ഓളം സര്‍വീസ് സെന്ററുകളും ആരംഭിക്കും. റഷ്യയിലെ പ്രമുഖ നഗരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. 2014 ആവുമ്പോഴേക്കും റഷ്യയിലെ മികച്ച നാലു ബ്രാന്‍ഡുകളില്‍ ഒന്നാവുക എന്നതാണ് ലക്ഷ്യം.

ലോക വിപണിയില്‍ തന്നെ കൈയൊപ്പു പതിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെന്ന പേരു സ്വന്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മൈക്രോമാ്ക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ പറഞ്ഞു. മികച്ച ഉത്പന്നങ്ങളിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍ മാത്രമല്ല, ഫീച്ചര്‍ ഫോണ്‍, ടാബ്ലറ്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും റഷ്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് രാഹുല്‍ ശര്‍മ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot