മൈക്രോമാക്‌സ് ഭാരത് 1 (2018) 4ജി ഫീച്ചര്‍ ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ എത്തും

  കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ മൈക്രോമാക്‌സ് ഭാരത് 1 അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യത്തെ 4ജി ഫീച്ചര്‍ ഫോണായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഭാരത് 1ന്റെ 2018 വേരിയന്റ് ഉടന്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു എന്ന് 91മൊബൈല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റീട്ടെയില്‍ ശൃംഖലയില്‍ നിന്നുളള ഒരു ഉറവിടത്തില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് പ്രസിദ്ധികരണത്തില്‍ പറയുന്നു.

  മൈക്രോമാക്‌സ് ഭാരത് 1 (2018) 4ജി ഫീച്ചര്‍ ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ എത്

   

  പുറത്തിറങ്ങിയ ഫോണിന്റെ ചിത്രത്തില്‍ ഫങ്കി റെഡ് നിറമാണ് കാണുന്നത്. എന്നിരുന്നാലും മറ്റു വേരിയന്റുകളിലും ഈ ഫോണ്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

  ഈ ഫോണിന്റെ ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭാരത് 1ന്റെ അതേ ഡിസൈന്‍ പോലെ തോന്നുന്നു. ആ ഇമേജില്‍ ഫോണിന്റെ പിന്‍ ഭാഗത്തായി ഒരു വലിയ സ്പീക്കറും കാണാന്‍ സാധിക്കും. ഫോണിന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 22 പ്രാദേശിക ഭാഷകളാണ് ഈ ഫോണ്‍ പിന്തുണയ്ക്കുന്നത്. കൂടാതെ 4ജി വോള്‍ട്ട് സപ്പോര്‍ട്ടും ഉണ്ട്. ഇതിനു പുറമേ ഈ ഫോണില്‍ നിങ്ങള്‍ക്ക് ലൈവ് ടിവി ഫീച്ചര്‍, ഒരു സെല്‍ഫി ക്യാമറ, കളര്‍ ഡിസ്‌പ്ലേ, എല്‍ഇഡി ടോര്‍ച്ച് എന്നിവയും ഉണ്ട്.

  ഫോണിന്റെ വില ഇതു വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും 2,000 രൂപയ്ക്കുളളിലാകുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഭാരത് 1, ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് ഓഫറുകള്‍ നല്‍കിയിരുന്നു. അതിനാല്‍ ഈ വര്‍ഷവും ഇങ്ങനെയാകുമെന്നും പ്രതീക്ഷിക്കുന്നു.

  വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളെ കടിഞ്ഞാണിടാന്‍ 'ബ്ലൂ ടിക്ക്', എങ്ങനെ നേടാം?

  ഭാരത് 1 2017ന്റെ സവിശേഷതകള്‍ ഇങ്ങനെയായിരുന്നു. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 4ജി, 2000എംഎഎച്ച് ബാറ്ററി, 2എംപി പിന്‍ ക്യാമറ, മുന്‍ ക്യാമറ VGA എന്നിവ പ്രത്യേക സവിശേഷതകളാണ്.

  2200 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിയത്. വിനോദത്തിനായി ഈ ഫോണില്‍ അനേകം ഓഫറുകള്‍ ഉണ്ട്. അതായത് 100 ഏറെ ലൈവ് ടിവി ചാനലുകള്‍, ടണ്‍ കണക്കിന് പാട്ടുകളും വീഡിയോകളും ഇതു കൂടാതെ പ്രീ-ഇന്‍സ്റ്റോള്‍ ചെയ്ത ഭീം യപിഐ പേയ്‌മെന്റ് ആപ്പ്, ബിഎസ്എന്‍എല്‍ വാലറ്റ് ആപ്പ് എന്നിവയും.

  Read more about:
  English summary
  Micromax is reportedly planning to launch the 2018 version Bharat 1. The Bharat 1 (2018) is said to carry support for 4G VoLTE network and 22 regional languages. Apart from that, it could also have a Live TV feature, a selfie camera, a color display and an LED torch light. The handset is likely to be priced under Rs. 2,000 in India.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more