മൈക്രോമാക്‌സ് ഭാരത് 5 പ്ലസ് 5000എംഎഎച്ച് ബാറ്ററിയില്‍ എത്തുന്നു

|

മൈക്രോമാക്‌സ് അവരുടെ വരാനിരിക്കുന്ന ഫോണായ ഭാരത് 5 പ്ലസ് സ്മാര്‍ട്ട് ഫോണിനെ കുറിച്ച് അവരുടെ വെബ്‌സൈറ്റില്‍ തന്നെ പട്ടികപ്പെടുത്തിയിട്ടുണ്ട്. 2017 ഡിസംബര്‍ ഒന്നിന് വിപണിയില്‍ എത്തിയ ഭാരത് 5ന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍.

മൈക്രോമാക്‌സ് ഭാരത് 5 പ്ലസ് 5000എംഎഎച്ച് ബാറ്ററിയില്‍ എത്തുന്നു

5000എംഎഎച്ച് ബാറ്ററിയാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകത. കൂടാതെ മറ്റു ഉപകരണങ്ങളെ ചാര്‍ജ്ജു ചെയ്യാന്‍ പവര്‍ ബാങ്കുമായും ഇത് പ്രവര്‍ത്തിക്കുന്നു. കമ്പനി സൂചിപ്പിക്കുന്നത് 21 ദിവസമാണ് ഈ ഫോണിന്റെ സ്റ്റാന്‍ഡ് ബൈ സമയമെന്നാണ്. ഈ ഫോണിന് OTG പിന്തുണയുമുണ്ട്. മൈക്രോമാക്‌സ് ഈ പുതിയ ഫോണിന്റെ തീയതിയോ വിക്ഷേപണമോ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ല.

മൈക്രോമാക്‌സ് ഭാരത് 5 പ്ലസിന്റെ പ്രത്യേകതകള്‍

സ്‌ക്രീന്‍

സ്‌ക്രീന്‍

മൈക്രോമാക്‌സ് ഭാരത് 5 പ്ലസിന് 5.2 ഇഞ്ച് എച്ച്ഡി 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍ ഡിസ്‌പ്ലേയാണ്. 2.5 കര്‍വ്വ്ഡ് ഗ്ലാസ് കൊണ്ട് ഫോണിന്റെ ഗ്ലാസിനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഫോണിലൂടെ മികച്ച ചിത്രം ആശ്വദിക്കാനും കൂടാതെ ഉയര്‍ന്ന ദൃശ്യ തീവ്രതയും നല്‍കുന്നു. മൂവികള്‍, ഗെയിമുകള്‍, വീഡിയോകള്‍ എന്നിവ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഹാര്‍ഡ്‌വയര്‍/ ക്യാമറ

ഹാര്‍ഡ്‌വയര്‍/ ക്യാമറ

1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസറും 2ജിബി റാമുമാണ്. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ സ്‌റ്റോറേജ് വികസിപ്പിക്കാം. 8എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്. മുന്‍ ക്യാമറ എത്തുന്നത് പനോരമ, ലാന്റ് സ്‌കേപ്പ്, വാട്ടര്‍മാര്‍ക്ക്, ബ്യൂട്ടി മോഡ്, ബോകെ ഇഫക്ട് എന്നീ ക്യാമറ സവിശേഷതകളോടെയാണ്.

സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമോ? നമുക്ക് നോക്കാംസാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമോ? നമുക്ക് നോക്കാം

ബാറ്ററി/ കണക്ടിവിറ്റികള്‍

ബാറ്ററി/ കണക്ടിവിറ്റികള്‍

5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുളളത്. കണക്ടിവിറ്റി ഓപ്ഷനുകളില്‍ 4ജി വോള്‍ട്ട്, വൈഫൈ, എഫ്എം റേഡിയോ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ബ്ലൂട്ടൂത്ത് എന്നിവയും ഫോണിലുണ്ട്. മൈക്രോമാക്‌സ് ഭാരത് 5 പ്ലസിന്റെ വില മാത്രം ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രഖ്യാപനം നടക്കുമെന്നു പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Micromax new phone is listed in company's website. It is the successor to the Bharat 5, which was launched on December 1, 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X