എംഡബ്ല്യുസി 2018-ല്‍ താരമായി മൈക്രോമാക്‌സ് ഭാരത് ഗോയും ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ എഡിഷനും

|

എംഡബ്ല്യുസി 2018-ന് തിരശ്ശീല ഉയരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ എഡിഷന്‍ പുറത്തിറക്കുന്ന കാര്യം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ആന്‍ഡ്രോയ്ഡിന്റെ ഈ പുത്തന്‍ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 1, ആല്‍ക്കാടെല്‍ 1X, ZTE ടെമ്പോ ഗോ തുടങ്ങിയ ഒരുപിടി ഫോണുകള്‍ എന്നിവ പുറത്തിറങ്ങുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഒന്നാണ് മൈക്രോമാക്‌സ് ഭാരത് ഗോ. ഗൂഗിളുമായി മൈക്രോമാക്‌സ് കൈകോര്‍ത്ത് ഫോണ്‍ പുറത്തിറക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

 
എംഡബ്ല്യുസി 2018-ല്‍ താരമായി മൈക്രോമാക്‌സ് ഭാരത് ഗോയും  ആന്‍ഡ്രോയ്ഡ്

മൈക്രോമാക്‌സ് ഭാരത് ഗോ അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഒറിയോയുടെ ലഘൂകരിച്ച പതിപ്പായ ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു ജിബിയിലും അതില്‍ താഴെയും റാമുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായാണ് ഗൂഗിള്‍ ഒറിയോ ഗോ എഡിഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 

ജിമെയില്‍ ഗോ, മാപ്‌സ് ഗോ, ഫയല്‍ ഗോ, ക്രോം, ഗൂഗിള്‍ സെര്‍ച്ച് ഗോ, യൂട്യൂബ് ഗോ, അസിസ്റ്റന്റ് ഗോ, പ്ലേ സ്റ്റോര്‍, ഗൂഗിള്‍ കീബോര്‍ഡ് എന്നിവ ഫോണില്‍ ലോഡ് ചെയ്തിരിക്കും.

4.5 ഇഞ്ച് FWVGA എല്‍സിഡി ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ മീഡിയടെക് പ്രോസസ്സര്‍, 1 ജിബി റാം, 8 ജിബി സ്‌റ്റോറേജ് എന്നിവയാണ് മൈക്രോമാക്‌സ് ഭാരത് ഗോയുടെ മറ്റ പ്രധാന സവിശേഷതകള്‍.

മികച്ച സുരക്ഷാ സംവിധാനങ്ങളോടെ വിപണിയിലെത്തുന്ന ഫോണ്‍ അപ്പുകളുടെയും ഡാറ്റയുടെയും സുരക്ഷ ഉറപ്പുനല്‍കുന്നു. മെമ്മറി കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ആപ്പ് ആണ് ഫയല്‍സ് ഗോ. ക്യാമറകളുടെ കാര്യം നോക്കിയാല്‍ മുന്നിലും പിന്നിലും 5MP ക്യാമറകളുണ്ട്. പിന്നിലെ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൈപ്പ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 5 ആപ്പ്ലികേഷനുകൾസ്കൈപ്പ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 5 ആപ്പ്ലികേഷനുകൾ

മൈക്രോമാക്‌സ് ഭാരത് ഗോയുടെ വില അയ്യായിരം രൂപയ്ക്ക് അടുത്തായിരിക്കും. മറ്റ് ഫോണുകള്‍ക്കൊപ്പം ലാവ Z50-യും ഗൂഗിളിന്റെ ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Read more about:
English summary
Micromax was rumored to be working on an Android Go smartphone soon. Now, Google has showcased the Micromax Bharat Go based on Android Oreo (Go Edition) at the MWC 2018. This smartphone is said to be launched in India within next month and could be priced around Rs. 5,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X