ഒരു വര്‍ഷം സൗജന്യ 4ജി എയര്‍ടെല്‍ ഡാറ്റയുമായി മൈക്രോമാക്‌സ് കാന്‍വാസ് 2!

Written By:

മൈക്രോമാക്‌സും എയര്‍ടെല്ലും ഒന്നിക്കുന്നു. ഇത്രയും നാളും മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഡാറ്റ ഓഫറുകളായിരിന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് എയര്‍ടെല്ലുമായി ചേര്‍ന്ന് ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റയുമായി എത്തിയിരിക്കുന്നു.

ഒരു വര്‍ഷം സൗജന്യ 4ജി എയര്‍ടെല്‍ ഡാറ്റയുമായി മൈക്രോമാക്‌സ് കാന്‍വാസ്

ഈ കഴിഞ്ഞ വ്യാഴാഴിച്ചയാണ് മൈക്രോമാക്‌സ് 2ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറങ്ങിയത്. മേയ് 17 മുതല്‍ വിപണിയില്‍ ഈ ഫോണ്‍ വാങ്ങാവുന്നതാണ്. അന്നു മുതല്‍ ഈ ഓഫര്‍ ലഭ്യമാകും.

മൈക്രോമാക്‌സ് 2 (2017)4ജി സിം കാര്‍ഡുമായാണ് എത്തുന്നത്. ഈ ഫോണിന്റെ വ്യത്യസ്ഥമായ സവിശേഷതകള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

. 5.5ഇഞ്ച് എച്ച്ഡി (720X1280) ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
. 1280X720 പിക്‌സല്‍
. സെക്കന്‍ഡറി ഡിസ്‌പ്ലേ ഇല്ല

പ്രോസസര്‍

1.3GHz ക്വാഡ്-കോര്‍ പ്രോസസര്‍. 3ജിബി റാം, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം

ക്യാമറ

റിയര്‍ ക്യാമറ 13എംബിയും മുന്‍ ക്യാമറ 5എംബിയുമാണ്. ക്യാമറ റസൊല്യൂഷന്‍ 4208x3120 പിക്‌സലുമാണ്. സൂം, ഫ്‌ളാഷ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റോറേജ്

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 64ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയാണ് സ്‌റ്റോറേജ് സവിശേഷതകള്‍.

കണക്ടിവിറ്റികള്‍

4ജി, വൈഫൈ 802.11b/g/n, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎ്ബി, ജിപിആര്‍എസ്, ജിപിഎസ്, EDGE, 3ജി, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഓഡിയോ പ്ലേ ബാക്ക്, വീഡിയോ പ്ലേ ബാക്ക്, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ്.

ബാറ്ററി

3050എംഎഎച്ച് ലീ-പോ ബാറ്ററിയാണ് മോക്രോമാക്‌സ് കാന്‍വാസ് 2ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വില

11,999 രൂപയാണ് ഈ ഫോണിന് കമ്പനി പറഞ്ഞിരിക്കുന്ന വില.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The mobile operator will offer one year of free 4G data (capped at 1GB per day) and unlimited free calling to any mobile network after the purchase of Canvas 2 (2017).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot