ബെസല്‍ലെസ്സ് ഡിസ്‌പ്ലെയോട് കൂടിയ മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ ഈ മാസം എത്തും

Posted By: Archana V

മൈക്രോമാക്‌സ് കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് കാന്‍വാസ് ഇന്‍ഫിനിറ്റി പുറത്തിറക്കുന്നത് . ഗാലക്‌സി എസ് 8 , ഗാലക്‌സി എസ്8 പ്ലസ് എന്നിവയുടേതിന് സമാനമായ ഡിസൈനോട് കൂടിയ കമ്പനിയുടെ ആദ്യ ബെസല്‍ലെസ്സ് സ്മാര്‍ട് ഫോണ്‍ ആയിരുന്നു ഇത്.

ബെസല്‍ലെസ്സ് ഡിസ്‌പ്ലെയോട് കൂടിയ മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി

സ്മാര്‍ട്‌ഫോണിന്റെ പ്രധാന സവിശേഷത 18: 9 ആസ്‌പെക്ട് റേഷ്യോടു കൂടിയ ബെസെല്‍-ലെസ്സ് ഡിസ്‌പ്ലെയാണ് . 9,999 രൂപയ്ക്ക് ലഭ്യമായതോടെ വിപണിയിലെ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഫുള്‍-സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ആയി മാറിയിത്. ഇപ്പോള്‍ ഇതിന്റെ പിന്‍ഗാമിയായ - മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍്ഫിനിറ്റി പ്രൊ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

വരാനിരിക്കുന്ന മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോയുടേത് പോലുള്ള ഇമേജ് ഗാഡ്ജറ്റ്‌നൗവിന്റെ റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മുന്‍ഗാമിയുടേതിന് സമാനമായ ഡിസ്‌പ്ലെ ആയിരിക്കും പുതിയ സ്മാര്‍ട് ഫോണിലും എന്നാണ് പുറത്ത് വന്ന ഇമേജ് സൂചിപ്പിക്കുന്നത്.

ഒഎല്‍എക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ എക്‌സിന് വില 150,000 ലക്ഷം രൂപ വരെ

വശങ്ങളില്‍ വളരെ കുറഞ്ഞ ബെസല്‍സും മുകളിലും താഴെയും നേരിയ ബെസല്‍സുമായിരിക്കും ഉണ്ടാവുക. സ്മാര്‍ട് ഫോണിന്റെ മുന്‍വശത്ത് ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍ പ്രതീക്ഷിക്കാം എന്നും ഇതില്‍ സൂചനയുണ്ട്.

ഇപ്പോള്‍ ചോര്‍ന്നു കിട്ടിയ മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോയുടെ ഇമേജില്‍ നിന്നും അറിയാന്‍ കഴിയുന്നത് 18: 9 ആസ്‌പെക്ട് റേഷ്യോയും ഫുള്‍ -സ്‌ക്രീന്‍ റെസല്യൂഷനോടും കൂടിയ 5.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലെ ആയിരിക്കും സ്മാര്‍ട് ഫോണില്‍ എന്നാണ്.

വരാനിരിക്കുന്ന മൈക്രോ മാക്‌സ് സ്മാര്‍ട്‌ഫോണിനെ കുറിച്ച് ഒദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്‍വശത്തായുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒഴികെ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒന്നും ഉറപ്പ് പറയാറായിട്ടില്ല.

ഈ മാസം അവസാനത്തോടെ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കുമെന്നാണ് അഭ്യൂഹങ്ങള്‍. വില 15,000 രൂപയ്ക്കടുത്തായിരിക്കുമെന്നും സൂചന ഉണ്ട്. ഡിവൈസിന്റെ വില, പുറത്തിറക്കുന്ന ദിവസം എന്നിവ സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ അറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

English summary
Micromax Canvas Infinity Pro with a bezel-less display and dual selfie cameras to be launched later this month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot