മൈക്രോമാക്‌സ്‌ കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ, ഈ മാസം ഇന്ത്യയില്‍!

Written By:

സെപ്തംബറിലാണ് മൈക്രോമാക്‌സ്, കാന്‍വാസ് ഇന്‍ഫിനിറ്റി എന്ന ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയ്ക്ക് സമാനമായ ഡിസൈനാണ് ഈ സ്മാര്‍ട്ട്‌ഫോണിന്.

മൈക്രോമാക്‌സ്‌ കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ, ഈ മാസം ഇന്ത്യയില്‍!

ബയ്യിങ്ങ് ഗെയിഡ്: മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍

18:9 റേഷ്യോയില്‍ ബിസില്‍-ലെസ് ഡിസ്‌പ്ലേ ആണ് ഈ ഫോണിന്റെ പ്രത്യക സവിശേഷത. 9,999 രൂപയ്ക്ക് വിപണിയില്‍ എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആഭ്യന്തര നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നതു പോലെയാണ് മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ.

മൈക്രോമാക്‌സ് ക്യാനവാസ് ഇന്‍ഫിനിറ്റി പ്രോയുടെ റീട്ടെയില്‍ പാക്കേജ് പോലെ തോന്നിക്കുന്ന ഒരു ഇമേജ് ഗാഡ്ജറ്റ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ പിന്‍ഗാമിയെ പോലെ സമാനമാണ് എന്ന് തോന്നുന്ന ഡിസ്‌പ്ലേ ആണ്. മുന്നില്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയും ഉണ്ട്.

ഈ ചിത്രത്തില്‍ മറ്റു കാര്യങ്ങളും വ്യക്തമാണ്. അതായത് 5.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഫുള്‍ സ്‌ക്രീന്‍ റസൊല്യൂഷന്‍, 18:9 റേഷ്യോ എന്നിവയും ഉണ്ട്. എന്നാല്‍ വരാനിരിക്കുന്ന മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് മറ്റു ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ല. പിന്‍ ഭാഗത്ത് വിരലടയാള സെന്‍സറിന്റെ സ്ഥാന നിര്‍ണ്ണയം ഒഴികേ ഈ ഡിവൈസില്‍ മറ്റു പ്രത്യേക മാറ്റങ്ങള്‍ അധികം ഇല്ല എന്ന് കാണപ്പെടുന്നു. എന്നാല്‍ ഇതിനെ കുറിച്ച് അത്ര നിശ്ചയവും ഇല്ല.

ഓപ്പോയുടെ ഏറ്റവും പുതിയ A1 ടെക്‌നോളജി സെല്‍ഫി സ്മാര്‍ട്ട്‌ഫോണില്‍ കേമന്‍!

ഈ മാസം അവസാനം ഈ ഫോണ്‍ ഏകദേശം 15,000 രൂപയില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വിലയും മറ്റു സവിശേഷതളും വരാനിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അറിയാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.

English summary
Canvas Infinity smartphone will be the first bezel-less device from the stable of Micromax.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot