ജിയോയും മൈക്രോമാക്‌സും വില കുറഞ്ഞ 4ജി വോള്‍ട്ട് ഫോണില്‍ മത്സരം!

Written By:

മെക്രോമാക്‌സ് ഒരിടയില്‍ വിപണിയില്‍ അത്രയേറെ പ്രശസ്ഥമല്ലായിരിന്നു. എന്നിരുന്നാലും ഇപ്പോഴും മൈക്രോമാക്‌സിന് അഞ്ചാം സ്ഥാനമാണ് ഉപഭോക്താക്കള്‍ നല്‍കിയിരിക്കുന്നത്. കാരണം അതിന്റെ സവിശേഷതകള്‍ തന്നെ.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

ജിയോയും മൈക്രോമാക്‌സും വില കുറഞ്ഞ 4ജി വോള്‍ട്ട് ഫോണില്‍ മത്സരം!

ഇപ്പോള്‍ വീണ്ടും വിപണി പിടിച്ചടക്കാനായി മൈക്രോമാക്‌സ് എത്തുന്നു. എല്ലാവര്‍ക്കും അറിയാം ജിയോ ഇപ്പോള്‍ 4ജി ഫോണുകള്‍ വെറും 999 രൂപയ്ക്കു നല്‍കുന്നു എന്ന്. എന്നാല്‍ ജിയോയുമായി ഏറ്റുമുട്ടാന്‍ മൈക്രോമാക്‌സ് ഇപ്പോള്‍ രണ്ട് ഫോണുകള്‍ ഇറക്കുന്നു. ഒന്ന് 1,999 രൂപയുടെ 4ജി ഫീച്ചര്‍ ഫോണ്‍, രണ്ട് 2,999 രൂപയുടെ 4ജി ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവയാണ്.

ഡ്യുവല്‍-ലെന്‍സ് ക്യാമറ ഫോണുകളാണ് മൈക്രോമാക്‌സ് ഇറക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4ജി വോള്‍ട്ട്‌ഫോണുകള്‍

ഇപ്പോള്‍ വിപണിയില്‍ 4ജി വോള്‍ട്ട് ഫോണുകളാണ് ഏറെ പ്രാധാന്യം നല്‍കുന്നത്. കാരണം ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ എല്ലാം തന്ന 4ജി വോള്‍ട്ട് ഫോണുകളിലാണ് നല്‍കുന്നത്. അതു കൊണ്ടു തന്നെയാണ് ജിയോ 4ജി ഫോണുകള്‍ വളരെ തുച്ഛമായ വിലയില്‍ ഇറക്കിയതും.

ഓപ്പോ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രാഫിയില്‍ മുന്നില്‍!

1,999 രൂപയുടെ 4ജി ഫോണ്‍

മൈക്രോമാക്‌സ് 1999 രൂപയ്ക്കാണ് 4ജി ഫീച്ചര്‍ ഫോണ്‍ ഇറക്കുന്നത്. ഭാരത് 1 എന്നാണ് ഈ ഫോണിന് പേരിട്ടിരിക്കുന്നത്. ഭാരത് 1 ടച്ച് സവിശേഷത ഉണ്ടായിരിക്കും എന്നാല്‍ ആന്‍ഡ്രോയിഡ് ഒഎസ് പിന്തുണയ്ക്കില്ല. എന്നിരുന്നാലും ഈ ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

2,999 രൂപ, 4ജി ഫോണ്‍

2,999 രൂപയ്ക്ക് 4ജി ആന്‍ഡ്രോയിഡ് ഫോണാണ് ലഭിക്കുന്നത്. ഭാരത് 2 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 4ജിയില്‍ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഉണ്ട്.

ജിയോയേയും ഐഡിയയേയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ ടെലികോം ചരിത്രം മാറ്റി മറിക്കുന്നു


 

ഫോണുകള്‍ വിപണിയില്‍

മൈക്രോമാക്‌സിന്റെ ഈ രണ്ട് ഫോണുകളും ഏപ്രിലില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈഎന്‍ഡ് ഫോണുകള്‍

മൈക്രോമാക്‌സ് ഇതു കൂടാതെ പ്രീമിയം ഫോണുകളും ഇറക്കാന്‍ തീരുമാനിക്കുന്നു. ഇതിന്റെ വില ഏകദേശം 25,000 രൂപ മുതല്‍ 30,000 രൂപ വരെയാകും.

ജിയോ 4ജി ഫോണ്‍

ജിയോ 4ജി ഫോണിന്റെ വില 999 രൂപയാണ്. ഈ ഫോണില്‍ ജിയോ 4ജി സിം മാത്രമേ പിന്തുണയ്ക്കൂ. ഇത് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി വോള്‍ട്ട് സ്മാര്‍ട്ട്‌ഫോണാണ്. ക്യാമറ സവിശേഷതയും ഹോട്ട്‌സ്‌പോട്ട് സവിശേഷതയും ഈ ഫോണില്‍ ഉണ്ട്.

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Micromax's first dual-lens camera phone is launching soon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot