മൈക്രോമാക്‌സിന്റെ ഫണ്‍ബുക് P255 ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 4899

Posted By:

ഇന്ത്യയില്‍ ഇപ്പോള്‍ ടാബ്ലറ്റുകള്‍ക്ക് മൊബൈല്‍ ഫോണുകളേക്കാള്‍ വില കുറവാണ്. മധ്യവര്‍ഗം ടാബ്ലറ്റുകള്‍ ആഗ്രഹിച്ചു തുടങ്ങിയതും ആഭ്യന്തര നിര്‍മാതാക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്തതോടെയാണ് ഇത് സംഭവിച്ചത്.

കാര്‍ബണ്‍, HCL, ഡൊമൊ തുടങ്ങിയ കമ്പനികള്‍ നേരത്തെ തന്നെ വില കുറഞ്ഞ ടാബ്ലറ്റുകള്‍ പുറത്തിറക്കിയിരുന്നു. ആ കൂട്ടത്തിലേക്ക് ഇപ്പോള്‍ മൈക്രോമാക്‌സും കാലെടുത്ത് വയ്ക്കുകയാണ്.

മൈക്രോമാക്‌സിന്റെ ഫണ്‍ബുക് P255 ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 4899

ഏറ്റവും പുതിയ മോഡലായ ഫണ്‍ ബുക് P255 ടാബ്ലറ്റ്, 4899 രൂപയ്ക്കാണ് മൈക്രോമാക്‌സ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. നലവില്‍ ഇന്‍ഫിബീം ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇത് ലഭ്യമാണ്.

മൈക്രോമാക്‌സ് ഫണ്‍ബുക് ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോമാക്‌സിന്റെ ഫണ്‍ബുക് P255 ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 4899

ഫണ്‍ബുക് P255-ന്റെ പ്രത്യേകതകള്‍

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0.4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒ.എസ്.
1.2 GHz കോര്‍ടെക്‌സ് A8 പ്രൊസസര്‍
512 എം.ബി. റാം
2 എം.പി. പ്രൈമറി കാമറ
0.3 എം.പി. VGA സെക്കന്‍ഡറി കാമറ
ഇന്‍ബില്‍റ്റ് മെമ്മറി 4 ജി.ബി.
എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, വൈ-ഫൈ- ഹോട്‌സ്‌പോട്, യു.എസ്.ബി. പോര്‍ട്
2600 mAh ബാറ്ററി 150 മണിക്കൂര്‍ ടോക് ടൈമും 4 മണിക്കൂര്‍ ഇന്റര്‍നെറ്റ് ബ്രൈൗസിംഗ് സമയവും നല്‍കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot