എംഎംഎക്‌സ്337ജി ഡാറ്റാകാര്‍ഡുമായി മൈക്രൊ മാക്‌സ്

Written By: Arathy

പുതിയ ഡാറ്റാകാര്‍ഡുമായി മൈക്രൊ മാക്‌സ് വിപണിയില്‍ എത്തി. എംഎംഎക്‌സ്337ജി എന്ന പേരില്‍ അറിയപ്പെടുന്ന ഡാറ്റാകാര്‍ഡ് പുത്തന്‍ ഓഫറുകള്‍ മുമ്പോട്ടുവയ്ക്കുന്നു. എറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നതാണ് മൈക്രൊ മാക്‌സ് ഡാറ്റാകാര്‍ഡിന്റെ പ്രത്യേകത. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലത്തും എംഎംഎക്‌സ്337ജി സര്‍വീസ് ലഭ്യമായിരിക്കും.

എംഎംഎക്‌സ്337ജി ഡാറ്റാകാര്‍ഡുമായി മൈക്രൊ മാക്‌സ്

14.4 എംബി സ്പീഡില്‍ ഡൗണ്‍ ലോഡ്‌ചെയ്യാന്‍ കഴിയും ഈ ഡാറ്റാകാര്‍ഡ് വഴി. കൂടാതെ 5.76 സ്പീഡില്‍ അപ്പ്‌ലോഡ് ചെയാനും കഴിയും. 32ജിബി മൈക്രൊ എസ്ഡി കാര്‍ഡും ഇതിലെ പ്രധാന സവിശേഷതയാണ്. ഇതിലെ റാം കപ്പാസിറ്റി 32ജിബിയാണ്. ടിഫളാഷ് മെമറി റീഡറും ഇതില്‍ ലഭിക്കുന്നു.

ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇന്റര്‍നെറ്റ്. പക്ഷേ ആവശ്യ സമയത്ത് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാതെ വരുന്നതും, വേഗത ഇല്ലാത്തതും ഒരു പ്രശ്‌നമാണ്. ഇതിനൊരു പരിഹാരമാണ് മൈക്രൊ മാക്‌സിന്റെ എംഎംഎക്‌സ്337ജി മുന്നോട്ട് വെക്കുന്നത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. 30ഗ്രാം ഭാരമുള്ള എംഎംഎക്‌സ്337ജി 1699 രൂപയ്ക്കാണ് വിപണിയില്‍ ലഭിക്കുക.

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot