സാംസങ്ങിനെയും ആപ്പിളിനെയും കടത്തിവെട്ടി, മൈക്രോമാക്‌സ് ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി കീഴടക്കുന്നു

Posted By: Staff

സാംസങ്ങിനെയും ആപ്പിളിനെയും കടത്തിവെട്ടി, മൈക്രോമാക്‌സ് ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി കീഴടക്കുന്നു

കഴിഞ്ഞ ദിവസം സൈബര്‍ മീഡിയ റിസര്‍ച്ച് പുറത്തിറക്കിയ, ഇന്ത്യ ക്വാര്‍ടെര്‍ലി മീഡിയ ടാബ്ലെറ്റ് മാര്‍ക്കെറ്റ് റിവ്യൂ 2012 അനുസരിച്ച്, ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയില്‍ 0.55 മില്ല്യണ്‍ യൂണിറ്റുകളുടെ വില്‍പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് (2Q 2012). ജൂണ്‍ 30 വരെയുള്ള കണക്കാണിത്.

ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയുടെ 18.4 % പങ്കും മൈക്രോമാക്‌സ് ആണ് കൈയ്യടക്കിയിരിക്കുന്നത്. 13.3 % വില്‍പനയുമായി സാംസങ് രണ്ടാമതും, ആപ്പിള്‍ (12.3%) മൂന്നാം സ്ഥാനത്തുമാണ് 2Q 2012 ല്‍.

സി എം ആര്‍ ടെലികോംസ് പ്രാക്ടീസിലെ ലീഡ് അനലിസ്റ്റായ ഫൈസല്‍ കവൂസയുടെ അഭിപ്രായത്തില്‍, '2Q 2012 ല്‍ 47.4% ത്തോളം വില്‍പന പുതിയ കമ്പനികളാണ് നേടിയിരിക്കുന്നത്. വിനോദ-വിജ്ഞാന മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ആപ്ലിക്കേഷനുകളുമായി വന്നതാണ് അവരുടെ വിജയം. ഇതില്‍ നിന്നും വ്യക്തമാകുന്ന വസ്തുത എന്തെന്നാല്‍, ഈ കമ്പനികളെല്ലാം ഉന്നം വച്ചിരിക്കുന്നത് യുവാക്കളെയാണെന്നതാണ്'.

കുറഞ്ഞ-ഇടത്തരം വിലപ്പട്ടികയുമായി കടന്നു വന്നതാണ് ഈ പുതിയ കമ്പനികളെ വന്‍കിട ബ്രാന്‍ഡുകളില്‍ നിന്നും മാറ്റി നിര്‍ത്തി വിജയിപ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2Q 2012 കാലയളവ് വരെ ഏകദേശം 90 കമ്പനികള്‍ അവരുടെ ടാബ്ലെറ്റുകള്‍ അവതരിപ്പിച്ചു. അതോടെ ശരാശരി വില്‍പന മൂല്യം 2Q 2012 ല്‍ 1Q 2012നെ അപേക്ഷിച്ച്, 26000 രൂപയില്‍  നിന്നും 13000 രൂപയിലേക്ക് താഴ്ന്നു.

 

Please Wait while comments are loading...

Social Counting