മൈക്രോമാക്‌സിന്റെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് ബിസിനസ് റഷ്യയിലേക്കും

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് റഷ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ജനുവരി 24 മുതല്‍ റഷ്യന്‍ വിപണിയില്‍ കമ്പനിയുടെ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ലഭ്യമാവുമെന്ന് മൈക്രോമാക്‌സ് സി.ഇ.ഒയും സഹ സ്ഥാപകനുമായ രാഹുല്‍ ശര്‍മ അറിയിച്ചു.

കമ്പനിയുടെ ബിസിനസ് ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ഇന്ത്യന്‍ കമ്പനിക്ക് ആഗോള തലത്തില്‍ തിളങ്ങാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് തങ്ങളെന്നും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ നടക്കുന്ന ലാസ്‌വേഗാസില്‍ വച്ച് രാഹുല്‍ ശര്‍മ പറഞ്ഞു.

മൈക്രോമാക്‌സിന്റെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് ബിസിനസ് റഷ്യയിലേക്കും

കഴിഞ്ഞ ദിവസം സി.ഇ.എസില്‍ ലാപ്ടാബ് എന്ന പേരില്‍ ടാബ്ലറ്റ് മൈക്രോമാക്‌സ് അവതരിപ്പിച്ചിരുന്നു. വിന്‍ഡോസ് ഒ.എസും ആന്‍ഡ്രോയ്ഡ് ഒ.എസും സപ്പോര്‍ട് ചെയ്യുന്ന, ലാപ്‌ടോപായും ഉപയോഗിക്കാന്‍ കഴിയുന്ന ടാബ്ലറ്റ് ആയിരുന്നു ഇത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ഉപകരണം പ്രദര്‍ശിപ്പിക്കുന്നത്.

ലാപ്ടാബ് ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നും 500 ഡോളറില്‍ (31,000 രൂപ) കുറവായിരിക്കും വില എന്നും മൈക്രോമാക്‌സ് കരുതുന്നു.

ഇന്ത്യയില്‍ പിന്‍തുടര്‍ന്ന അതേ ബിസിനസ് രീതിതന്നെയാണ് റഷ്യയിലും കമ്പനി പിന്‍തുടരുക എന്ന് സി.ഇ.ഒ. രാഹുല്‍ശര്‍മ പറഞ്ഞു. മിക്ക രാജ്യങ്ങളിലും കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏശറയുണ്ട്. സാര്‍ക് രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ കാലുറപ്പിച്ചു കഴിഞ്ഞാല്‍ യൂറോപ് ഉള്‍പ്പെടെയുള്ള ഭൂഖണ്ഡങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. റഷ്യയില്‍ ഇപ്പോള്‍തന്നെ സീനിയര്‍ തലത്തില്‍ 10 എക്‌സിക്യുട്ടീവുകളെ നിയമിച്ചിട്ടുണ്ട്. അവിടെ ഓഫീസ് തുടങ്ങാനും പദ്ധതിയുള്ളതായി രാഹുല്‍ ശര്‍മ പറഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot