മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വച്ച് അസംബിള്‍ ചെയ്യുന്നു

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് അടുത്തവര്‍ഷം മുതല്‍ ഫോണുകള്‍ ഇന്ത്യയില്‍ വച്ചുതന്നെ അസംബിള്‍ ചെയ്യുന്നു. ഉത്തരഖണ്ഡിലെ രുദ്രപുര്‍ പ്ലാന്റ് ഇതിനായി സജ്ജമായിക്കഴിഞ്ഞു എന്ന് മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ അറിയിച്ചു.

മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വച്ച് അസംബിള്‍ ചെയ്യുന്ന

രുദ്രപുരില്‍ നിലവിലുള്ള പ്ലാന്റിലാണ് അസംബ്ലിംഗ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍തന്നെ നിര്‍മാണം നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 400 ജീവനക്കാരാകും ഇവിടെ ഉണ്ടാവുക. നിലവില്‍ മൈക്രോമാക്‌സ് ചൈനയില്‍ ആണ് ഫോണുകള്‍ നിര്‍മിക്കുന്നത്.

മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കമ്പനിയുടെ കഴിഞ്ഞ വര്‍ഷശത്ത വാര്‍ഷിക വരുമാനം 3,168 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷാവസാനമാകുമ്പോഴേക്കും ഇത് ഇരട്ടിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും രാഹുല്‍ ശര്‍മ പറഞ്ഞു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് മൈക്രോമാക്‌സ്. 2013-ലെ രണ്ടാംപാദ കണക്കനുസരിച്ച് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനമാണ് മൈക്രോമാക്‌സിന്. അടുത്ത വര്‍ഷം റഷ്യയിലേക്കും യൂറോപ്പിലേക്കും കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot