സൗരോര്‍ജ്ജത്തില്‍ ചാര്‍ജ്ജാകുന്ന മൈക്രോമാക്‌സ് മൊബൈല്‍

Posted By: Super

സൗരോര്‍ജ്ജത്തില്‍ ചാര്‍ജ്ജാകുന്ന മൈക്രോമാക്‌സ് മൊബൈല്‍

സൗരോര്‍ജ്ജ ചാര്‍ജ്ജിംഗ് പാനല്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണുമായി മൈക്രോമാക്‌സ് എത്തുന്നു. സൗരോര്‍ജ്ജമുപയോഗിച്ച് മൂന്ന് മണിക്കൂറിനകം ചാര്‍ജ്ജാകുന്ന ഫോണ്‍ 1.5 മണിക്കൂര്‍ ടോക്ക്‌ടൈം നല്‍കും. ഒരാഴ്ചക്കുള്ളില്‍ മൈക്രോമാക്‌സ് സോളാര്‍ പാനല്‍ ഇന്‍ബില്‍റ്റായ ഫോണ്‍ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൊബൈല്‍ ഫോണ്‍ രംഗത്ത് ധാരാളം നൂതന രീതികള്‍ അവതരിപ്പിച്ച പരിചയം മൈക്രോമാക്‌സിനുണ്ടെന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് മൈക്രോമാക്‌സ് സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

ഡ്യുവല്‍ സിം, ദൈര്‍ഘ്യമേറിയ ബാറ്ററി എന്നിവയുള്ള ഫോണുകള്‍ അവതരിപ്പിച്ചത്  മൈക്രോമാക്‌സാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സോളാര്‍ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot