കാൻസർ നേരത്തേ കണ്ടെത്തുവാൻ ഈ 'പിൽക്യാംസ്' വിഴുങ്ങിയാൽ മതിയാകും

|

ഇന്ന് പലതരത്തിലുള്ളതും, പല വലിപ്പത്തിലുമുള്ള ക്യാമറകൾ വിപണിയിൽ ലഭ്യമാണ്. നിരവധി മേഖലകളിൽ ക്യാമറ സംവിധാനം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി വരുന്നു. പ്രധാനമായും ആരോഗ്യരംഗത്ത് ക്യാമറയുടെ അനന്തരസാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. പലതരത്തിലുള്ള പ്രയാസമേറിയ ശാസ്ത്രക്രിയകൾ ഇന്ന് ക്യാമറ ഇല്ലാതെ ചെയ്യുവാൻ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുന്നു. അത്തരത്തിൽ വരുന്ന റോബോട്ടിക്, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ ഒരു ഉദാഹരണമാണ്. ഇപ്പോൾ മറ്റൊരു വേറിട്ട രീതി ആരോഗ്യരംഗത്ത് പരീക്ഷിക്കുകയാണ് ബ്രിട്ടനിലെ ശാസ്ത്രജ്ഞർ.

 

കാൻസർ നേരത്തേ കണ്ടെത്തുവാൻ ഈ 'പിൽക്യാംസ്' വിഴുങ്ങിയാൽ മതിയാകും

ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരവും സങ്കീര്‍ണവുമാണ് കോളോ റെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം മലാശയ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. ഇതിനെതിരായി പ്രവർത്തിക്കുവാൻ 11,000 ദേശീയ ആരോഗ്യ സേവന രോഗികളുടെ ഒരു സംഘം ഒരു പ്രത്യേക കാപ്സ്യൂൾ സ്വീകരിക്കാൻ അണിനിരക്കുകയുണ്ടായി. ഈ പറയുന്ന പ്രത്യേക കാപ്സ്യൂളിനുള്ളിൽ ഒരു ചെറിയ ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വിവിധതരം ക്യാൻസറുകൾ പരിശോധിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്.

കാൻസർ നേരത്തേ കണ്ടെത്തുവാൻ ഈ 'പിൽക്യാംസ്' വിഴുങ്ങിയാൽ മതിയാകും

മറ്റ് കാൻസർ സ്ക്രീനിംഗ് രീതികളേക്കാൾ ഇത് വളരെ മികച്ചതുമാണ് എന്ന് കാപ്സ്യൂളിന് പിന്നിലെ ഗവേഷകർ പറയുന്നു. പിൽക്യാംസ് എന്നറിയപ്പെടുന്ന ഈ ക്യാപ്‌സൂളുകൾ വിഴുങ്ങുകയും ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ ഓരോ ഗുളികയ്ക്കുള്ളിലെ ക്യാമറകൾക്കും സെക്കൻഡിൽ രണ്ട് ചിത്രങ്ങൾ പകർത്തുവാനും സാധിക്കും. രോഗി അവരോടൊപ്പം കൊണ്ടുപോകുന്ന ഒരു ഡാറ്റ റെക്കോർഡറിൽ ഈ ചിത്രങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു.

പെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തുപെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തു

കാൻസർ നേരത്തേ കണ്ടെത്തുവാൻ ഈ 'പിൽക്യാംസ്' വിഴുങ്ങിയാൽ മതിയാകും
 

"ഇംഗ്ലണ്ടിൽ ഓരോ വർഷവും 42,000 ത്തോളം പേർക്ക് മലാശയ അര്‍ബുദം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറയുന്നു, അതായത് ഒരു ദിവസം നൂറിലധികം ആളുകൾ എന്ന അനുപാതമാണ് കാണിക്കുന്നത്," എൻ‌എച്ച്‌എസ് കാൻസർ ക്ലിനിക്കൽ ഡയറക്ടർ പീറ്റർ ജോൺസൺ പറഞ്ഞു. "ഒരു സാധാരണ കൊളോനോസ്കോപ്പിക്കായി കാത്തിരിക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ഈ ക്യാമറ പരിശോധനയെന്ന് ഞങ്ങൾ കരുതുന്നു

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഐഒഎസ് ഡിവൈസുകളിലേക്കും എത്തുന്നുബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഐഒഎസ് ഡിവൈസുകളിലേക്കും എത്തുന്നു

കാൻസർ നേരത്തേ കണ്ടെത്തുവാൻ ഈ 'പിൽക്യാംസ്' വിഴുങ്ങിയാൽ മതിയാകും

"പിൽക്യാംസ് വിഴുങ്ങുന്നത് പരമ്പരാഗത എൻഡോസ്കോപ്പിയേക്കാൾ പ്രയാസം കുറഞ്ഞതാണ്. എൻഡോസ്കോപ്പി രോഗിയുടെ തൊണ്ടയിലേക്കും അന്നനാളത്തിലേക്കും നീളമുള്ള വഴക്കമുള്ള ട്യൂബ് കടത്തിവിടുകയാണ് ചെയ്യുന്നത്. എന്നാൽ, ഈ പുതിയ ക്യാപ്സ്യൂൾ രീതി തികച്ചും സുരക്ഷിതമാണ്. ക്യാപ്‌സൂൾ ക്യാമറ സാങ്കേതികവിദ്യ കഴിഞ്ഞ വർഷം മുതൽ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ആശുപത്രിയിൽ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

Best Mobiles in India

English summary
You swallow a tiny camera the size of a huge vitamin pill during a capsule endoscopy treatment. The capsule has lights that illuminate your digestive system, a camera that takes pictures, and an antenna that delivers the pictures to a belt-mounted recorder.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X