വിന്‍ഡോസ് 8ലേക്ക് പഴയ ഒഎസ് അപ്‌ഗ്രേഡ് ചെയ്യാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

By Super
|
വിന്‍ഡോസ് 8ലേക്ക് പഴയ ഒഎസ് അപ്‌ഗ്രേഡ് ചെയ്യാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് പഴയ വിന്‍ഡോസ് ഒഎസ് അപ്‌ഗ്രേഡ് ചെയ്യണം എന്നുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിന്‍ഡോസ് 8 അപ്‌ഗ്രേഡിനായുള്ള ഓര്‍ഡറുകള്‍ മൈക്രോസോഫ്റ്റ് സ്വീകരിച്ചു തുടങ്ങി. ഒക്ടോബര്‍ 26ലെ ഔദ്യോഗിക അവതരണത്തിന് ശേഷം ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് ഒഎസ് അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

വിന്‍ഡോസിന്റെ മുന്‍ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ലഭിക്കുക. 699 രൂപ മുതലാണ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അപ്‌ഗ്രേഡിന് ഈടാക്കുന്നത്. ജൂണ്‍ 2 മുതല്‍ വിന്‍ഡോസ് 7 അധിഷ്ഠിത സിസ്റ്റം വാങ്ങിയ പിസി ഉടമകള്‍ക്ക് വിന്‍ഡോസ് 8ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കുറഞ്ഞ തുകയേ ഈടാക്കുന്നുള്ളൂ.

 

2013 ജനുവരി 31 വരെയാണ് ഈ വിലയില്‍ വിന്‍ഡോസ് 8 അപ്‌ഗ്രേഡുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിന്‍ഡോസ് 7 കൂടാതെ വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ ഉപയോക്താക്കള്‍ക്കും അപ്ഗ്രഡ് സാധിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X