മൈക്രോസോഫ്റ്റ് ഗൂഗിളിനെ ഒതുക്കുമോ ?

Posted By: Staff

മൈക്രോസോഫ്റ്റ് ഗൂഗിളിനെ ഒതുക്കുമോ ?

ലോകത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ആര് എന്ന ചോദ്യത്തിന് ഗൂഗിള്‍ എന്നല്ലാതെ മറ്റൊരുത്തരമുണ്ടാകില്ല. സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ ഗൂഗിളിന്റെ പിന്നില്‍ മാത്രമേ മൈക്രോസോഫ്റ്റിന്റെ സംരംഭമായ ബിംഗ് വരൂ. എന്നാല്‍ ഗൂഗിളിനെ വെറുമൊരു ഷോപ്പിംഗ് ഗൈഡായി ഒതുക്കാനാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ശ്രമം.ഈയടുത്തെയിടെ ഷോപ്പിങ്ങുമായി ബന്ധപ്പെട്ട സെര്‍ച്ചുകളില്‍ ഗൂഗിള്‍ വരുത്തിയ പരിഷ്‌ക്കാരമാണ് മൈക്രോസോഫ്റ്റ് ആയുധമാക്കിയിരിയ്ക്കുന്നത്. ഗൂഗിള്‍ വരുത്തിയ മാറ്റമനുസരിച്ച് ഷോപ്പിങ്ങുമായി ബന്ധപ്പെട്ട സെര്‍ച്ചുകളില്‍ പ്രത്യക്ഷപ്പെടാന്‍ കച്ചവടക്കാര്‍ ഗൂഗിളിന് നിശ്ചിത തുക നല്‍കണം.

ലോകത്തിലെ ഏറ്റവും ചെറിയ 5 ഫോണുകള്‍

മൈേ്രക്രാസോഫ്റ്റ് കോര്‍പ്പറേഷന്റെ പുതിയ പരസ്യങ്ങളിലെല്ലാം ഗൂഗിളിനെ നമ്പിയാല്‍ നിങ്ങള്‍ വഞ്ചിയ്ക്കപ്പെടും എന്ന രീതിയിലുള്ള ആക്ഷേപങ്ങളാണ് നിറയുന്നത്. എന്‍ബിസി, സിഎന്‍എന്‍ തുടങ്ങിയ ചാനലുകളില്‍ വന്ന പരസ്യങ്ങളില്‍, ദ ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍,  വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ പത്രങ്ങളിലും ഒക്കെ ഇത്തരം പരസ്യങ്ങള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മാത്രമല്ല സ്‌ക്രൂഗിള്‍ഡ്.കോം എന്നപേരില്‍ ഒരു വെബ്‌സൈറ്റും മൈക്രോസോഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഗൂഗിള്‍ പണത്തിന് വേണ്ടി ജനങ്ങളെ വഞ്ചിയ്ക്കുന്നു എന്നും, അത് കൊണ്ട് എത്രയും വേഗം ബിങ്ങിലേയ്ക്ക് മാറാനുമാണ് ആഹ്വാനം.

എന്നാല്‍ ഗൂഗിള്‍ ഈ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.  ഈ മാറ്റത്തിലൂടെ കച്ചവടക്കാരെ കൂടുതല്‍ കൃത്യവും, വ്യക്തവുമായ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കുകയാണ്  തങ്ങളുടെ ലക്ഷ്യമെന്നാണ് ഗൂഗിളിന്റെ വാദം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot