വിന്‍ഡോസ് 10-ല്‍ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ "പണി പാളും"...!

വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ട് വളരെയധികം നാളുകളായില്ല. വളരെയധികം ഉപയോഗ സൗഹൃദ സവിശേഷതകളുമായാണ് മൈക്രോസോഫ്റ്റ് അവരുടെ പുതിയ ഒഎസ് എത്തിച്ചിരിക്കുന്നത്.

വിന്‍ഡോസ് 10 ഉപയോക്താക്കളുടെ സ്വകാര്യത ആക്രമിക്കുന്നതായി കടുത്ത ആരോപണം...!

വ്യാജ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നവരെ കൈയോടെ പിടികൂടാനുളള പ്രത്യേകതയുമായാണ് വിന്‍ഡോസ് 10 എത്തുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

വിന്‍ഡോസ് 10 ഉപയോഗം എളുപ്പമാക്കാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് 10

വ്യാജ സോഫ്റ്റ്‌വെയറുകളും വ്യാജ ഗെയിമുകളും ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ റിമോട്ട് ആയി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുളള പ്രത്യേകതയുമായാണ് വിന്‍ഡോസ് 10 എത്തുന്നത്.

 

വിന്‍ഡോസ് 10

യൂറോപ്യന്‍ ലൈസന്‍സ് എഗ്രിമെന്റ് ടേംസ് ഓഫ് കണ്ടീഷന്‍സ് അനുസരിച്ചാണ് ഈ പ്രത്യേകത മൈക്രോസോഫ്റ്റ് നേടിയെടുത്തിരിക്കുന്നത്.

 

വിന്‍ഡോസ് 10

ഈ കരാറനുസരിച്ച് വ്യാജ ഹാര്‍ഡ്‌വെയറും ഉപയോഗിക്കാന്‍ സാധ്യമല്ല.

 

വിന്‍ഡോസ് 10

ടെക്.ഫസ്റ്റ്‌പോസ്റ്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

വിന്‍ഡോസ് 10

എന്നാല്‍ വ്യാജ ഗെയിമുകളും വ്യാജ സോഫ്റ്റ്‌വെയറുകളും കമ്പനി എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നില്ലെന്നത് ഇത് സംബന്ധിച്ച് ദുരൂഹതയേറ്റുന്നു.

 

വിന്‍ഡോസ് 10

റിമോട്ട് ആയി ഉപയോക്താക്കളുടെ സിസ്റ്റം ആക്‌സസ് ചെയ്യുന്നത് സ്വകാര്യതയ്ക്ക് നേരെയുളള കടന്നു കയറ്റമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

വിന്‍ഡോസ് 10

വ്യാജ വിന്‍ഡോസ് ഒഎസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10-ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെങ്കില്‍ ഒറിജിനല്‍ വിന്‍ഡോസ് 10 വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്.

 

വിന്‍ഡോസ് 10

ഇതുമൂലം ഒറിജിനലിനേക്കാള്‍ വിപണിയില്‍ ഇരട്ടിയുളള പൈറേറ്റഡ് ഒഎസുകളുടെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Microsoft can now remotely disable pirated games, if you’re running them on Windows 10.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot