മൈക്രോസോഫ്റ്റ് സിഇഒ നാദല്ല ശബളയിനത്തില്‍ വാങ്ങുന്നത് 500 കോടി രൂപ...!

Written By:

ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല ചേര്‍ന്നു. 8.43 കോടി ഡോളര്‍ അതായത് 506 കോടി രൂപയാണ് ഒരു കൊല്ലം ശബളയിനത്തില്‍ നാദല്ലയ്ക്ക് മൈക്രോസോഫ്റ്റ് നല്‍കുക. കഴിഞ്ഞ ഫിബ്രവരിയിലാണ് മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സി ഇ ഒ ആയി ബാംഗ്ലൂരുകാരനായ നാദല്ല ചുമതലയേറ്റത്.

കമ്പനിയുടെ ഓഹരികളായാണ് ശമ്പളത്തില്‍ നല്ലൊരു പങ്ക് നാദല്ലയ്ക്ക് ലഭിക്കുക. വാര്‍ഷിക ശമ്പളപാക്കേജില്‍ 7.98 കോടി ഡോളര്‍ അതായത് 479 കോടി രൂപ ആണ് ഓഹരികളായി അദ്ദേഹത്തിന് ലഭിക്കുക. എന്നാല്‍ തുകയുടെ നല്ലൊരു പങ്ക് 2019 വരെ നാദല്ലയുടെ കൈയില്‍ കിട്ടാനിടയില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

നാദല്ല ശബളയിനത്തില്‍ വാങ്ങുന്നത് 500 കോടി രൂപ...!

മുമ്പ് മൈക്രോസോഫ്റ്റിന്റെ സി ഇ ഒ-മാരായിരുന്ന ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍ എന്നിവര്‍ക്ക് ശമ്പളത്തിന്റെ ഭാഗമായി ഓഹരിവിഹിതം നല്‍കേണ്ട സ്ഥിതിയുണ്ടായിരുന്നില്ല. ഇരുവര്‍ക്കും മൈക്രോസോഫ്റ്റില്‍ ഓഹരിപങ്കാളിത്തം ഉണ്ടായിരുന്നതിനാലാണിത്. യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് മുന്നില്‍ മൈക്രോസോഫ്റ്റ് സമര്‍പ്പിച്ച രേഖകളിലാണ് നാദല്ലയുടെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിട്ടുളളത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot