മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ കമ്പനിക്കുള്ളില്‍നിന്നു തന്നെ?

Posted By:

മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ നിലവില്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ആരെങ്കിലും തന്നെ ആയിരിക്കുമെന്ന് സൂചന. സി.ഇ.ഒയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടിത്തിലേക്ക് അടുക്കവെയാണ് ഇത്തരമൊരു അഭ്യൂഹം ഉയര്‍ന്നിരിക്കുന്നത്.

കൂടാതെ പദവിയിലേക്ക് സജീവമായി പരിഗണിച്ചിരുന്ന ഫോര്‍ഡ് സി.ഇ.ഒ അലന്‍ മുലല്ലി മൈക്രോസോഫ്റ്റിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതും ഇത്തരമൊരു ധാരണ പരക്കാന്‍ കാരണമായി. എന്തായാലും ഫെബ്രുവരിക്കു ശേഷം മാത്രമെ പുതിയ സി.ഇ.ഒ ആരെന്ന പ്രഖ്യാപനം ഉണ്ടാകു എന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ കമ്പനിക്കുള്ളില്‍നിന്നു തന്നെ?

കമ്പനിക്കുള്ളില്‍ നിന്നുള്ള വ്യക്തികളെയാണ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കില്‍ നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍ഡ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ വൈസ്പ്രസിഡന്റായ ഇന്ത്യന്‍ വംശജന്‍ സത്യ നഡെല്ലക്കും ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായ ടോണി ബേറ്റ്‌സിനുമാണ് സാധ്യത കൂടുതല്‍ കലപിക്കപ്പെടുന്നത്.

ഇതിനു പുറമെ നോകിയ സി.ഇ.ഒ സ്റ്റീഫന്‍ എലപിനും സാധയതയുണ്ട്. നോകിയയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സ്റ്റീഫന്‍ എലപ് മൈക്രോസോഫ്റ്റിന്റെ ഭാഗമായി മാറും. മാത്രമല്ല, മുന്‍പ് മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതും അദ്ദേശത്തിന് ഗുണം ചെയ്യും.

അതേസമയം പുറത്തുനിന്നുള്ള ആരെയെങ്കിലും തന്നെ എടുക്കാനാണ് കമ്പനി തീരുമാനിക്കുന്നതെങ്കില്‍ ഫേസ്ബുക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ്, VMware സി.ഇ.ഒ. പാറ്റ് ജെല്‍സിംഗര്‍, Pivotal സി.ഇ.ഒ പോള്‍ മാരിറ്റ്‌സ് എന്നിവരില്‍ ഒരാള്‍ ആവാനും സാധ്യതയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot