ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി മൈക്രോസോഫ്റ്റ് മത്സരം

Posted By: Super

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി മൈക്രോസോഫ്റ്റ് മത്സരം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും പങ്കെടുപ്പിച്ച് മൈക്രോസോഫ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ് മത്സരം. ഐ അണ്‍ലോക്ക് ജോയ് (i unlock joy) എന്ന പേരില്‍ അറിയപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിന്‍ഡോസ് ഫോണ്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 31 വരെ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

രണ്ട് വിഭാഗമായാണ് മത്സരം. ടെക്‌നോളജി പ്രൊഫഷണലുകള്‍ക്ക് ഡെവലപേഴ്‌സ് വിഭാഗത്തില്‍ മത്സരിക്കാം. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരവിഭാഗവും ഉണ്ട്. ഡെവലപര്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ ഈ വെബ്‌സൈറ്റ് ലിങ്കില്‍ ലോഗ് ഓണ്‍ ചെയ്യുകയും കൂടാതെ വിന്‍ഡോസ് ഫോണ്‍ ഡിവൈസ് സെന്ററില്‍ (Windows Phone Dev Center) രജിസ്റ്റര്‍ ചെയ്യുകയും വേണം.

അപ്പോള്‍ വിന്‍ഡോസ് ഫോണ്‍ എസ്ഡികെ (Windows Phone SDK) ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന്  ആപ്ലിക്കേഷന്‍ തയ്യാറാക്കി  അംഗീകാരം ലഭിച്ച ശേഷം മൈക്രോസോഫ്റ്റ ആപ്ലിക്കേഷന്‍ സ്റ്റോറായ മാര്‍ക്കറ്റ്‌പ്ലേസില്‍ അത് സബ്മിറ്റ് ചെയ്യുകയുമാവാം. ഇതെല്ലാം ഒക്ടോബര്‍ 31ന് മുമ്പ് ചെയ്തിരിക്കണം.

18 വയസ്സു തികഞ്ഞവരോ അതിന് മുകളില്‍ പ്രായമുള്ളവരോ ആയവര്‍ക്ക് സ്റ്റുഡന്റ് വിഭാഗത്തില്‍ മത്സരിക്കാം. എന്നാല്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുകയാണെന്നതിന് തെളിവ് വേണം. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൈക്രോസോഫ്റ്റ് ഡ്രീംസ്പാര്‍ക്ക്  അംഗവും ആയിരിക്കണം.

പിന്നീട്  ഈ ലിങ്കില്‍ പോയി സ്റ്റുഡന്റ് എന്ന വിഭാഗത്തില്‍ ക്ലിക് ചെയ്ത് പ്രോഗ്രാമിനായി രജിസ്റ്റര്‍ ചെയ്യുക. കൂടാതെ ഡ്രീസ്പാര്‍ക്ക് വഴി വിന്‍ഡോസ് ഫോണ്‍ ഡിവൈസ് സെന്ററിലും രജിസ്റ്റര്‍ ചെയ്യണം. അതിന് ശേഷം വിന്‍ഡോസ് ഫോണ്‍ എസ്ഡികെ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഡെവലപേഴ്‌സ് വിഭാഗത്തില്‍ പറഞ്ഞിരിക്കുന്ന അതേ രീതി പിന്തുടരുക.

വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റൊരു നേട്ടം, ക്ലെയിം ഗുഡ്ഡീസ് എന്ന ഫോം പൂരിപ്പിച്ചാല്‍ വിന്‍ഡോസ് ഫോണ്‍, മൈക്രോസോഫ്റ്റ് ടെക്എഡി(MS TechEd)ലേക്കുള്ള പാസുകള്‍, ഇ-സര്‍ട്ടിഫിക്കറ്റ് എന്നിവ നേടാനാകും.

അവസാന തിയ്യതിയ്ക്ക് മുമ്പായി ആപ്ലിക്കേഷന്‍ സെര്‍ട്ടിഫൈ ചെയ്ത് പ്രസിദ്ധപ്പെടുത്തിയവര്‍ക്കാണ് തുടര്‍ന്ന് മത്സരിക്കാന്‍ അവസരം. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു പുതിയ വിന്‍ഡോസ് ഫോണ്‍ ലഭിക്കുന്നതാണ്.

മാര്‍ക്കറ്റ്‌പ്ലേസില്‍ (Marketplace) കുറഞ്ഞത് മൂന്ന് ആപ്ലിക്കേഷനുകള്‍ സബ്മിറ്റ് ചെയത ആദ്യത്തെ കുറച്ചുപേര്‍ക്കും മൈക്രോസോഫ്റ്റ് ഉറപ്പായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യത്തെ 100 ഡെവലപേഴ്‌സിന് വിന്‍ഡോസ് ഫോണ്‍ ലഭിക്കും. അടുത്ത 100 പേര്‍ക്ക് 5,000 രൂപയാണ് സമ്മാനം, അടുത്ത 50 പേര്‍ക്ക് എംഎസ് ടെക്എഡിലേക്കുള്ള പാസും ലഭിക്കുന്നതാണ്.

വിദ്യാര്‍ത്ഥി വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യത്തെ 100 പേര്‍ക്ക് വിന്‍ഡോസ് ഫോണ്‍ ലഭിക്കും. അടുത്ത 25 പേര്‍ക്ക് എംഎസ് ടെക്എഡിലേക്കുള്ള പാസും സമ്മാനമായി ലഭിക്കും. ഏതെങ്കിലും ഒരു വിന്‍ഡോസ് ആപ്ലിക്കേഷന്‍ സമര്‍പ്പിച്ച് അതിനെ സെര്‍ട്ടിഫൈ ചെയ്യുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് മൈക്രോസോഫ്റ്റ് സെര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot