വിന്‍ഡോസ് 7ഉം, 8ഉം ഇനി വില്‍പ്പനയ്ക്കില്ല...!

Written By:

വിന്‍ഡോസ് 7 ഉം 8 ഉം വിപണിയില്‍ ഇനി ഉണ്ടാകില്ല. വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 10 അടുത്ത കൊല്ലം തുടക്കത്തില്‍ എത്തുന്നതിന് മുന്നോടിയായാണ് ഇവ പിന്‍വലിക്കുക. ഇനി മുതല്‍ വാങ്ങുന്ന പി.സികളിലും ലാപ്‌ടോപ്പുകളിലും വിന്‍ഡോസ് 8.1 ആയിരിക്കും മൈക്രോസോഫ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.

വിന്‍ഡോസ് 7ഉം, 8ഉം ഇനി വില്‍പ്പനയ്ക്കില്ല...!

അതേസമയം, മൈക്രോസോഫ്റ്റ് ഒഎസ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ 53 ശതമാനവും ഇപ്പോഴും വിന്‍ഡോസ് 7-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിന്‍ഡോസ് 8 വേണ്ടത്ര സ്വീകരിക്കണം ഉപയോക്താക്കളുടെ ഇടയില്‍ ഉണ്ടായില്ല. 6 ശതമാനം പേര്‍ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്.

വിന്‍ഡോസ് എക്‌സ് പി പൂര്‍ണ്ണമായും ഏപ്രിലില്‍ മൈക്രോസോഫ്റ്റ് പിന്‍വലിച്ചിരുന്നു, ഒപ്പം ഇതിനുള്ള ടെക്‌നോളജി സപ്പോര്‍ട്ടും മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു. എന്നാല്‍ വിപണിയില്‍ നിന്നും വിന്‍ഡോസ് 7, 8 വേര്‍ഷനുകള്‍ പിന്‍വലിക്കുമെങ്കിലും ഇതിനുള്ള ടെക്‌നോളജി സപ്പോര്‍ട്ട് തുടരുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot