സോഷ്യല്‍; മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

Posted By: Staff

സോഷ്യല്‍; മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സംരംഭത്തിന് തുടക്കമിട്ടു. സോഷ്യല്‍ (so.cl) എന്നാണ് ഈ സൈറ്റിന്റെ പേര്. ഫെയ്‌സ്ബുക്ക്, വിന്‍ഡോസ് ലൈവ് അക്കൗണ്ട് ഉപയോഗിച്ച് അംഗങ്ങള്‍ക്ക് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാം.

ഇതിന് മുമ്പ് ചില യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായായിരുന്നു 'സോഷ്യല്‍' സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പ്രോജക്റ്റ് ഇപ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്കായി തുറന്നിരിക്കുകയാണ്.

സെര്‍ച്ചിംഗിനും കണ്ടന്റ് ഷെയറിംഗിനും പ്രാധാന്യം നല്‍കുന്ന സൈറ്റ് മൈക്രോസോഫ്റ്റിന്റെ ഫ്യൂസ് ലാബ്‌സിലാണ് ജനിച്ചത്. വിദ്യാഭ്യാസ രംഗത്തെ ഗവേഷകരെയാണ് ഇത് ലക്ഷ്യമിടുന്നത്. ഇത്തരം ഗവേഷകരില്‍ നിന്നും ഗവേഷക പ്രബന്ധങ്ങളും മറ്റും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍+ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സവിശേഷതകളും ഈ സൈറ്റില്‍ ഉള്‍പ്പെടുന്നുണ്ട്.

കമന്റ്, ഷെയര്‍, ടാഗ് സൗകര്യങ്ങള്‍ മറ്റ് സോഷ്യല്‍ സൈറ്റുകളിലേത് പോലെ സോഷ്യലിലും ഉണ്ട്. റിഫ് എന്ന ഒരു സൗകര്യം കൂടിയുണ്ട്. റിഫാണ് മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിക്കുന്ന സവിശേഷത. ഒരു പോസ്റ്റില്‍ മറ്റ് സോഷ്യല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന സൗകര്യമാണ് റിഫ്.

നിലവില്‍ ഈ സൈറ്റില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമില്ല. എന്നാല്‍ ഉടന്‍ തന്നെ ഈ സൗകര്യവും സൈറ്റില്‍ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. പോസ്റ്റില്‍ ലൈക്ക് ചെയ്യുന്നതിനൊപ്പം മറ്റ് പോസ്റ്റുകള്‍ക്കൊരു 'സ്‌മൈല്‍' നല്‍കാനും ഉപയോക്താക്കള്‍ക്ക് കഴിയും. വീഡിയോ ഷെയര്‍ ചെയ്യാനും സെര്‍ച്ച് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot