ഒന്നും രണ്ടുമല്ല, മൂന്ന് ഡിസ്‌പ്ലേ ഉള്ള ഫോണുമായി മൈക്രോസോഫ്റ്റ്!

|

സ്മാർട്ട്‌ഫോൺ രംഗത്ത് ഇന്ന് ഏറെ മുന്നേറ്റം നടത്തുന്ന രണ്ട് കാര്യങ്ങൾ ഫോൺ ഡിസ്‌പ്ലേയും ക്യാമറയും ആണെന്ന് നിസ്സംശയം പറയാം. വലിയ കമ്പനികളെല്ലാം തന്നെ വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ, ക്യാമറ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോണുകളാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ഒട്ടനവധി പിതുമായാർന്ന ഫോണുകൾക്കായുള്ള പരീക്ഷണങ്ങൾ അണിയറയിൽ നടക്കുന്നുമുണ്ട്.

 
ഒന്നും രണ്ടുമല്ല, മൂന്ന് ഡിസ്‌പ്ലേ ഉള്ള ഫോണുമായി മൈക്രോസോഫ്റ്റ്!

ഇതിന്റെയെല്ലാം ഫലമായി ബെസൽ നന്നേ കുറച്ചുള്ള മുൻഭാഗം പൂർണ്ണമായും സ്ക്രീൻ മാത്രമായി അവശേഷിക്കുന്ന രീതിയിലുള്ള പല മോഡലുകളും പല കമ്പനികളും അവതരിപ്പിച്ചത് നമ്മൾ കണ്ടു. അത് കൂടാതെ ആപ്പിൾ നോച്ച് സംവിധാനം കൊണ്ടുവന്നതും മറ്റു കമ്പനികൾ അത് അനുകരിച്ചു ഫോണുകൾ ഇറക്കിയതുമെല്ലാം നമുക്കറിയാം.

 

അതിനാൽ ഡിസ്‌പ്ലേ രംഗത്ത് വരുംകാലങ്ങളിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ ഇനിയും പ്രതീക്ഷിക്കാം എന്ന് തീർച്ച. ആ ഒരു പ്രതീക്ഷക്ക് ആക്കം കൂട്ടുന്ന ഒരു സംഭവമാണ് ടെക്ക് ഭീമൻ മൈക്രോസോഫ്റ്റിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മൂന്ന് ഡിസ്‌പ്ലേ ഉള്ള ഒരു ഫോൺ, അതാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കാൻ പോകുന്നത്. നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ് എന്നതിനാൽ ഇറങ്ങാൻ അൽപ്പം വൈകും എങ്കിലും ഈയൊരു ഡിസൈനിന്റെ പേറ്റന്റ് ലഭിക്കാനായി മൈക്രോസോഫ്റ്റ് അപേക്ഷിച്ചിട്ടുണ്ട്. അകത്തേക്കും പുറത്തേക്കും മടക്കാവുന്ന രീതിയിലുള്ള ടാബ്‌ലെറ്റ് പോലെയുള്ള ഒരു ഉപകരണമാണ് മൈക്രോസോഫ്റ്റിന്റെ മനസ്സിലുള്ളത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം.

രണ്ടു മുഖ്യ ഡിസ്‌പ്ലേ, മടക്കിൽ ഒരു ഡിസ്‌പ്ലേ എന്നിങ്ങനെയാണ് മൂന്ന് ഡിസ്‌പ്ലേകൾ ഉൾകൊള്ളിക്കുക. വരും കാലങ്ങളിൽ മടക്കുന്ന ഫോണുകൾ ലോകം കീഴടക്കും എന്ന് നല്ലപോലെ അറിയാവുന്നതിനാൽ ടെക്ക് ഭീമൻമാരായ എൽജി, ആപ്പിൾ, സാംസങ് എന്നിവർ എല്ലാം തന്നെ മടക്കുന്ന ഫോണുകൾക്കായുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള കഠിനമായ പ്രായത്നത്തിലാണ്. ഈ കമ്പനികളെല്ലാം തന്നെ വ്യത്യസ്ത രൂപകല്പനയിലുള്ള പല മടക്കുന്ന ഉപകരണങ്ങൾക്കായുള്ള പേറ്റന്റ് അപേക്ഷ നൽകിയിട്ടുമുണ്ട്.

ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെയും നോട്ട് 5-ന്റെയും തകരാറുകള്‍ എങ്ങനെ പരിഹരിക്കാംഷവോമി റെഡ്മി നോട്ട് 5 പ്രോയുടെയും നോട്ട് 5-ന്റെയും തകരാറുകള്‍ എങ്ങനെ പരിഹരിക്കാം

എൽജിയാണ് ഈ രംഗത്ത് ഏറെ പരീക്ഷണങ്ങൾ നടത്തുന്നത് എങ്കിൽ സാംസങ്ങും ഒട്ടും പിന്നിലല്ല. ഈയടുത്തായി കൂടെ സാംസങ് ഒരു മടക്കുന്ന ഉപകരണത്തിനായുള്ള പേറ്റന്റ് അപേക്ഷ നൽകിയിട്ടുണ്ട്. 2019 അവസാനത്തോടെ തങ്ങളുടെ ആദ്യത്തെ മടക്കും ഫോൺ വിപണിയിൽ എത്തിക്കാൻ ആവും എന്ന് കമ്പനി പ്രതീക്ഷിക്കുന്നുമുണ്ട്.

ആപ്പിളും ഈ രംഗത്ത് ഒട്ടും പിറകിൽ അല്ല. തങ്ങളുടേതായ രീതിയിൽ പല പരീക്ഷണങ്ങളും ആപ്പിളും നടത്തതിപ്പോരുന്നു. എന്തായാലും ഈ രംഗത്തേക്ക് സ്മാർട്ട്‌ഫോൺ വിപണിയിൽ അത്ര വിജയം കൊയ്യാതെ പോയ കമ്പനിയായ മൈക്രോസോഫ്റ്റ് കടന്നുവരുന്നത് ഏവരെയും അല്പം അതിശയിപ്പിക്കുന്നതും അതേസമയം പ്രതീക്ഷ നല്കുന്നതുമാണ്.

മൈക്രോസോഫ്റ്റിന്റെ ഈ പദ്ധതി നടപ്പിലാകുകയാണെങ്കിൽ മടക്കുന്ന ഫോണുകൾ, ടാബ്‌ലറ്റുകൾ എന്നിവയുടെ സാങ്കേതികവിദ്യയിൽ പുത്തൻ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ഇടയ്ക്ക് ചില കമ്പനികൾ രണ്ടു ഡിസ്‌പ്ലേ ഉള്ള മടക്കും ഫോണുകൾ അവതരിപ്പിച്ചിരുന്നു എങ്കിലും നിവർത്തിയാൽ രണ്ടു ഡിസ്‌പ്ലേക്കും ഇടയിലുള്ള അകലം ഒരു പ്രശ്നമാകുമായിരുന്നു. അതിന് ഈ പുതിയ സാങ്കേതികവിദ്യ പരിഹാരമാകും.

എന്നാൽ ഈ സാങ്കേതിക വിദ്യ എന്തുമാത്രം നടപ്പിലാകും എന്നും കണ്ടറിയേണ്ടതുണ്ട്. ഇപ്പോൾ നമുക്ക് ആലോചിക്കുമ്പോൾ സാധ്യമാകാനുള്ള സാഹചര്യങ്ങൾ കുറവാണ്. ഇനി നടന്നാൽ തന്നെ മൈക്രോസോഫ്റ്റ് അതുപയോഗിച്ച് ഫോൺ തന്നെ നിർമിക്കും എന്ന് പ്രതീക്ഷിക്കാനും വയ്യ. ഒരുപക്ഷേ തങ്ങളുടെ വിൻഡോസ് അധിഷ്ഠിത മടക്കുന്ന ഒരു ടച്ച് പിസി ആയിരിക്കാം കമ്പനിയുടെ പരിഗണനയിൽ.

പൂർണ്ണമായും ടച്ച് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാവുന്ന വിൻഡോസ് മൈക്രോസോഫ്റ്റ് ഈയടുത്തായി അവതരിപ്പിച്ചിട്ടുമുണ്ട്. ഇനി ഫോൺ ആണെങ്കിൽ തന്നെ വിൻഡോസ് ഒഎസ് ആകാനാവും സാധ്യത. എന്തായാലും കാത്തിരുന്ന് കാണാം.

Best Mobiles in India

Read more about:
English summary
Microsoft has filed a patent for a smartphone that will use three screens. A recently published patent shows a tablet-like device that can be folded both inwards and outwards. It has two primary displays which can be seen when the device is opened up. But, the device also includes a third display located on the hinge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X