കോമണ്‍സ് മാള്‍; ഇവിടെ എല്ലാം ഒരു കുടക്കീഴില്‍

By Bijesh
|

വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ് കാമ്പസ് അത്ഭുതങ്ങളുടെ മായക്കാഴ്ചയാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം. ഇവിടുത്തെ കാഴ്ചകള്‍ കണ്ടാലും കണ്ടാലും തീരില്ല. അതിലൊന്നാണ് കോമണ്‍സ് എന്ന പേരിലുള്ള ഷോപ്പിംഗ് മാള്‍. അതിനുമുന്നില്‍ നമ്മുടെ നാട്ടിലെ ഷോപ്പിംഗ് മാളുകള്‍ വെറും പെട്ടിക്കടമാത്രം. എല്ലാം ഒരു കുടക്കീഴില്‍ എന്ന വാചകം അന്വര്‍ഥമാക്കുന്നതാണ് ഈ മാളിലെ സൗകര്യങ്ങള്‍. വിശാലമായ മൈതാനം, ബാങ്കിംഗ് സൗകര്യം, ടു വീലര്‍ ഷോറൂം, റെസ്‌റ്റോറന്റുകള്‍, ബാര്‍ തുടങ്ങി ഒരു വിശാലമായ നഗരം തന്നെയാണ് ഈ രണ്ടുനിലക്കെട്ടിടം.
കോമണ്‍സിലെ കാഴ്ചകളിലൂടെ

 

പരിസ്ഥിതി സൗഹൃദമായ കെട്ടിടം

പരിസ്ഥിതി സൗഹൃദമായ കെട്ടിടം

പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിലാണ് കോമണ്‍സിന്റെ നിര്‍മാണവും രൂപകല്‍പനയും.

ഫുട്‌ബോള്‍ മൈതാനം

ഫുട്‌ബോള്‍ മൈതാനം

കോമണ്‍സിനോടു ചേര്‍ന്നുള്ള ഫുട്‌ബോള്‍ മൈതാനം വിശാലവും മനോഹരവുമാണ്.

ജാസ് ബാന്റ്

ജാസ് ബാന്റ്

മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കുവേണ്ടി ഒരു ജാസ് ബാന്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.

കോഫി ഷോപ്
 

കോഫി ഷോപ്

വിശാലമായ കോഫിഷോപില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാണ്.

പൈക് പാലസ്

പൈക് പാലസ്

നാടന്‍ ഭക്ഷണത്തിന്റെ സങ്കേതമാണ് പൈക്പാലസ്. ഭക്ഷണത്തോടൊപ്പം നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സൗകര്യമുണ്ട്.

വിന്‍ഡോസ് ഷോപ്

വിന്‍ഡോസ് ഷോപ്

വിന്‍ഡോസ് കമ്പ്യൂട്ടറുകളുടെ ഡെമോയ്ക്ക് വേണ്ടിയുള്ളതാണ് വിന്‍ഡോസ് ഷോപ്. മൈക്രാസോഫ്റ്റിന്റെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും ഇവിടെ ലഭിക്കും.

ടൂ വീലര്‍ ഷോറൂം

ടൂ വീലര്‍ ഷോറൂം

സൈക്കിള്‍ ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളുടെ ഷോറൂമും മാളിലുണ്ട്. വില്‍പനയോടൊപ്പം സര്‍വീസ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ബാങ്കിംഗ് സൗകര്യം

ബാങ്കിംഗ് സൗകര്യം

ഫസ്റ്റ് ടെക് ക്രെഡിറ്റ് യൂണിയന്റെ ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നു.

മൊബൈല്‍ ഫോണ്‍ ഷോറും

മൊബൈല്‍ ഫോണ്‍ ഷോറും

എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളുടെയും ഔട്‌ലെറ്റുകള്‍ ഇവിടെയുണ്ട്. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ മാത്രമെ വില്‍ക്കുകയുള്ളു. ഐ ഫോണും ആന്‍ഡ്രോയ്ഡും ഇവര്‍ക്കു നിഷിധമാണ്.

സെക്കന്റ്ഹാന്‍ഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങാനും വില്‍ക്കാനും സൗകര്യം

സെക്കന്റ്ഹാന്‍ഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങാനും വില്‍ക്കാനും സൗകര്യം

പഴയ മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഉപകരണ സംവിധാനവും ഇവിടെയുണ്ട്.

ഫുഡ് കോര്‍ട്ട്

ഫുഡ് കോര്‍ട്ട്

ഫുഡ്‌കോര്‍ട്ടുകള്‍ ധാരാളമുണ്ട് കോമണ്‍സിനകത്ത്. ഈസ്‌റ്റേണ്‍ ഗ്രില്‍, വേഗന്‍ കോര്‍ണര്‍ എന്നിവ ഇവയില്‍ ചിലതാണ്.

നൂഡില്‍ ബൗള്‍

നൂഡില്‍ ബൗള്‍

നൂഡില്‍സിനു മാത്രമായുള്ളതാണ് ഈ റെസ്‌റ്റോറന്റ്. വിവിധതരം നൂഡില്‍സുകള്‍ ഇവിടെ ലഭ്യമാണ്.

സൂപ് ബാര്‍

സൂപ് ബാര്‍

വിവിധ തരത്തിലുള്ള വ്യത്യസ്തമായ സൂപ്പുകള്‍ കഴിക്കണമെങ്കില്‍ സൂപ് ബാറിലേക്കു ചെല്ലാം.

ഫ്‌ളയിംഗ് പി പിസേരിയ

ഫ്‌ളയിംഗ് പി പിസേരിയ

പിസയുടെ രുചിഭേദമറിയണമെങ്കില്‍ ഫ്‌ളയിംഗ് പി പിസേരിയയിലേക്കു പോകാം.

ട്രെസ് ചിക്

ട്രെസ് ചിക്

കോമണ്‍സിനകത്തെ ബാറാണ് ട്രെസ് ചിക്.

യെന്നി മ്യൂസിക്

യെന്നി മ്യൂസിക്

സംഗീത ഉപകരണങ്ങള്‍ക്കു മാത്രമായുള്ള സ്‌റ്റോറാണ് യെന്നി മ്യൂസിക്. എല്ലാവിധ സംഗീത ഉപകരണങ്ങളും ഇവിടെ ലഭിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X