മൈക്രോസോഫ്റ്റ് വിൻഡോസ് 10 ൽ കണ്ണ് ട്രാക്ക് ചെയ്യുന്ന സിസ്‌റ്റം വരുന്നു

Posted By: Jibi Deen

വിൻഡോസ് 10 ന്റെ വരാനിരിക്കുന്ന പതിപ്പിൽ കണ്ണിനെ ട്രാക്ക് ചെയ്യുന്ന സവിശേഷതയുണ്ടെന്ന് മൈക്രോസോഫ്റ്റ് ഉറപ്പിച്ചു പറയുന്നു.റെഡ്‌മൗണ്ട് സാങ്കേതിക വിദഗ്ദ്ധർ ഇത് ഇപ്പോഴുള്ള പല ഉപകരണങ്ങളെയും സഹായിക്കുമെന്ന് പറയുന്നു.

മൈക്രോസോഫ്റ്റ് വിൻഡോസ് 10 ൽ കണ്ണ് ട്രാക്ക് ചെയ്യുന്ന സിസ്‌റ്റം വരുന്നു

എ എൽ എസ് പോലുള്ള ന്യൂറോമസ്കുലാർ രോഗികളെ സഹായിക്കുന്നതിനുള്ള സവിശേഷതകളോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.മുൻ എൻഎഫ്എൽ കളിക്കാരനായിരുന്ന സ്റ്റീവ് ഗ്ലേസനു വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിൽ നിന്ന് സ്വീകരിച്ചതാണ് കണ്ണ് ട്രാക്കിങ് സിസ്റ്റം.

ALS പോലെയുള്ള അസുഖങ്ങൾ നേരിടുന്ന രോഗികൾക്ക് കണ്ണും മുഖത്തിലെ പേശികളും മാത്രമേ ചലിപ്പിക്കാനാകൂ.അതിനാലാണ് കണ്ണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തത്.

ജിയോ ഫോണില്‍ വാട്ട്‌സാപ്പ് വരാന്‍ പോകുന്നു!

വിൻഡോസിൽ 10 കണ്ണ് കൊണ്ട് നിയന്ത്രിക്കാൻ പറ്റുന്നതിനാൽ , ഓൺ-സ്ക്രീൻ മൗസ്, കീബോർഡ്, ടെക്സ്റ്റ്-ടു-സ്പീച്ച് എന്നിവ അവരുടെ കണ്ണുകൾ മാത്രം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ വൈകല്യമുള്ളവരെ പ്രാപ്തരാക്കാനാകും.ഇത് ടോബിൽ 4 സി പോലെയാണ്. നേരത്തെ ഫിസിക്കൽ മൗസും കീബോർഡും ഉപയോഗിച്ചു ചെയ്തിരുന്ന വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുള്ള പ്രവേശനം അൺലോക്ക് ചെയ്യുന്നു.

റിലീസ് തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാൽ സാങ്കേതികവിദ്യയുടെ വികസനങ്ങൾ കൂട്ടിച്ചേർത്തു സെപ്റ്റംബറിൽ വിൻഡോസ് 10 പുറത്തുവരുമെന്നാണ് കരുതുന്നത്.

സാങ്കേതികവിദ്യ ഉപയോഗിച്ചു ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതം ലളിതമാക്കാൻ മൈക്രോസോഫ്റ്റ് ശ്രമിക്കുന്ന ആദ്യശ്രമമല്ല ഇത്.സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളുടെ ജീവിതം എളുപ്പമാക്കാൻ ബിൽ ഗേറ്റ്സ് എപ്പോഴും മുൻ‌തൂക്കം കൊടുക്കാറുണ്ട്.മൈക്രോസോഫ്റ്റ് അത് ചെയ്യുന്നു എന്നുമാത്രം.

Read more about:
English summary
Microsoft is working on a feature for upcoming Windows 10 update that will help patients with neuromuscular diseases control the computer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot