അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍ക്ക്‌ മൈക്രോസോഫ്റ്റിന്റെ 'താക്കീത്'

Posted By:

കുട്ടികള്‍ ഇരകളാക്കപ്പെടുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും തിരയുന്നതിനെതിരെ 'താക്കീതു'മായി മൈക്രോസോഫ്റ്റ്. മൈക്രോ സേഫാഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിംഗിലാണ് ഇത്തരം സൈറ്റുകള്‍ പരിശോധിക്കുന്നത് നിയമത്തിനെതിരാണെന്നു കാണിച്ച് നോട്ടിഫിക്കേഷന്‍ വരുന്നത്. യു.കെയിലാണ് ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
ചൈല്‍ഡ് എക്‌സ്‌പ്ലൊയ്‌റ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ നല്‍കിയിട്ടുള്ള ലിസ്റ്റ് പ്രകാരം കുട്ടികളുടെ അശ്ലീലത പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ തെരയുമ്പോഴാണ് ബിംഗില്‍ ഈ മെസേജ് വരിക.

അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍ക്ക്‌ മൈക്രോസോഫ്റ്റിന്റെ 'താക്കീത്'

ഇത്തരം സൈറ്റുകള്‍ പരിശോധിക്കുന്നത് നിയമവിരുദ്ധമാണ് എന്നു സൂചിപ്പിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സര്‍വീസ് നടത്തുന്ന ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കും പ്രത്യക്ഷപ്പെടും. പോണ്‍ സൈറ്റുകളുടെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചില വെബ്‌സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ താക്കീത് ചെയ്തതിനെ തുടര്‍ന്നാണ് ബിംഗ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍ക്ക്‌ മൈക്രോസോഫ്റ്റിന്റെ 'താക്കീത്'

യു.കെയില്‍ അഞ്ച് ശതമാനത്തോളം പേര്‍ മാത്രമാണ് സെര്‍ച്ചുകള്‍ക്കായി ബിംഗിനെ ആശ്രയിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 88.3 ശതമാനം ആളുകള്‍ക്ക് ഗൂഗിള്‍ തന്നെയാണു പ്രിയം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot